ഞങ്ങൾ വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലുള്ള ചെമ്പ്ര മലയിലേക്ക് ഒരു യാത്ര പോയി. അഞ്ച് മണിക്കൂർ നടന്ന് മല കയറണം. കുത്തനെയുള്ള കയറ്റം വെയിൽ കത്തിയാളുന്നു. ഞങ്ങൾ ഒരു വിധം കിതചും തളർന്നും മുകളിലെത്തി. മലപ്പുറം ജില്ല വരെ മുകളിൽ നിന്നും കാണാം. എത്രയോ മനോഹരമായ കുന്നിൻ പുറം. മലമുകളിലേക്ക് അസ്ത്രം വിട്ടതുപോലെ കയറി വന്ന വിദേശിയെ കണ്ട് ഞങ്ങൾ അദ്ഭുതപ്പെട്ടു. പുള്ളിക്കാരി ഒറ്റക്ക് കാനഡയിൽ നിന്നും വന്നതാണു. ഒറ്റക്ക്കല്പ്പറ്റയിലെ ഹോട്ടലിൽ താമസിക്കുന്നു. ഒറ്റ്ക്ക് അന്യനാട്ടിലെ സുദീർഘമായ മല കയറാൻ വന്നിരിക്കുന്നു. ഞങ്ങൾ അതിശയിച്ചുപോയി. കാരണം അഞ്ചുപേരുള്ള ഞങ്ങളുടെ സംഘം എത്ര പണിപ്പെട്ടു ഇവിടെയെത്താൻ? വെറുതെയല്ല വിദെശികൾ നമ്മളിൽ നിന്നും ഇത്ര വ്യത്യസ്തരാകുന്നത്. നമുക്ക് നമ്മളെ പോലും വിശ്വാസമില്ലല്ലോ കൂട്ടുകാരേ?
Monday, May 28, 2012
Saturday, December 10, 2011
സോമേട്ടൻ

സോമേട്ടൻ എന്റെ ആരും ആയിരുന്നില്ല.
എന്നാൽ അദ്ദേഹത്തെ പരിചയപ്പെടേണ്ടി വന്ന ഒരു ഹതഭാഗ്യനാണു ഞാൻ. ഞാനും സോമേട്ടനും തമ്മിൽ പരിചയപ്പെടാനുണ്ടായ സാഹചര്യം വിചിത്രമാണ്. ഞാൻ കോഴിക്കോട് അങ്ങാടിയിലൂടെ നടന്നു പോകുമ്പോൾ ഒരു ദിവസം അപ്പുറത്തെ കടയിൽ നിൽക്കുന്ന ഒരാൾ ഉറക്കെ വിളിക്കുന്നതു കേട്ടു. “സോമേട്ടാ... എങ്ങോട്ടാ..?” ഞാൻ മുമ്പോട്ട് നടന്നു പോകുമ്പോൾഅയാൾ വീണ്ടും വിളിക്കുന്നത് കേട്ടൂ “സോമേട്ടാ... മിണ്ടാതെ പോകല്ലായീന്ന്..?” അയാൾ എന്നെ നോക്കിയാണ് പറയുന്നത് എന്ന് എനിക്ക് തോന്നി. എന്നെ നോക്കി അങ്ങനെ പറയേണ്ട സാഹചര്യം എന്ത്? എനിക്ക് അങ്ങനെ ഒരു പേർ ഇല്ലല്ലോ. മാത്രമല്ല അങ്ങാടിയിൽ എനിക്ക് പരിചയക്കാരായി ആരും ഉണ്ടെന്ന് തോന്നുന്നില്ല. ഇവിടെ ജോലി ചെയ്യുന്നു എന്നല്ലാതെ മറ്റു പരിചയങ്ങളൊന്നും എനിക്കില്ല. സെൻട്രൽ ലൈബ്രറിയിൽ വല്ലപ്പോഴും പോകുന്നതും ഇടക്കെപ്പോഴെങ്കിലും ഡി.സി. ബുക്സിൽ കയറുന്നതും ഒഴികെ മറ്റു പരിചയങ്ങൾ കുറവ്. മാത്രമല്ല എല്ലവരെയും അങ്ങനെയങ്ങ് പരിചയപ്പെട്ട് കളയാമെന്ന മോഹവും എനിക്കില്ല. വൈകുന്നേരം വല്ലപ്പോഴും കടൽത്തീരത്തെ ബാറിൽ പോയിരുന്ന് രണ്ടെണ്ണം വീശിയെന്നു വരാം. അതും ആരും അറിയാതെ നടക്കണം എന്നാണ് എന്റെ ആഗ്രഹം. അങ്ങനെയിരിക്കെ ആരാണ് ഇവിടെ എന്നെ വിളിക്കാൻ എന്ന ഭാവവുമായി ഞാനങ്ങു നടന്നു പോയി.
പിന്നെ ഒരാഴ്ച കഴിഞ്ഞു കാണും. ഒരു ദിവസം ഞാൻ മുട്ടായി തെരുവിലൂടെ നടന്നു പോവുകയായിരുന്നു. (അവിടെ പത്രമോഫീസിൽ ഞ്ഞാനൊരു സാധനം പ്രസിദ്ധീകരണത്തിനു കൊടുത്തതിന്റെ വിവരം അറിയാൻ പോയതായിരുന്നു. സഹ പത്രാധിപർ ചിരച്ച് കൊണ്ട് എന്നെ സമാധാനിപ്പിച്ച് വിട്ടത് ഞാനിവിടെ പരാമർശിക്കേണ്ടതില്ലല്ലോ) അപ്പോൾ കിഡ്സ്ൺ കോർണറിൽ നിന്ന് ഒരാൾ എന്നെ മാടി വിളിക്കുന്നു. ഞാൻ ഒന്ന് അറച്ച് നിന്നു. അതെ അയാൾ എന്നെ തന്നെയാണ് വിളിക്കുന്നത്. ഞാൻ പതുക്കെ റോഡ് മുറിച്ച് കടന്ന് അയാൾക്ക് അരികിലെത്തി.“എന്താ കാര്യം?” ഞാൻതിരക്കി.
“ഇന്നലെ കുറച്ച് ഓവറായിരുന്നു അല്ലേ? കണ്ണ് കണ്ടാലറിയാം” എനിക്കൊന്നും മനസ്സിലായില്ല. ഞാൻ അപരിചിത ഭാവത്തൊടെ അല്‍പ്പം നോക്കി നിന്നതിനു ശേഷം തിരക്കി.
“നിങ്ങൾ എന്താ പറയുന്നത്? “
“അതു പോട്ടെ മോനേ ദിനേശാ.... രാവിലെ തന്നെ കളി തൊടങ്ങ്യോ” അയാൾ എന്റെ തോളത്തു തട്ടി പറഞ്ഞു.
“ നിങ്ങൾക്ക് ആളു തെറ്റി? അതു പറഞ്ഞ് ഞാൻ സ്ഥലം കാലിയാക്കാൻ നോക്കുമ്പോൾ അയാൾ എന്നെ തടഞ്ഞു നിർത്തി പറഞ്ഞു.
“സോമേട്ടാ കളി ഞ്ഞമ്മളെ അടുത്ത് വേണ്ട, അത് ഇങ്ങള് മറ്റടത്ത് പോയി കളിച്ചോളിൻ”
ഞാൻ അതു കേട്ടതോടെ ഓടി രക്ഷപ്പെട്ടു. സോമേട്ടനോ, ഞാനോ? ഞാൻ വടക്കെ വീട്ടിൽ കേളപ്പൻ നായർക്ക് പിറന്ന ആദ്യത്തെ മകനാണ്. അച്ഛൻ എനിക്കിട്ട പേര് ബാലരാമൻ എന്നാണ്. ഓടുമ്പോൾ അയാൾ പിന്നാലെ വരുന്നുണ്ടോ എന്ന് ഞാൻ തിരിഞ്ഞു നോക്കി. കുറെ ദിവസം അത് എന്റെ മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും പിന്നീട് ഞാനതെല്ലാം പതുക്കെ മറന്ന് പോയിരുന്നു.
