മലയാളിയുടെ സ്വഭാവത്തില്‍- പ്രണയത്തില്‍, സൌഹ്രിദത്തില്‍, ചിന്താഗതിയില്‍- കാതലായ മറ്റം വരുത്താന്‍ ടെലിവിഷനു സാധിച്ചിട്ടുണ്ട്. മലയാളിയുടെ എന്നല്ല, ലോകത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തിയതിലും ടെലിവിഷന് കാര്യമായ പങ്കുണ്ട്. അമേരിക്കയിലും ബ്രിട്ടനിലും നടന്ന ഒരുപാട് ഗവേഷണങ്ങള്‍ അതു സൂചിപ്പിക്കുന്നു. കുട്ടികളെയാണ് ടെലിവിഷന്‍ ഏറ്റവും സ്വാധീനിക്കുന്നത്. ‘പോഗൊ’ എന്ന ചാനലിലെ ‘മി. ബീന്‍’ സ്ഥിരമായി കാണുന്ന കുട്ടികളുടെ മുഖം മന്ദബുദ്ധിയുടേതുപോലെ നിര്‍വ്വികാരമായിരിക്കുന്നതായി പറയപ്പെടുന്നു. ബുദ്ധി മന്ദനെപ്പോലെ കാണപ്പെടുന്ന ആ കഥാപത്രം കാണിക്കുന്ന ഹാസ്യം കൂട്ടികള്‍ ഇഷടപ്പെടുന്നു. നെഗറ്റിവ് ഹാസ്യമായതിനാല്‍ കുട്ടികളുടെ സ്വഭാവത്തിലും അത് നിഴലിക്കുന്നു. കൊലപാതകം, ബലാത്സംഗം മുതലായ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് വിദേശത്തെ കുട്ടികള്‍ മാനസാന്തരം ചെയ്യപ്പെടുമ്പോള്‍ അത്രയുമില്ലെങ്കിലും സ്നേഹ ശൂന്യതയുടെയും അര്‍ഥരാഹിത്യത്തിന്‍റ്റെ ഒരു ബദല്‍ ലോകത്തിലാണ് നമ്മുടെ കുട്ടികള്‍ എത്തിപ്പെടുന്നത്.
അത്രയുമല്ല, മലയാളി കലാമണ്ഡലത്തെ സ്വപ്നം കണ്ട ഒരു കാലമുണ്ടായിരുന്നു. ഇന്നിപ്പോള്‍ കലാമണ്ഡലം എന്നതു മാറി അതു കലാഭവന്‍ ആയി. മലയാളിയുടെ സംവേദനക്ഷമതയുടെ ഒരു കാര്യമാണത്. ആസ്വാദനക്ഷമതയെ പൈങ്കിളി നിലവാരത്തിലേക്ക് താഴ്ത്തുകയെന്ന പണി ടെലിവിഷങ്കാര്‍ ചെയ്തു കഴിഞ്ഞു. ശ്രദ്ധിക്കേണ്ട ഒരു കാര്യം ടെലിവിഷന്‍ ഒരു ദിവസം എന്തൊക്കെ പ്രക്ഷേപണം ചെയ്യുന്നു എന്നുള്ളതാണ്. രണ്ടു മൂന്നു സിനിമ, സിനിമാ സംബന്ധിയായ കോമഡി ഷോ, സിനിമാപ്പാട്ടുകള്‍, സിനിമയെ സംബന്ധിച്ച ഫോണ്‍ ഇന്‍ പരിപാടികള്‍, സിനിമാവിശെഷങ്ങള്‍, സിനിമാപ്പാട്ടുകള്‍ കൊണ്ടുള്ള റിയാലിറ്റി ഷോ,സിനിമാക്കാരുമായുള്ള ഇന്‍ റ്റര്‍വ്യു....... ചുരുക്കത്തില്‍, സിനിമയല്ലാത്തത്, സിനിമയിലില്ലാത്തത് ഒന്നും അവര്‍ പ്രക്ഷേപണം ചെയ്യുന്നില്ല. ബൌദ്ധികമോ, ധാര്‍മ്മികമോ മാനുഷികമോ ആയ മൂല്യങള്‍ക്ക് പ്രസക്തിയില്ലാതാവുന്നത് ഇതുകൊണ്ടുമാവില്ലെ? ദിവസം നാലും