Monday, May 18, 2009
ചെക്കിണിയുടെ തെരഞ്ഞെടുപ്പു ചിന്തകള്‍
3
ഞാന്‍ ഒന്നും പറഞ്ഞില്ല.
മൂപ്പര്‍ മണ്ണും ചാരിയിരുന്നു, പിന്നെ കാലും നീട്ടിയിരുന്നു. കമഴ്ന്നു കിടന്നു പത്രം ഒന്നുകൂടി വായിച്ചു. തോറ്റു തൂറിയ മുന്നണിയില്‍ ഇനി നിന്നിട്ടു കാര്യമില്ല എന്നു ചെക്കിണിക്കു തൊന്നിയിട്ടുണ്ടാകും. എത്രയോ തവണ ഇങ്ക്വിലാബ് വിളിക്കന്‍ പോയി. എന്നിട്ട് എന്തു കാര്യം? ഭൂരിപക്ഷം കുറവാണെങ്കിലും ജയിച്ചിരുന്നെങ്കില്‍ രണ്ട് പെഗ്ഗടിച്ച് നടു റോഡിലൂടെ ആഹ്ലാദപ്രകടനം നടത്തി ഒരു കസര്‍ത്തു നടത്താമായിരുന്നു.
ഞാന്‍ പെട്ടന്നണു ചെക്കിണിയുടെ ചാടി ഏഴുന്നേല്‍ക്കല്‍ കണ്ട് ഞെട്ടിപ്പോയി. ചെക്കിണി ചാടി ഓടിയത് അടുത്തു കണ്ട് മാവിന്റെ മുകളിലേക്കാണ്. ചെക്കിണീ ഇഴഞ്ഞിഴഞ്ഞ് മാവിന്‍റ്റെ ഒത്ത മുകളില്‍ കയറിപ്പോകുന്നത് ഞാന്‍ പരിഭ്രമത്തോടെ നോക്കിനിന്നു.
ചങ്ങാതി നിരാശ മൂത്ത് തൂങ്ങിച്ചാകാന്‍ പോവുകയാണെന്ന് ഞാന്‍ പേടിച്ചു. പാര്‍ട്ടിയില്‍ കട്ടന്‍ ചായയും വടയും തിന്നു കൂലംകഷമായി കൂട്ടു സഖാക്കള്‍ ചര്‍ച്ച നടത്തുന്നത് കണ്ടു വളര്‍ന്ന ടിയാന്‍ “കുങ്കുമത്തിന്‍റ്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുമ്പൊലെ ഗര്‍ദ്ദഭം” എന്ന മട്ടില്‍ കമ്മ്യൂണിസത്തെ നെഞ്ചോടു ചേര്‍ത്തവനാണ്. കടലിലെ വെള്ളവും തിരയും ബക്കറ്റിലാക്കിയിട്ടൊന്നുമല്ല ചെക്കിണീ ചില കണ്ണൂര്‍ സഖാക്കളെപ്പൊലെ തെരഞ്ഞെടുപ്പു പ്രവചനം നടത്തിയത്. തന്‍റ്റെ പാര്‍ട്ടി തോല്‍ക്കില്ല എന്ന ഉറച്ച വിശ്വസം അയാളെ വെട്ടിലാക്കി.
ചെക്കിണി ഒത്ത മുകളിലെത്തി. അയാള്‍ താഴോട്ടു ചാടും എന്ന് എനിക്കു തോന്നി.
ഞാന്‍ വിളിച്ചു “ ചെക്കിണ്യേട്ടാ...”
ചെക്കിണീ മിണ്ടിയില്ല. അയാള്‍ എന്നെ അദ്ഭുതപ്പെടുത്തി മരത്തിനു മുകളില്‍നിന്നും തന്‍റ്റെ കറുത്ത ട്രൌസര്‍ ഊരിയെടുത്ത് ഒരു ക്മ്പിന്മേല്‍ കെട്ടി. അത് മരത്തിന്‍റ്റെ ഒത്ത മുകളില്‍ കെട്ടി താഴോട്ട് ഇറങ്ങി വന്നു. എന്നിട്ട് ഉടുമുണ്ടുകൊണ്ട് താറുടുത്ത് വലതു കൈ മുകളിലോട്ടുയര്‍ത്തി വിളിച്ചു.
“സഖാക്കളേ പിന്നോട്ട്.... “
Subscribe to:
Posts (Atom)