അങ്ങനെ മറ്റൊരുദിവസം ഞാൻ മെഡിക്കൽ കോളജിൽ ഒരു രോഗിയെ കാണാൻ പോകുന്ന വഴിക്കാണ് ആ ശബ്ദം വീണ്ടും കേട്ടത്. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങാൻ വൈകിയിരുന്നു. മെഡിക്കൽ കോളജിലെ വിസിറ്റിംഗ് സമയം കഴിയുന്നതിനു മുമ്പ് എത്താനുള്ള വ്യഗ്രതയിൽ ഓടുന്നതിനിടക്കാണ് വീണ്ടും ഞാനാ വിളി കേട്ടത്.
“സോമേട്ടാ, ആസ്പത്രിയിൽ ആരാ..?”
എന്നെ തന്നെ ആയിരിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ തിരിഞ്ഞു നോക്കി. ഇതുവരെ കാണാത്ത ഒരാൾ നിന്നു ചിരിക്കുന്നു. അയാൾ നിന്ന നില്‍പ്പിൽ സോമേട്ടനും അയാളുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ പറഞ്ഞു. ഞാൻ നിസ്സംഗനായി എല്ലാം കേട്ടു നിന്നു. അവസാനം ഞാൻ ചോദിചു.
“നിങ്ങൾ ആരെയാണ് ഉദ്ദേശിച്ചത്?”
“അതെന്താ സോമേട്ടൻ അങ്ങനെ ചോദിക്കുന്നത്?” അയാൾ അദ്ഭുത ഭാവത്തോടെ തിരക്കി. ഞാൻ കൂടുതൽ ഒന്നും പറയാതെ തിരക്കിൽ അവിടെനിന്നും മുങ്ങി മെഡിക്കൽ കോൾജിന്റെ കോറിഡോറിലൂടെ ഓടി. ഭയം എന്നെ പിടികൂടാൻ തുടങ്ങിയിരുന്നു. കാരണം ഒരേ ചോദ്യം പലരും ആവർത്തിക്കുകയാണ്. ഞാൻ സോമേട്ടനല്ല എന്ന് എനിക്ക് ഉറപ്പാണ്. പക്ഷേ, ആളുകൾ സമ്മതിക്കുന്നില്ല. എന്തായാലും ഈ സോമേട്ടൻ ആരാണെന്ന് ഒന്ന് അന്വേഷിക്കണം എന്ന് എനിക്ക് തോന്നി. അതിനിടക്ക് പലരും എന്നോട് ഈ ചോദ്യം ആവർത്തിക്കാൻ തുടങ്ങിയതോടെ ഞാൻ വിഷമത്തിലായി. പുറത്തിറങ്ങാൻ കൂടി എനിക്ക് ഭയമാകാൻ തുടങ്ങി. അപരിചിതർ നോക്കുന്നത് കണ്ടാൽ ഞ്ഞാൻ തലയും താഴ്ത്തി വേഗം സ്തലം വിടാൻ തുടങ്ങി. ഇതിനിടക്ക് ഒരു കാര്യം എനിക്ക് ഉറപ്പായി. സോമേട്ടൻ ആൾ നിസ്സാരനല്ല. കാരണം മണ്ഡലം മുൻ എം.പി. വഴി വക്കിൽ എന്നെ കണ്ട് വണ്ടി നിർത്തിയതും
“സോമാ.. എന്നു വിളിച്ച് അരികിലേക്ക് വന്നതും എനിക്ക് പരിഭ്രമമാണ് ഉണ്ടാക്കിയത്. ഞാൻ കാണാത്തതു പോലെ ഓടി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയാണുണ്ടായത്. അങ്ങനെയാണ് ഞാൻ ഉറച്ച ഒരു തീരുമാനം എടുത്തത്. സോമേട്ടനെ കണ്ടേ പറ്റൂ. നടക്കാവിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന രാഘവേട്ടൻ എന്നെ ഒരു പ്രാവശ്യം “സോമേട്ടാ”എന്ന് വിളിച്ചിട്ടുണ്ട്. ( ഞാൻ അദ്ദേഹത്തിന്റെ പേർ രാഘവൻ ആണെന്നു മനസിലാക്കിയത് പിന്നീടാണ് ) ഒരു ദിവസം വൈകുന്നേരം ഞാൻ അദ്ദേഹത്തിന്റെ അടുത്തെത്തി. എന്നെ കണ്ടതും അദ്ദേഹം “ സോമേട്ടാ..” എന്നു വിളിച്ച് ജഗ പൊഗ. ഞാൻ ആദ്യമൊന്നും പറഞ്ഞില്ല. എന്നേക്കാളൊക്കെ പ്രയമുള്ള ഇദ്ദേഹം “സോമേട്ടാ” എന്നു വിളിക്കണമെങ്കിൽ സോമേട്ടൻ ആള് ചില്ലറക്കാരനായിരിക്കില്ല. ഞാൻ ആദ്യമൊക്കെ രാഘവേട്ടൻ പറയുന്നത് കേട്ടിരുന്നു. പിന്നീട് ഞാനെല്ലാം തുറന്ന് പറഞ്ഞു. ഞാൻ സോമേട്ടനല്ല എന്ന് പറഞ്ഞിട്ടൊന്നും മൂപ്പർ വിശ്വസിച്ചില്ല. അവസാനം ഞാൻ എന്റെ ഐഡന്റിറ്റി കാർഡ് കാണിച്ച് മേൽ വിലാസവും മറ്റും കാണിച്ച് കൊടുത്ത് എല്ലാ കാര്യങ്ങളൂം പറഞ്ഞു. രാഘവേട്ടൻ മൂക്കത്ത് വിരൽ വെച്ച് അദ്ഭുതപ്പെട്ടു. "എതായാലും സംഗതി ഉസാർ... ഒരാൾപ്പോലത്തെ പത്താൾ ഉണ്ട് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇങ്ങനത്തെ അനുബവം ആദ്യായിട്ടാ..” എന്റെ അതേ പ്രതിച്ഛായയിലിള്ള സോമേട്ടനെ ഒന്ന് കണ്ടാൽ കൊള്ളാം എന്ന് എനിക്കും തോന്നി. ഒരിക്കലും അദ്ദേഹത്തിന്റെ നേർക്കു നേർ വന്നു പെടെണ്ടി വന്നിട്ടില്ല. ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോൾ രാഘവേട്ടനും ഉഷാറു കയറി. “ മൂപ്പർ ഇങ്ങള് വിചാരിക്കും പോലത്തെ ആളല്ല. ആങ്കുട്ട്യാ.. എന്തു പറഞ്ഞാലും റഡി. തറവാട്ടു കാരനാ...മാന്യൻ....” രാഘവേട്ടൻ പറഞ്ഞു. സംഗതി ഏതാണ്ട് എനിക്കും അങ്ങനെയൊക്കെ തോന്നി. അല്ലാതെ ആളുകൾ സോമേട്ടന്റെ കാര്യത്തിൽ ഇത്ര താല്‍പ്പര്യം കാണിക്കില്ല. അങ്ങനെ ഒരു ശനിയാഴ്ച സന്ധ്യക്ക് ഞാനും രാഘവേട്ടനും കൂടി സോമേട്ടനെ കാണാൻ യാത്ര തിരിച്ചു. എരഞ്ഞിപ്പാലത്തു നിന്നും പി.എച്ച്.ഇ.