എട്ടും പത്തും മണിക്കൂര്‍ ടെലിവിഷന്‍ കാണുന്ന മലയാളിലെ മയക്കുന്ന കറുപ്പ് മതമല്ല, ഇന്നത് ടെലിവിഷനത്രേ. അമ്പതു ലക്ഷത്തിന്‍ റ്റെ ഫ്ലാറ്റ്നല്‍കിചാനലുകാര്‍ ഉണ്ടാക്കുന്നത് ഒരു പാട്ടുകാരിയെ ആണോ, അതോ സംഗീതത്തിനു വിലപറയാന്‍ കഴിവുള്ള ഒരു താരത്തെ ആണോ? പണത്തെ മാത്രം സ്നേഹിക്കുകയും കപട ആത്മീയതയെ പരിഗ്രഹിക്കുകയും മലയാളം ഇംഗ്ലീഷില്‍ പറയാന്‍ ‘റഞ്ജിനി’ മാരെ വാര്‍ത്തെടുക്കുകയും ചെയ്യുന്ന തലമുറക്ക് ടെലിവിഷനും സിനിമയും മതി. (രഞ്ജിനിയെപ്പോലെ മലയാളം ഇംഗ്ലീഷില്‍ പറയാന്‍ മത്സരിക്കുകയാണ് ഇപ്പോള്‍ കുട്ടികള്‍ എന്നു കേള്‍ക്കുന്നു) അതത്രേ പരമമായ സത്യം.
11 comments:
"റഞ്ചിനീ മലയാളം" കലക്കി.
ആ റഞ്ചിനിയുടെ പറസ്യങ്ങളും കേമമാണ് :)
റഞ്ചിനിയെ അനുകരിക്കാന്‍ നടക്കുന്ന കുറ്റിച്ചൂലുകളും
കൊള്ളാം !!! കാണാന്‍ കൊള്ളാമെന്ന് :)
ബാലൂ,
പരിപാടി നടത്തി പരിപാടി നടത്തി രഞ്ജിനിയുടെ മലയാലം ഇപ്പോള്‍ മലയാളമായി. നമ്മുടേത് മലയാലവും.
അത് പ്രോത്സാഹിപ്പിയ്ക്കുന്ന മാതാപിതാക്കളും ഉണ്ടെന്നതാണ് മറ്റൊരു സത്യം
this is an untold truth
ഒത്തിരി നന്ദി... ഈ പ്രമേയം ഇന്നു മനസ്സിലക്കുന്നവർ ചുരുക്കമാണെങ്കിലും ആൾക്കൂട്ടത്തിൽ ഒറ്റയാനായി ഈ യാത്ര ഇഷ്ട്ടപ്പെട്ടു.
വളരെ കാലിക പ്രസക്തമായ ലേഖനം. കത്തി കൊണ്ട് നിഗ്രഹിക്കാനും കറിക്കരിയാനും പറ്റും എന്നത് പോലെ ജനതയെ പ്രബുദ്ധരാക്കാനും മണ്ടന്മാരാക്കാനും ഈ പെട്ടി കൊണ്ട് കഴിയും.
എന്തെല്ലാം പറഞ്ഞാലും നമ്മളെല്ലാം ഇതൊക്കെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു എന്നതും സത്യം തന്നെയല്ലേ
ഇപ്പൊൾ നാടു മുഴുവനും റഞ്ഞിനി മാരാണല്ലോ.....അവരൊക്കെ ഇതു വായിക്കട്ടെ
വളരെ പ്രസക്തമായ ഒരു വിഷയം, ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നതിനു അഭിനന്ദനങ്ങള്‍
റ്റോംസ് പറഞ്ഞത് ശരിയാണ്... രഞ്ജിനിയുടെ മലയാളം പഴയതിലും ഭേദപ്പെട്ടിരിക്കുന്നു.
മലയാളം സംസാരിക്കുമ്പോള്‍ അത് മലയാളം പോലെയും ഇംഗ്ലിഷ് സംസാരിക്കുമ്പോള്‍ അത് ഇംഗ്ലിഷ് പോലെയും ആയിരിക്കണം. അതാണതിന്റെ ശരി...
എല്ലവര്‍ക്കും നന്ദി
Post a Comment