Wednesday, April 1, 2009

ബാറൂകാരന്‍ രാമേട്ടനും പിന്നെ ഒരു കലാകാരനും


നാട്ടിലെ കലാകാരന്മാരില്‍ പ്രധാനിയായ ഒരാളെപ്പറ്റിയാണ്. ആള്‍ തരക്കേടില്ലാത്ത കലാകാരനുമാണ്. പക്ഷെ, ചില കലാപരമായ ജീവിത രീതികള്‍ അനുവര്‍ത്തിക്കുന്ന ടിയാന്‍ സ്വബോധത്തോടെ അങ്ങനെയങ്ങിരിക്കത്തില്ല എന്നു പറയുന്നതില്‍ അത്ര ലജ്ജയൊന്നും വിചാരിക്കേണ്ടതില്ല. ജീവിതം അങ്ങനെയാണല്ലോ? പതിവുചാലിലൂടെ ജീവിക്കുമ്പോള്‍ അയാളൊരു സാധാരണക്കാരനായിപ്പൊകും എന്നൊരു വിചാരം ടിയാനുണ്ടോ എന്നറിയില്ല. എന്തായാലും നാട്ടു നടപ്പനുസരിച്ച് കുട്ടികള്‍ മുതല്‍ക്കങ്ങോട്ട് വെള്ളമടിയും എന്‍ജ്ജോയ്മെന്റുമായി ജീവിതം അങ്ങാഘോഷിക്കുന്ന കാലത്ത് ഒരു കലാകാരന്‍ എന്തിനു മടിച്ചുനില്‍ക്കണം? അതിരാവിലെ തന്നെ അതു തുടങ്ങുന്നതില്‍ എന്താണു തെറ്റ്? ഇത്രയും പറഞ്ഞത് ഒരു മുഖവുര മാത്രം. സംഗതി ചില സംഭഷണ ശകലങ്ങളിലൂടെ ഇതള്‍ വിരിക്കാം.

(നമ്മുടെ കലാകാരന്റെ പേര് പറയാന്‍ മറന്നു പോയി.. ഒരു ഇടിവെട്ടു പേരാണ്. പി.കെ. പുഷ്പവനം. -പള്ളീക്കൂടത്തില്‍ കുഞ്ഞിരാമന്‍, പൂക്കാട്- എന്ന് ശത്രുക്കള്‍ വിളിക്കും)
ഇനി സംഭാഷണം തുടര്‍ന്നു കേള്‍ക്കാം
അതിരാവിലെ പുഷ്പവനം ബാറുടമയെ ഫോണില്‍ വിളിക്കുകയാണ്.
“എപ്പളാ ഇങ്ങള് തൊറക്ക്വ?”
“ഒമ്പതര ആകും”
“ഇപ്പൊ സമയം എത്ര ആയി?”
“ഏഴുമണി”
“ഇന്നു നേരത്തെ തൊറക്ക്വോ”?
“ഇല്ല. സമയത്തേ തൊറക്കൂ”
“ലേശം നേരത്തേ തൊറന്നു തന്നാല്‍, ഉപകാരമായിരുന്നു”
ബാറുറ്ടമക്കു ദേഷ്യം വന്നു. രാവിലെ തന്നെ ഓരോരുത്തന്മാര്‍ വിളി തുടങ്ങും. ഇവനൊന്നും വേറെ പണിയൊന്നുമില്ലേ? അയാള്‍ സ്വയം പറഞ്ഞു.
“നിങ്ങള്‍ക്കു വട്ടാണോ മനുഷ്യാ... നിങ്ങള്‍ ഫൊണ്‍ വെച്ചിട്ടു പോകുന്നുണ്ടോ?”
“ഒന്നും വിചാരിക്കരുത്.. എനിക്കു കണ്ണു പോലും കാണുന്നില്ല. മേലാകെ വിറയ്ക്കുന്നു. ഒന്നു രക്ഷിക്കണം...എന്നെ നിങ്ങള്‍ “അറിയും.. ഞാന്‍ പുഷ്പവനമാണ്.... ഇന്ന് ഏഴരക്കെങ്കിലും തുറന്നലേ ഞാന്‍ രക്ഷപ്പെടൂ..”
“ നിങ്ങള്‍ എന്തു വനമായാലും പറ്റില്ലെന്നു പറഞ്ഞില്ലേ?“
“എന്നാല്‍ എട്ടു മണിക്ക്....?”
“അതിരാവിലെ തന്നെ ഇങ്ങനെ കുടി തുദങ്ങിയാല്‍ നിങ്ങള് ചത്തുപോകും...”
“അല്ല രാമേട്ടാ... ഞാന്‍.... പുഷ്പവനം... നിങ്ങള്‍ ഉറക്കച്ചടവു വിട്ട് ആ ഫോണിലേക്കൊന്നു നോക്കൂ.. “
ബാറുടമക്ക് ആളെ പിടികിട്ടിയത് അപ്പൊളാണ്.
“ങ്ഹാ... നിങളായിരുന്നോ? ഇന്നെന്താ നേരത്തേ പുഷ്പവനം? നിങ്ങള് ബാറിന്റ്റെ പുറത്തു നിന്നോളൂ ഞാന്‍ പരമാവധി നേരത്തേ വരാം “
പരിചിതനായ കുടിയനോട് രാമേട്ടന്‍റ്റെ സൌമനസ്യം.
അപ്പോള്‍ ഫൊണിന്റ്റെ മറു വശത്തുനിന്നും സങ്കോചത്തൊടെ പുഷ്പവനം പറയുന്നതു കേട്ട് രാമേട്ടന്‍ ഞെട്ടി.
“രാമേട്ടാ ഞാന്‍ ബാറിന്റ്റെ അകത്താണ് ഉള്ളത്. ഇന്നലെ ഇവിടെ കിടന്ന് ഒറങ്ങിപ്പൊയി...”
രാമേട്ടന്‍ പിന്നെ നിന്നില്ല.

1 comment:

Sulfikar Manalvayal said...

നന്നായി. നല്ല അവതരണം. അവസാനം ചിരിപ്പിച്ചു.
അല്ലെങ്കിലും നമ്മുടെ നാട്ടിന്‍ പുറത്തിങ്ങനെ ഒരുപാട് പേരെ കാണാനാവും.

My Blog List

Subscribe Now: Feed Icon