ഡി റോഡ് വഴി വളഞ്ഞു തിരിഞ്ഞ് ഞങ്ങൾ സോമേട്ടന്റെ വീട്ടുമുറ്റത്ത് എത്തി. ഇരുൾ വീണ സമയത്തായിരുന്നതിനാൽ കൂടുതൽ ആരും”സോമേട്ടനോട്”ലോഹ്യം പറയാൻ വന്നില്ല. എനിക്ക് ഒരു കിടു കിടുപ്പ് അനുഭവപ്പെട്ടു. കാരണം എന്നെ കാണാനാണു ഞാൻ പോകുന്നത്. മാത്രമല്ല, സോമേട്ടനും അദ്ദേഹത്തിന്റെ വീട്ടുകാരും എന്നെ എങ്ങനെ സ്വീകരിക്കും എന്ന് ഒരു നൊശ്ചയവുമില്ല. വീട്ടു മുറ്റത്ത് അരുമുണ്ടായിരുന്നില്ല. ഓടിട്ട ഒരു വെടിപ്പുള്ള ഒരു നല്ല വീടയിരുന്നു, അത്. ഞാൻ വിറയലോടെ രാഘവേട്ടനോട് തിരക്കി. “ മൂപ്പരെ കുടുംബം വീട്ടിലില്ലേ?” രാഘവേട്ടൻ പറഞ്ഞു. “ മൂപ്പർക്ക് എന്ത് കുടുംബം? ആകെ ഉള്ളത് ഒരു വയസായ തള്ളയായിന്. ഓല് മരിച്ചിട്ട് കൊല്ലം ഒന്നായി. ഇപ്പം ഒറ്റക്കാ... ഒറ്റക്കാണെന്ന് പറഞ്ഞൂട... എന്തിനും ഏതിനും നട്ട്വാര് ഇണ്ട്.. നാട്ട്വാർക്ക് മൂപ്പ്രും ഇണ്ട്” വീട്ടിനു മുമ്പിലെത്തിയപ്പോൾ രാഘവേട്ടൻ ഉറക്കെ വിളിച്ചു. “സോമേട്ടാ... ഇങ്ങോട്ട് വരീന്ന്. ഒരാള് കാണാൻ വന്നിട്ട്ണ്ട്” കുറച്ച് നേരത്തേക്ക് ആളനക്കം ഒന്നും കണ്ടില്ല. ഞാൻ ടെൻഷനടിച്ച് ചാകും എന്ന് എനിക്ക് തോന്നി. മുറ്റത്തെ തുളസിയില മുഴുവൻ ഞാൻ അറിയതെ പറിച്ചെടുത്ത് കടിച്ച് തുപ്പിക്കൊണ്ടിരുന്നു. പെട്ടെന്ന് പിന്നിൽ നിന്നും ഒരു മുഴങ്ങുന്ന ശബ്ദം കേട്ടു. “ ആരാണ്ടാ വന്നത്.... ഇയ്യ് വന്ന കാലിൽ നിക്കാണ്ട് ഇരിക്ക്” ഞാൻ അറിയാതെ തിരിഞ്ഞു നോക്കിപ്പോയി. സോമേട്ടൻ എന്ന ഞാൻ അതാ നിൽക്കുന്നു ! കണ്ണാടിയിൽ കണ്ട എന്റെ രൂപം എനിക്കറിയാം. ഏതാണ്ട് അങ്ങനെ തന്നെയുള്ള ആ രൂപം കണ്ട് ഞാൻ വല്ലാതായി. സോമേട്ടൻ എന്നെ തന്നെ നോക്കി നിന്നു. ഗൗരവത്തിലുള്ള നോട്ടം ക്രമേണ എന്റെ അരികിൽ വന്നായി. മൂപ്പർ എന്നെ സൂക്ഷിച്ച് നോക്കി കൊണ്ടിരുന്നു. പിന്നെ അദ്ഭുതമായി. പിന്നെ മൂപ്പർ ഒരു ചിരിയാണ്. പൊട്ടി ചിരി കേട്ട് ഞാൻ പേടിച്ചു പോയി. “രാഘവേട്ടാ.. ഇതാരാ ഞാനല്ലേ നിൽക്കുന്നത്? എവിടുന്ന് കിട്ടി നിങ്ങൾക്ക് എന്നെ?” രാഘവേട്ടൻ ഉണ്ടായ സംഗതികളൊക്കെ വിസ്തരിച്ചു. സോമേട്ടൻ ഉറക്കെ ഹരിനാമകീർത്തനം ഉരുവിട്ടു “ ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടയൊരിണ്ടൽ ബത മിണ്ടാവതല്ല മമ..” സോമേട്ടൻ ചെറുപ്പക്കരനാണെങ്കിലും എല്ലാം അറിഞ്ഞു വെച്ചിട്ടുണ്ട്. പദ്മരാജന്റെ “അപരൻ”സിനിമയെക്കുറിച്ചും മൂപ്പർ പറഞ്ഞു.കൂടാതെജനിതകവിശേഷത്താലല്ലതെയുണ്ടാകുന്നരൂപസാദ്രിശ്യത്തെപ്പറ്റിയും മൂപ്പർ സംസാരിച്ചു. അങ്ങനെ ഞങ്ങൾ ചങ്ങാതിമാരായി.മൂപ്പർ സന്ധ്യാ സമയത്ത് തെങ്ങിൽ കയറി ഞ്ങ്ങൾക്ക് ഇളന്നീർ ഇട്ടു തന്നു. ഞങ്ങൾ അങ്ങനെ അധിക ദിവസവും കണ്ടു മുട്ടാനുംചില ദിവസങ്ങളിൽ മഹാറാണിയിലോ അളകാപുരിയിലോ കയറി രണ്ടെണ്ണം വീശി സാഹിത്യ സംവാദം നടത്താനും തുടങ്ങി. സി.വി രാമൻ പിള്ള മുതൽ സന്തോഷ് ഏച്ചിക്കാനം വരെയുള്ളവരുടെ രചനകളെപ്പറ്റി സോമേട്ടൻ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് അതിശയം വരും വലിയ വിദ്യഭ്യസമില്ലാത്ത സോമേട്ടൻ ഇങ്ങനെ അറിവുള്ള വനായത് എങ്ങനെ എന്ന് ഞാൻ അതിശയപ്പെട്ടു. ഞങ്ങളെ ഒരുമിച്ച് കാണുന്ന ആളുകൾ ഞങ്ങൾ ഇരട്ടകളാണെന്നു കരുതി അദ്ഭുതത്തോടെ നോക്കും. ആദ്യമാദ്യം എനിക്ക് അത് അരോചകമായി തോന്നി. പിന്നെ അത് ഒരു പ്രശ്നമല്ലാതായി. കുറെ കാലത്തിനു ശേഷം ഞാൻ എന്റെ ഭാര്യയോട് കാര്യമെല്ലാം പറഞ്ഞു. എന്നെ പോലെ തന്നെ മറ്റൊരാൾ ഉണ്ട് എന്നു കേട്ടപ്പോൾ അവൾക്കും അദ്ഭുതം തോന്നി. അങ്ങനെയാണ് ഞാൻ അവളുടെ നിർബന്ധത്തിൻ വഴങ്ങി ഒരു ദിവസം സോമേട്ടനെ വീട്ടിലേക്ക് വിളിച്ചത്. സോമേട്ടൻ വീട്ടിൽ വന്നപ്പോൾ അവൾ വാ പൊളിച്ച് പോയി. അത്രക്ക് രൂപ സാദ്ര്ശ്യം. അങ്ങനെ സോമേട്ടൻ ഞങ്ങളൂടെ കുടുംബ സുഹ്രിത്ത് ആയി മാറി. എന്നാലും അദ്ദേഹം അങ്ങനെ എല്ലയ്പ്പോഴും വീട്ടിൽ വരുന്ന പതിവ് ഒന്നുമില്ല. കാരണം, എന്നെ പോലെ തന്നെ മറ്റൊരാളെ എന്റെ നാട്ടുകാർക്ക് കാണിച്ച് കൊടുക്കുന്നതിൽ എനിക്ക് അത്ര താല്‍പ്പര്യം ഒന്നും ഉണ്ടായിരുന്നില്ല. വന്നാലും ഞങ്ങൾ ഒരുമിച്ച് രാത്രിയിൽ വരും. കുറച്ച് കഴിഞ്ഞ് മൂപ്പർ അങ്ങു പോകുകയും ചെയ്യും. എനിക്ക് ജോലിയുടെ ഭാഗമായി തിരുവനന്തപുരത്ത് പോകാൻ പെട്ടെന്ന് ഓർഡർ വന്നപ്പോൾ ഞാൻ ബേജാറായി. കാരണം തീവണ്ടിക്ക് ടിക്കറ്റ് കിട്ടുക അത്ര എളുപ്പമുള്ള കാര്യമല്ല. വിഷമിച്ച് നിന്ന എനിക്ക് സ്റ്റേഷൻ മാസ്റ്ററെ മണിയടിച്ച് സ്ലീപ്പർ ടിക്കറ്റ് വാങ്ങിച്ച് തന്നതും സോമേട്ടനായിരുന്നു. ഒരു ദിവ്ണ്ടുസത്തെ ട്രെയിനിംഗേ ഉണ്ടായിരുന്നുള്ളുവെങ്കിലും ട്രെയിൻ ടിക്കറ്റ് കിട്ടാത്തതിനാൽ പിറ്റേന്നാണ് തിരിച്ചത്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ എന്റെ ഭാര്യ ചോദിച്ചു “സോമേട്ടൻ എന്താ രാത്രിയിൽ” ഞാൻ പിന്നോട്ട് തിരിഞ്ഞു നോക്കി. സോമേട്ടൻ എന്റെ പിന്നിൽ ഇങ്ങെത്തിയോ? പിന്നിൽ ആരെയും കാണാത്തതിനാൽ ഞാൻ അവളെ നോക്കി. അവൾ പറഞ്ഞു. “ സോമേട്ടൻ ഇരിക്ക്” അവൾ എന്നെ നോക്കി വീണ്ടും പറഞ്ഞു. സംഗതി എനിക്ക് മനസ്സിലായി അവൾ സോമേട്ടനാണെന്നു എന്നെ തെറ്റിദ്ധരിച്ചിരിക്കയാണ്. അവളെ കുറ്റം പറയാൻ പറ്റില്ലല്ലോ. ഞാൻ കോലായിലേക്ക് കയറി. അവൾ അകത്തേക്ക് പോയി മെല്ലെ വിളിക്കുന്നത് കേട്ടു “ ബാലരാമേട്ടാ...എണീക്ക്. സോമേട്ടൻ വിളിക്ക്ന്ന്....” പെട്ടെന്ന് അകത്തു നിന്നും ഒരാൾ എഴുന്നേറ്റ് വരുന്നത് ഞാൻ കണ്ടു. “ സോമേട്ടൻ..! ഞാൻ അറിയാതെ പറഞ്ഞു പോയി. സോമേട്ടൻ എന്റെ കിടക്കയിൽ നിന്നും എഴുന്നേറ്റ് വരുന്നു. എനിക്ക് കണ്ണിൽ ഇരുട്ട് കയറുന്നതായി തോന്നി. ഒരു നിമിഷമേ സോമേട്ടനെ ഞാൻ കണ്ടുള്ളൂ. കണ്ണു തുറന്നപ്പോൾ സോമേട്ടനില്ല. അയാൾ ഇരുട്ടത്ത് ഓടിക്കളഞ്ഞു. അവൾ കാര്യം ഒന്നും അറിയാതെ നിൽക്കുകയാണ്. ഞാൻ അവളോട് എന്താണ് പറയേണ്ടത്? അത് ഞാൻ ആയിരുന്നില്ല എന്ന സത്യം അവൾ അറിഞ്ഞാൽ ഉണ്ടായെക്കാവുന്ന സ്ഥിതിയോർത്ത് ഞാൻ സോമേട്ടനാവാൻ തന്നെ തീരുമാനിച്ചു. “ ഈ ബാലരാമനിത് എന്തു പറ്റി? ഇരുട്ടത്ത് ഇയ്യാൾ എങ്ങോട്ടു പോയി?” ബാലരാമനെ തിരയാനെന്ന മട്ടിൽ ഞാൻ പുറത്തേക്കിറങ്ങി. എന്റെ മനസ്സ് പിടയുകയായിരുന്നു. അവൾ അപ്പോഴും ഒന്നുമറിയാതെ ഇരുട്ടത്തേക്ക് നോക്കി നിൽക്കുകയാണ്.
Friday, December 9, 2011
Wednesday, December 15, 2010
നടന്നും നടന്നേറെ തളര്‍ന്നും....
Thursday, October 28, 2010
തെരുവില്‍ അലിഞ്ഞുപോയ ഒരാള്‍
കവിത വിറ്റ് കള്ളു കുടിച്ച് നീ
വഴി പിഴച്ചു പോയി.
നിനക്കു മുമ്പേ ജനിച്ചവന്‍ നീ തന്നെ
ആയിരുന്നു.
നിന്റെ സ്നാപകനും വഴികാട്ടിയും എല്ലാം നീ തന്നെ.
വഴിവക്കില്‍, ആള്‍ക്കൂട്ടത്തില്‍,
ഉത്സവപ്പറമ്പില്‍, തീവണ്ടിയില്‍,
നീ ലഹരിയെ കവിതയാക്കി,
കവിതയെ ലഹരിയാക്കി.
കത്തുന്ന മധ്യാഹ്നത്തില്‍
നീ പ്രണയത്തിന്റെ ‘ഒരില ഭക്ഷിച്ചു’
വറുതിയാല്‍ വറ്റിയ കണ്ണില്‍
കെട്ടുപോയ അഗ്നി ഉമിത്തീ പോലെ പടരുന്നത്
ഞങ്ങള്‍ അറിഞ്ഞില്ല.
ചിത്തരോഗാശുപത്രില്‍ നിന്നും
ഇറങ്ങിയോടിയത് നീ ആയിരുന്നില്ല.
വഴിയില്‍ എവിടെയോ നീ പൊഴിഞ്ഞു പോയിരുന്നു.
ഹ്രിദയത്തിലെ ആ ചുവന്ന പൂ
ആരോ ഇറുത്തെടുത്ത്
നിന്റെ മുഖം മൂടുമെന്ന് നീ വെറുതെ സ്വപ്നം കണ്ടു.
നിന്റെ ശവപ്പെട്ടി ചുമക്കുന്നവരില്‍ ഏറ്റവും
മുമ്പില്‍ ബറബ്ബാസ് തന്നെയായിരുന്നു.
തെരുവോരത്ത് നീ വീണ്ടും നുരഞ്ഞു പൊന്തുകയാണ്.
പ്രണയത്തിനും പാപത്തിനുമിടക്ക്
അലിഞ്ഞുതീര്‍ന്നു പോയി, നീ.
Monday, September 6, 2010
ദാസേട്ടന്‍-
ദാസേട്ടന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഉദ്വേഗത്തോടെ കോലായിലേക്ക് കയറി, അഛന്റെ ശവശരീരം കിടത്തിയ പായക്കരികില്‍ ഇരുന്ന് കുറെ നേരം ദുഃഖത്തോടെ അദ്ദേഹത്തെ നോക്കി നിന്നു. ദാസേട്ടന്‍ വന്നതോടെ അമ്മയും പെങ്ങന്മാരും ചേര്‍ന്ന് കൂട്ട കരച്ചില്‍ തുടങ്ങി. ദാസേട്ടന്‍ വന്നതുകൊണ്ടല്ല, മരിച്ചു കിടക്കുന്നിടത്തേക്ക് വേണ്ടപ്പെട്ടവരാരെങ്കിലും കയറി വന്നാല്‍ കുടുംബക്കാര്‍ക്ക് ദുഃഖം ഒന്നു കൂടി ഇരട്ടിക്കും. ദാസേട്ടന്‍ കയറി വന്നതോടെ ഇനിയാരും വരാനില്ല എന്ന തീരുമാനത്തില്‍ ശവ സംസ്ക്കാരത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു തുടങ്ങി.
