ഞങ്ങൾ വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലുള്ള ചെമ്പ്ര മലയിലേക്ക് ഒരു യാത്ര പോയി. അഞ്ച് മണിക്കൂർ നടന്ന് മല കയറണം. കുത്തനെയുള്ള കയറ്റം വെയിൽ കത്തിയാളുന്നു. ഞങ്ങൾ ഒരു വിധം കിതചും തളർന്നും മുകളിലെത്തി. മലപ്പുറം ജില്ല വരെ മുകളിൽ നിന്നും കാണാം. എത്രയോ മനോഹരമായ കുന്നിൻ പുറം. മലമുകളിലേക്ക് അസ്ത്രം വിട്ടതുപോലെ കയറി വന്ന വിദേശിയെ കണ്ട് ഞങ്ങൾ അദ്ഭുതപ്പെട്ടു. പുള്ളിക്കാരി ഒറ്റക്ക് കാനഡയിൽ നിന്നും വന്നതാണു. ഒറ്റക്ക്കല്പ്പറ്റയിലെ ഹോട്ടലിൽ താമസിക്കുന്നു. ഒറ്റ്ക്ക് അന്യനാട്ടിലെ സുദീർഘമായ മല കയറാൻ വന്നിരിക്കുന്നു. ഞങ്ങൾ അതിശയിച്ചുപോയി. കാരണം അഞ്ചുപേരുള്ള ഞങ്ങളുടെ സംഘം എത്ര പണിപ്പെട്ടു ഇവിടെയെത്താൻ? വെറുതെയല്ല വിദെശികൾ നമ്മളിൽ നിന്നും ഇത്ര വ്യത്യസ്തരാകുന്നത്. നമുക്ക് നമ്മളെ പോലും വിശ്വാസമില്ലല്ലോ കൂട്ടുകാരേ?