ശവം കുളിപ്പിച്ച് കിടത്തി അന്ത്യോദകം നല്‍കി ക്രിയകള്‍ ചെയ്ത് ചിതയിലേക്ക് എടുത്തു. തെക്കു ഭാഗത്ത് ചെക്കിണിയും അനുയായികളും ചേര്‍ന്ന് മാവു മുറിച്ച് വെടിപ്പാക്കി കുഴിക്കു മേല്‍ പാവു കൊള്ളി നിരത്തിയും മഴകൊള്ളാതിരിക്കാന്‍ ചിതക്കുമേല്‍ പനയോല കൊണ്ട് മേല്‍പ്പുര കെട്ടിയും റെഡിയായി ഇരുന്നു. മരണാനന്തര ക്രിയകളുടെ നടത്തിപ്പുകാരന്‍ കോന്തുണ്ണി മാരാര്‍ തന്റെ വലിയ പള്ളയും പിടിച്ചു വെച്ച് കണ്ടത്തില്‍ ശവം കാത്തു നിന്നു. ദാസേട്ടന്‍ ശവത്തിന്റെ തലഭാഗത്തും അനിയന്‍മാരായ സുധാകരനും ഭാസ്ക്കരനും ദിനേശനും പിന്നെ മരുമക്കളും പേരമക്കളും പിന്നാലെയും നിന്ന് ശവം ചിതയിലേക്ക് എടുക്കപ്പെട്ടു. അസംഖ്യം നാട്ടുകാര്‍ പിന്നാലെയും. ചിതക്ക് മൂന്നു ചുറ്റി മാവിന്‍ കൊള്ളിയില്‍ ശരീരം കിടത്തി മുണ്ടു കൊണ്ട് മൂടി ശരീരത്തിനു മേല്‍ രാമച്ചവും പനിനീരും കുടഞ്ഞ്, ‘ശേഷം’ കീറിയെടുത്ത് ദാസേട്ടനെ ഏല്‍പ്പിക്കാന്‍ നോക്കുമ്പോളാണ് കോന്തുണ്ണീ മാരാര്‍ ദാസേട്ടനെ ശരിക്കും ഒന്ന് കണ്ടത്. ജഗിലന്‍ കാലുറ ധരിച്ച് പളുങ്കൂസന്‍ കുപ്പായവുമിട്ട് അങ്ങനെ ശവം ദഹിപ്പിക്കാന്‍ വരട്ടെ. മൂപ്പര്‍ കൈകൊണ്ട് ആജ്ഞ നല്‍കിയവാറേ, തോര്‍ത്തുമുണ്ടുമായി ചെക്കിണീ ഓടി വന്നു. തോര്‍ത്തു മുണ്ട് അരക്കു ചുറ്റാന്‍ തുടങ്ങുമ്പോഴാണ് ജന സാഗരത്തിനിടയിലൂടെ മണ്ടിലി (നീര്‍ക്കോലി എന്ന് വിവക്ഷ) വെള്ളത്തിലൂടെ വളഞ്ഞു പുളഞ്ഞ് പാഞ്ഞു വരുന്നതുപോലെ ഒരു കറുത്ത രൂപം പ്രാന്തെടുത്ത് വരുന്നത്. ചേര കാലിനിടയില്‍ കുടുങ്ങിയാലെന്ന പോലെ ആളുകള്‍ സൈഡ് മാറി കൊടുത്തു.
ശബ്ദം കേട്ട് കോന്തുണ്ണി മാരാര്‍ പേടിച്ച് വിറകു കൊള്ളിക്കു മേല്‍ വീണു പോയി. പാഞ്ഞു വരുന്ന രൂപത്തെ മനസ്സിലാക്കാന്‍ ആളുകള്‍ അധിക സമയം എടുത്തില്ല. ആളുകള്‍ക്ക് അയാളെ അങ്ങനെ മറക്കാന്‍ കഴിയില്ല. ആള്‍ നാടുവിട്ട് പോയിട്ട് കാലം ഏറെയായെങ്കിലും ആരൂപത്തിന് ഒരു മാറ്റവുമില്ല. മെലിഞ്ഞ് എല്ലുന്തിയ കറുത്ത രൂപം.
“ഗണേശന്‍.....” ആരൊക്കെയോ ഉറക്കെ പറഞ്ഞു പോയി.
ഗണേശന്‍ കയറി വന്നതും ചിത കത്തിക്കാന്‍ തയാറെടുത്തു നില്‍ക്കുന്ന ദാസേട്ടനെ പിടിച്ച് ഒരു തള്ള് തള്ളി. ദാസേട്ടന്‍ പ്രതീക്ഷിക്കാതെ കിട്ടിയ തള്ള് ആയതിനാല്‍ മൂപ്പര്‍ വീണു പോയി. ഗണേശന്‍ എന്തിനാണ് തള്ളിയത് എന്ന് ആര്‍ക്കും മനസ്സിലായില്ല. ദാസേട്ടന്‍ എഴുന്നേറ്റ് വരുമ്പോഴത്തേക്കും ഗണേശന്‍ ഒന്നു കൂടി ഉഷാറായി വന്നുവെങ്കിലും ആളുകള്‍ അയാളെ പിടിച്ചു മാറ്റി. അതീവ ഗൌരവമുള്ള ഒരു ചടങ്ങ് നടക്കുന്നതാകയാല്‍ എന്തു പ്രശ്നമുണ്ടെങ്കില്‍ തന്നെയും ഇത്തരം നടപടി ക്രമങ്ങള്‍ ശരിയല്ല എന്ന് നാട്ടുകാര്‍ പറഞ്ഞു. ആജാനു ബാഹുവായ സഖാവ് വാസു ഗണേശനെ തന്റെ കൈപ്പിടിയിലൊതുക്കി. ഗണേശന്‍ കല്ലിനിടയില്‍ കുടുങ്ങിയ പാമ്പിനെപ്പോലെ സഖാവ് വാസുവിന്റെ പള്ളയില്‍ കിടന്ന് കാലും തലയും ഇട്ടടിച്ചുകൊണ്ടിരുന്നു. വാസു പെണ്ണുങ്ങള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് നോക്കി ഇടം കണ്ണു കൊണ്ട് ഒന്ന് കൊളുത്തി വലിച്ച് തലയാട്ടി പറഞ്ഞു.
“പഹയാ പെടക്കണ്ടാ ചത്തുപോകും...”
ഈ സമയത്ത് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും കേളപ്പ കുറുപ്പിന്റെ ശരീരം ആവിയായി മേല്‍പ്പോട്ടുയരുകയും ചെയ്തു. സഖാവ് വാസു പിടി വിട്ടതും ഗണേശന്‍ കുളിക്കാന്‍ പോകുന്ന ദാസേട്ടന്റെ പിന്നാലെ പാഞ്ഞു. ഇടവഴിയില്‍ വെച്ച് ദാസേട്ടനും ഗണേശനും തമ്മില്‍ ഉഗ്രമായ സംഘട്ടനം നടന്നു.
ദാസേട്ടന്‍ ഗണേശന്റെ വളഞ്ഞ മുതുകത്ത് നാലു മേട്ട് മേടി അവനെ വലിച്ച് കണ്ടത്തിലേക്ക് എറിഞ്ഞു. ഗണേശന്‍ അവിടെ നിന്നും എപ്പോഴാണ് എഴുന്നേറ്റു പോയതെന്ന് ആര്‍ക്കും അറിയില്ല.
ഇവിടെ രണ്ടു കാര്യങ്ങള്‍ പരാമശ വിഷയങ്ങളാണ്.
ആരാണ് ഗണേശന്‍?
എങ്ങനെ ഇത്ര കണിശമായി ദാസേട്ടന്‍ തന്റെ പിതാവ് മരിച്ചത് അറിഞ്ഞു?
ഗണേശന്‍ ദാസേട്ടന്റെ അനുജന്‍ തന്നെയാണ്. കേളപ്പ കുറുപ്പ് തന്റെ മകനായി തന്നെയാണ് ഗണേശനെ വളര്‍ത്തിയത്. എന്നാല്‍ നാട്ടുകാര്‍ പറയുന്നത് ഗണേശന്‍ കേളപ്പ കുറുപ്പിന്റെ മകനല്ല എന്നാണ്. ദാസേട്ടന്റെ അമ്മ എന്താണ് പറയുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഏതായാലും തേങ്ങാവലിക്കാന്‍ വരുന്ന കോരപ്പന്‍ കണ്ണാടി നോക്കിയില്ലെങ്കിലും ഗണേശനെ നോക്കിയാല്‍ മതി. തെങ്ങില്‍ നിന്നു വീണ് മൂക്കിന്റെ എല്ലുപൊട്ടിപ്പോയില്ലായിരുന്നുവെങ്കില്‍ രണ്ടിനും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടാകുമായിരുന്നില്ല. അതു പോക്കട്ടെ, ഇവിടുത്തെ പ്രശ്നം അതല്ലല്ലോ. ഗണേശന്‍ നാടു വിട്ടിട്ട് കാലം ഏറെയായി. വല്ലപ്പോഴുമൊക്കെ നാട്ടില്‍ വരും. ആള്‍ പൂണെയിലാണെന്നും ഭോപ്പാലിലാണെന്നും സൂരത്തിലാണെന്നുമൊക്കെ പറയുന്നതു കേള്‍ക്കാം. എന്താണു പണി എന്നു ചെക്കിണി ചോദിച്ചപ്പോള്‍ ഗണേശന്‍ പറഞ്ഞു
“ സ്മഗ്ലിംങ്....”
“ആതു സരി എന്നിട്ടാ..? കൊടു കൈ...”
ചെക്കിണി കരുതിയത് എന്തോ നല്ല പണിയാണെന്നാണ്. ഗണേശന്‍ അരയില്‍ ചുറ്റി പിണഞ്ഞു കിടക്കുന്ന ചേരയെപ്പോലെയുള്ള പുകയില ഉറുമി വലിക്കുന്നതു പോലെ വലിച്ചെടുത്ത് ഒരു ചാണ്‍ നീളത്തില്‍ ഒരു കഷണം മുറിച്ചെടുത്ത് വായിലേക്ക് തിരുകി. ചെക്കിണി ഹര ഹര എന്നു നോക്കി നിന്നു പോയി.
“വേണോ?” ഗണേശന്‍ ചോദിച്ചു.
ചെക്കിണി കൊഞ്ചി കുഴഞ്ഞു നാണം പൂണ്ടു നിന്നു. അതുകണ്ട് ഗണേശന്‍ ഒരു കഷണം ചെക്കിണിക്കും കൊടുത്തു.
ഗണേശന്‍ ദാസേട്ടനെ തല്ലാന്‍ വന്നത് എന്തിനായിരുന്നു എന്ന വിവരം ഞങ്ങള്‍ പിന്നിടു മനസ്സിലാക്കി. കേളപ്പ കുറുപ്പിന്റെ പത്തേക്കര്‍ വരുന്ന ഭൂമിയുടെ അവകാശം എന്തു തന്നെയായാലും ഗണേശനും കൂടി ഉള്ളതാണെല്ലോ. സ്കൂള്‍ രജിസ്റ്ററില്‍ തന്റെ പിതാവായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത് കേളപ്പ കുറുപ്പിന്റെ പേരാണല്ലോ. പത്തേക്കര്‍ ഭൂമിയില്‍ രണ്ടേക്കര്‍ ദാസേട്ടന്‍ സ്വന്തം കാര്യത്തിനു വിറ്റു എന്നാണു പറയുന്നത്. മാത്രവുമല്ല, രണ്ടു ലക്ഷം രൂപയുടെ കടവും ബാക്കി സ്വത്തിന്മേല്‍ വരുത്തി വെച്ചിട്ടുണ്ടത്രേ. വീതിച്ചു നല്‍കിയതില്‍ പാറക്കൊടുമ്പില്‍ പത്തിരുപത് സെന്റ് മാത്രമേ ഗണേശനു നീക്കി വെച്ചിട്ടുള്ളൂ. ഇതിനിക്കെ പുറമേ, ഗണേശനെ പൂണെയില്‍ വെച്ച് വകവരുത്താന്‍ ദാസേട്ടന്‍ ശ്രമിച്ചു എന്നാണ് ഗണേശന്‍ പറയുന്നത്. ഇതിനൊക്കെ പ്രതികാരം വീട്ടാന്‍ വന്നതാണ് ഗണേശന്‍. അഛന്‍ മരിച്ചതൊന്നും ഗണേശന്‍ അറിഞ്ഞിരുന്നില്ല. നാട്ടില്‍ വരാതെ പത്തു വര്‍ഷത്തോളം ആയിരുന്നു. അയാള്‍ ജീവിച്ചിരിപ്പില്ല എന്നു തന്നെയാണ് പലരും കരുതിയത്. കല്യാണം കഴിച്ച പെണ്‍ കുട്ടി അവള്‍ക്കു കിട്ടിയ സ്ഥലത്ത് ഒരു ചെറ്റപ്പുര വെച്ചു കെട്ടി അവിടെ കഴിഞ്ഞു കൂടുകയായിരുന്നു. അയാള്‍ പാതിരാക്ക് എപ്പോഴോ അവിടെ വന്നു പോയിരുന്നു എന്നതിനു തെളിവായി അവള്‍ രണ്ടു പെറ്റു. പിഴച്ചു പെറ്റവള്‍ എന്ന് നാട്ടു ഭാഷ്യം അതിനു ലഭിക്കാഞ്ഞത് കുട്ടികള്‍ ഗണേശന്റെ മുറിച്ച മുറി ആയതുകോണ്ടു മാത്രം.
നാട്ടില്‍ സാമാന്യം പേരും പെരുമയും ഉണ്ടായിരുന്ന കേളപ്പ കുറുപ്പ് മരിച്ചതോടെ ആ വലിയ വീട് ഒന്നു ചെരിഞ്ഞു. നാട്ടിലെ ചെറിയൊരു ഭൂപ്രഭുവിന്റെ വീട്, ഇഷ്ടം പോലെ തിന്നാനും കുടിക്കാനും ഉള്ളവര്‍, നാട്ടില്‍ ആദ്യമായി ഗള്‍ഫ് സാധനങ്ങള്‍ ഇറക്കുമതി ചെയ്ത വീട് മൂന്നു നാലു പെണ്‍കുട്ടികളും അവരുടെ രണ്ടു മൂന്ന് സഹോദരന്മാരും ചേര്‍ന്ന് സന്തോഷത്തോടെ കളിച്ചു രസിച്ച വീട്...
കേളപ്പ കുറുപ്പ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ദാസേട്ടന്‍ മൂപ്പരെ മണിയടിച്ച് സ്വത്തു വകകള്‍ വിറ്റിരുന്നു എന്നാണ് ഇപ്പോള്‍ തെളിയുന്നത്. ദാസേട്ടന്‍ അച്ഛന്‍ മരിച്ച വിവരം അറിഞ്ഞ് എങ്ങനെ ഇത്രപെട്ടെന്ന് എത്തി എന്ന് ആശങ്കപ്പെട്ട ജനത്തിന് ഉത്തരം നല്‍കിയത് റെയില്‍ വേ കോയ എന്ന കോയസ്സന്‍ മാപ്പളയാണ്. കോയസ്സന്‍ മാപ്പള റെയില്‍ വേയില്‍ കാറ്ററിംഗ് ജോലി ചെയ്യുന്നയാളാണ്. ഇന്ത്യയുടെ പലഭാഗത്തും തീവണ്ടിയില്‍ യാത്ര ചെയ്യുന്ന മാപ്പള ദാസേട്ടനെ മഗലാപുരത്ത് കണ്ടു എന്നാണു പറയുന്നത്. അവിടെ കൊങ്ങിണികള്‍ നടത്തുന്ന ഒരു ചെറിയ വെജിറ്റേറിയന്‍ ഹോട്ടലില്‍ സപ്ലയറായി നില്‍ക്കുകയാണത്രേ. കോയ ദാസേട്ടനെ കാണാറുണ്ടായിരുന്നുഎങ്കിലും അ വിവരമൊന്നും കോയ പുറത്തു പറഞ്ഞിരുന്നില്ല. അവര്‍ തമ്മില്‍ ഒരു ധാരണയില്‍ എത്തിയതാണ്. അതിനു കാരണം മറ്റൊന്നായിരുന്നു. കോയക്ക്, നാട്ടിലേതിനു പുറമെ കോയമ്പത്തൂരില്‍ ഒരു പെണ്ണും കുട്ടികളും ഉള്ള വിവരം അറിയവുന്ന ഒരേ ഒരാള്‍ ദാസേട്ടനായിരുന്നു. നാട്ടില്‍ പേരുള്ള ദാസേട്ടന്‍ ഗള്‍ഫിലല്ലാതെ മറ്റൊരിടത്തും ജോലി ചെയ്യില്ല. ഒരു ഊച്ചാളി ചായപ്പീടികയില്‍ പുട്ടും കടലയും എടുത്തുകൊടുക്കുന്ന ദാസേട്ടനെ നാട്ടുകാര്‍ അംഗീകരിക്കില്ല. അങ്ങനെ രണ്ടു രഹസ്യങ്ങളും നില നിന്നു പോരുകയായിരുന്നു.
അയല്‍വാസിയായ കുറുപ്പ് മരിച്ച വിവരം കോയ അറിഞ്ഞത് തീവണ്ടിയില്‍ വെച്ചാണ്. കാസറഗോഡുള്ള ഏതോ ബന്ധുവിനെ മരണ വിവരം വിവരം അറിയിക്കാന്‍ പോകുന്ന വഴി തീവണ്ടിയില്‍ വെച്ച് കോയയെ കുറുപ്പിന്റെ ഒരു ബന്ധു അവിചാരിതമായി കണ്ടു മുട്ടിയതാണ്. വിവരം അറിഞ്ഞതും സംഗതി കോയ ദാസേട്ടനെ അറിയിക്കാന്‍ തിടുക്കത്തില്‍ പോയി. മടക്ക തീവണ്ടിയില്‍ തന്നെ ടിക്കറ്റ് ഏര്‍പ്പാടാക്കി കൊടുത്തതും കോയ തന്നെ. ഈ വിവരങ്ങളൊക്കെ നാട്ടിലെ പത്രാധിപരും, മനോരമ മുതല്‍ ദേശാഭിമാനി വരെയുള്ള പത്രങ്ങളുടെ പ്രാദേശിക മുതലാളിയുമായ ഏജന്റ് അവുള്ളയോട് അബദ്ധവശാല്‍ കോയ പറഞ്ഞു പോയതാണ്. വാര്‍ത്താവിതരണത്തില്‍ അഗ്രഗണ്യനായ ടിയാന്‍ സൈക്കിള്‍ നിര്‍ത്തി നിര്‍ത്തി കണ്ടവരോടൊക്കെ വിവരം ധരിപ്പിച്ചു പത്രധര്‍മ്മം നിറവേറ്റി.
ദാസേട്ടന്‍ അങ്ങനെ വീണ്ടും നാട്ടില്‍ തന്നെയായി. വനജ കൊണ്ടു വരുന്ന ശംബളം മൂപ്പര്‍ക്ക് തികയാതെ വന്നു. എങ്ങനെയെങ്കിലും ഗള്‍ഫില്‍ എത്തിയാല്‍ മതി എന്ന ചിന്ത മാത്രമേ ദാസേട്ടന് ഉണ്ടായിരുന്നുള്ളു. പക്ഷേ, ഗ്രഹ നില ശരിയല്ലെന്നും ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും പണിക്കന്മാര്‍ പലരും പറഞ്ഞു. ദാസേട്ടന്റെ പഴയ ഉത്സാഹം പോയി തുടങ്ങി. രണ്ടു കുട്ടികള്‍ വലുതായി വരുന്നുണ്ട്. തൊഴിലില്ലാതെ അവരെ എങ്ങനെ വളര്‍ത്തും എന്നതായിരുന്നില്ല ദാസേട്ടന്റെ ചിന്ത. ഒരു ഗള്‍ഫുകാരനല്ലാതെ അവരുടെ മുഖത്ത് എങ്ങനെ നോക്കും? രാത്രി ഉറക്കമില്ലാതെ സിഗരറ്റും പുകച്ച് ദാസേട്ടന്‍ ഇരുന്നു.
അതിനിടക്ക് മറ്റൊരു സംഭവമുണ്ടായി. തറവാടു സ്വത്ത് ഭാഗം വെച്ചപ്പോള്‍ വീട് ആര്‍ക്കും കൊടുത്തിരുന്നില്ല. അത് കേളപ്പ കുറുപ്പിന്റെ പേരില്‍ തന്നെ ആയിരുന്നു. വീട് ഇളയമകന്‍ ദിനേശന് നല്‍കാമെന്ന് അമ്മ പറഞ്ഞതാണ് കാരണമായത്. അതു പറ്റില്ലെന്ന് ദാസേട്ടന്‍ പറഞ്ഞു. വാക്കു തര്‍ക്കം മൂര്‍ച്ഛിക്കുകയും അതിനെ തുടര്‍ന്ന് അര്‍ധ രാത്രിയില്‍ വീട്ടില്‍ ചില അതിക്രമങ്ങളുണ്ടായി. മരം മുറിക്കുന്നതു പോലത്തെ ശബ്ദവും വീട്ടില്‍ നിന്നുള്ള നിലവിളിയും കേട്ടാണ് ആളുകള്‍ ഓടി കൂടിയത്.
ഓടി വന്ന ആളുകള്‍ കണ്ടത് ദാസേട്ടന്‍ കൊടുവാളുകൊണ്ട് വീടിന്റെ തൂണ്‍ വെട്ടി മുറിക്കുന്ന കാഴ്ചയാണ്. ചെക്കിണി ഓടിചെന്ന് കൊടുവാള്‍ പിടിച്ചു. തന്റെ പണി തട്ടിയെടുക്കുന്നവനെ അങ്ങനെ വെറുതെ വിട്ടു കൂടല്ലോ. തുണ്‍ പകുതിയിലധികം മുറിച്ചു മാറ്റിയിരുന്നു. ദാസേട്ടന്റെ അമ്മ അപസ്മാരമെടുത്ത് നുരം പിണ്ടി വായില്‍ നിന്നും ഒലിപ്പിച്ച് കോലായില്‍ കിടക്കുന്നു. വനജ പുല്ലു പായില്‍ കമഴ്ന്നു കിടക്കുന്നു. കുട്ടികള്‍ വനജയെ കെട്ടിപ്പിടിച്ച് കരയുന്നു. ദാസേട്ടനു പിന്നെ ഭ്രാന്ത് ആയിരുന്നു. ദാസേട്ടന്‍ പുരക്കു ചുറ്റും പാഞ്ഞു നറ്റന്നു. മാത്രമല്ല, കേള്‍ക്കാന്‍ അറക്കുന്ന ഭാഷയില്‍ മൂപ്പര്‍ ആദ്യമായി ശുദ്ധ മലയാളം സംസാരിച്ചു. അതില്‍ ഒരു തരി ഇംഗ്ലിഷും കയറി വന്നില്ല. എന്തായാലും സഖാവ് വാസു തന്നെ വന്ന് സംഗതി കൈകാര്യം ചെയ്യേണ്ടി വന്നു. വാസു ദാസേട്ടനെ പരിരംഭണം ചെയ്ത് തന്റെ പള്ളയില്‍ കൂട്ടി പിടിച്ച് ഒരു കാലു കൊണ്ട് മറ്റേകാലില്‍ ഒരു തട്ടു കൊടുത്തു. ദാസേട്ടന്‍ മറിഞ്ഞു താഴെ വീണു. വാസു ദാസേട്ടനെ ആമ പൂട്ടിട്ട് പൂട്ടി, മയക്കി കിടത്തി.
ദാസേട്ടന്‍ ശവാസനത്തില്‍ കിടന്നു. രംഗം ശാന്തമായപ്പോള്‍ ഓരോരുത്തരായി പിരിഞ്ഞു. ദാസേട്ടന്‍ ഇത്ര പ്രകോപിതനാകാന്‍ കാരണം, വീട് ഭാഗിച്ചു അനിയനു കൊടുക്കാന്‍ തുനിഞ്ഞത് മാത്രമായിരുന്നില്ല എന്ന് ബുദ്ധിമാന്മാരായ ഞങ്ങള്‍ മനസ്സിലാക്കി. ദാസേട്ടന് ഗള്‍ഫില്‍ പോകണം. പറ്റിയ വിസ കിട്ടുന്നില്ല, വിസ കിട്ടിയാല്‍ അതിനു പണം തികയുന്നില്ല. ആധി പിടിച്ചു നടക്കുന്ന ദാസേട്ടനെ പ്രകോപിപ്പിക്കാന്‍ ഒരു ഭാഗ പ്രശ്നം ഉണ്ടായി, അത്രമാത്രം.
ദാസേട്ടന്‍ അവസാനം എടുത്ത തീരുമാനമാണ് ഞങ്ങളെ അതിശയിപ്പിച്ചു കളഞ്ഞത്. മതം മാറി മുസ്ലിം ആവുകയെന്ന അവസാനത്തെ അടവ് ദാസേട്ടന്‍ പുറത്തെടുത്തു. മുസ്ലീം ആയാല്‍ നല്ലൊരു വിസ കിട്ടുമെന്നും അങ്ങനെ ഗള്‍ഫില്‍ നല്ലൊരു ജോലി തരപ്പെടുത്താമെന്നും ദാസേട്ടന്‍ കരുതി. ഇതെല്ലാം പക്ഷേ വളരെ രഹസ്യമായാണ് നടന്നത്. ദാസേട്ടന്റെ പെണ്ണ്, വനജയോ, മക്കളോ തള്ളയോ അറിയാതെയാണ് മൂപ്പര്‍ പൊന്നാനിക്കു പോയതും സംഗതി നടത്തിയതും. എറണാകുളത്ത് വെച്ച് ഗള്‍ഫിലേക്കുള്ള മെഡിക്കല്‍ ടെസ്റ്റ് ഉണ്ടെന്നും ഒരാഴ്ച കഴിഞ്ഞേ വരികയുള്ളൂ എന്നും പറഞ്ഞാണ് മൂപ്പര്‍ മുങ്ങിയത്.
എല്ലാം കഴിഞ്ഞ് പുറത്ത് ഹിന്ദുവും അകത്ത് മുസ്ലീമുമായി ദാസേട്ടന്‍ വീണ്ടും നാട്ടിലെത്തി. ദാസേട്ടന്‍ യൂസഫ് ആയി മാറിയത് പാവം വനജ അറിഞ്ഞില്ല. ഗള്‍ഫിലേക്ക് കയറാനുള്ള അടവ് പയറ്റുന്നതിനിടയിലാണ് ഒരു കാര്യം മൂപ്പര്‍ക്ക് ഓര്‍മ്മ വന്നത്. പാസ്പോര്‍ട്ടില്‍ താന്‍ ഇപ്പോഴും ഹിന്ദു തന്നെയാണെന്നതും പേര് ദാസന്‍ എന്നാണെന്നതും ഒരു സത്യമായി അവശേഷിച്ചു. അതുമാറാതെ തരമില്ലല്ലോ. ഗസറ്റില്‍ പേരു മാറ്റം പ്രസിദ്ധീകരിച്ചതിനു ശേഷമേ പാസ്പോര്‍ട്ടില്‍ അതു മാറ്റാന്‍ സാധിക്കുകയുള്ളു. അതിനൊന്നും ദാസേട്ടനു നേരമില്ലാ താനും ഒരു വ്യാജ പാസ്പോര്‍ട്ട് എങ്ങനെയെങ്കിലും സംഘടിപ്പിക്കണം എന്ന ചിന്തയായിരുന്നു, പിന്നെ.
പിന്നീട് എന്തൊക്കെയാണ് സംഭവിച്ചത് എന്ന് കണിശ്ശമായി ഞങ്ങള്‍ക്ക് അറിയില്ല. ദാസേട്ടന്‍ വ്യാജന്‍ സംഘടിപ്പിച്ചോ, ഉണ്ടെങ്കില്‍ തന്നെ അത് എങ്ങനെ കിട്ടി എന്നൊന്നും. ഒരു കാര്യം ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ദാസേട്ടന്‍ പിന്നെ ഗള്‍ഫിലേക്ക് പോയിട്ടില്ല. അതു മാത്രമല്ല മറ്റൊരു സംഭവം കൂടി ഉണ്ടായി. ദാസേട്ടനും ഭാര്യയും രണ്ടു മുറിയിലാണ് ഉറക്കം എന്നും രാത്രിയില്‍ അസുഖകരമായ ശബ്ദ കോലാഹലങ്ങള്‍ വീട്ടില്‍ നിന്നും ഉണ്ടാവാറുണ്ട് എന്നും അയല്‍ വാസികള്‍ പറയുന്നു.
‘ഒരു മാപ്ലേന്റെ കൂടെ കെടക്കാന്‍ ഇനിക്ക് ആവൂലാ...’ എന്ന് വനജ പറഞ്ഞതായും കേട്ടു.
എന്തായാലും ഓഫീസില്‍നിന്നും ആരു ചോദിച്ചാലും വനജ പറയുന്നത് ‘ഹസ്ബന്റ് ഗള്‍ഫിലാണ് എന്നാണ്.
ഞങ്ങളും പറയുന്നത് ഗള്‍ഫുകാരന്‍ ദാസേട്ടന്‍ എന്നു തന്നെ.

Saturday, August 21, 2010
ഓര്‍ക്കാന്‍ ഒരു ഓണം കൂടി
ഒരു പഴയ ഓണസ്മരണ.
ഇന്നത്തെ ഓണത്തെക്കാള്‍ ഇന്നലത്തെ ഓണം നമുക്ക് നൊസ്റ്റാള്‍ജിയ ആണ്. ഓണം മനസ്സില്‍ ഒരുക്കുന്നത് ഒരു തിരിച്ചുപോക്കാണ്. അതുകൊണ്ടാണ് നമ്മുടെ ബാല്യവും കൌമാരവും ഒക്കെ ഓണസ്മരണകളോടൊപ്പം പൂത്തുലഞ്ഞു നില്‍ക്കുന്നത്. ഒ.എന്‍.വി. സാര്‍ പറഞ്ഞതു പോലെ, ‘ഓരോവഷവും ഓണക്കളിയുടെ താളമയഞ്ഞീടുന്നൂ ഞങ്ങളില്‍’ എന്നതാണു സത്യം. ഓണം പടിയിറങ്ങുമ്പോള്‍ മനസ്സില്‍ നിറയുന്ന നഷ്ട ബോധം ഇപ്പൊഴും ഓര്‍മ്മയുണ്ട്. എന്നാല്‍ ഇന്ന് ഒരു ചടങ്ങുപോലെ ഓണം ആചരിക്കപ്പെടുകയാണ്. കുട്ടികളില്‍ ഓണത്തിന്റെ ഉത്സാഹം ഇന്നും നിറയുന്നുണ്ട്. പ്ലസ്റ്റിക്കു പൂവാണെങ്കിലും ഉപഭോഗ സംസ്ക്കാരത്തിലെ കൊള്ളരുതായ്മകളുണ്ടെങ്കിലും ഓണത്തിന് നമ്മള്‍, അറിയാതെ സ്വന്തം വീട്ടിലേക്കു തിരിച്ചു പോകും. എല്ലാ തിരക്കുകളും മാറ്റി വെച്ച് നമുക്ക് വീട്ടില്‍ ഓണം കൂടിയേ പറ്റൂ. എന്തെന്നാല്‍ മലയാളിക്ക് മനസ്സില്‍ കൊണ്ടു നടക്കാന്‍ വര്‍ഷത്തില്‍ ഒരു ഓണമല്ലേയുള്ളു...
Subscribe to:
Posts (Atom)