സഖാവ് ചെക്കിണിയും നാരദ കേരളം പത്രത്തിന്റെ പ്രാദേശിക ലേഖകന്‍ ഉല്പലാക്ഷനും തമ്മില്‍ തോട്ടുവക്കത്തുവെച്ച് ഉഗ്രമായ ഒരു സംഘട്ടനം നടന്നു. നാരദ കേരളം പത്രം നടത്തിപ്പു കാരന്‍ വെറുതെ പണമുണ്ടാക്കാന്‍ മാത്രം മറ്റു ചില പത്രക്കാരെ പോലെ പത്ര മുതലാളിയായി നടക്കുന്നയാളല്ല. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലുണ്ടായിരുന്ന ഒരു പത്രം നാശോന്മുഖമാകരുത് എന്നു കരുതി നഷ്ടം സഹിച്ച് പത്രം നടത്തുന്ന ആളാണ്. പത്രധര്‍മ്മം എന്ന ധാര്‍മ്മികതയെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദ്ദേഹത്തെ വെല്ലാന്‍ ആരുമില്ല. അദ്ദേഹത്തിനു മുന്നില്‍ എല്ലാവരും ഒരു പോലെയാണ്. അതുകൊണ്ട് മഹാത്മാഗാന്ധിയുടെ പടവും വീരപ്പന്റെ പടവും തുല്യ വലുപ്പത്തില്‍ തന്നെയാണ് അദ്ദേഹം പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നത്.പണം അദ്ദേഹത്തിനു പുല്ലു വിലയാണ്. തന്റെ പിതാവിന്‍റ്റെ കാലത്ത് കാട്ടുജാതിക്കാരോട് സ്നേഹം തോന്നിയതിനാല്‍ അവര്‍ക്ക് ഒരാളായിക്കോട്ടെ എന്നു കരുതി കാട്ടില്‍ താമസിച്ച് കുറച്ചു ഭൂമി കൈവശം വെച്ചുപോയി എന്ന ഒരു അപരാധമേ അദ്ദേഹം ചെയ്തിട്ടുള്ളൂ.പത്രപ്രവര്‍ത്തനത്തില്‍ തനിക്കു തുണയായി ഒരാളു വേണമെന്നും അല്ലെങ്കില്‍ ജനങ്ങള്‍ യഥാര്‍ഥ പത്രത്തിന്റെ ശക്തി എന്തെന്ന് അറിയാതെയും വാര്‍ത്തയുടെ അകം പൊരുളുകള്‍ അറിയാതെയും സാംസ്കാരികമായും ധാര്‍മ്മികമായും അധപ്പതിച്ചു പോകുമെന്ന വ്യധ കൂടി ക്കൂടി വന്നപ്പോള്‍ അദ്ദേഹം തന്റെ ചെക്കനെയും കൂടെ കൂട്ടി. തന്റെ കാലശേഷം ലോകം യഥാര്‍ഥ വാര്‍ത്തകള്‍ ആറിയാതെ പോകരുത് എന്ന ഉദ്ദേശ്യ ശുദ്ധി മാത്രമേ ഇതിന്റെ പിന്നിലുള്ളൂ. ഒരു കാര്യത്തില്‍ മാത്രമേ ഏമാന് നിര്‍ബ്ബന്ധബുദ്ധി ഉണ്ടായിരുന്നുള്ളൂ. പത്രത്തിന്റെ മുന്‍ പേജില്‍ ഒന്ന്, ഉള്‍പ്പേജുകളില്‍ രണ്ടോ മൂന്നോ എന്ന ക്രമത്തില്‍ നാലഞ്ചു ഫോട്ടോ ടിയാന്റേത് പത്രത്തില്‍ വരണം. അതിനെ നമൂക്ക് അങ്ങനെ കുറ്റം പറയാന്‍ കഴിയുകയുമില്ല. കാരണ. പണം മുടക്കുന്ന ഏമാന്റെ പടമെങ്കിലും കാണീക്കാതിരിക്കുന്നത് ശരിയാണോ? അല്ലെങ്കില്‍ ഇതൊക്കെ ജനങ്ങള്‍ക്കു വേണ്ടി മാത്രമാണ് എന്ന് ഓര്‍മ്മ വേണം. മറ്റു ചില പത്രക്കാരെ പോലെ ചത്ത ചേരയുടെ പടം ഓഫീസ് ഫയലില്‍ ഇട്ട് ‘ഫയലിനുള്ളീല്‍ കരിമൂര്‍ഖന്‍’ എന്ന അടിക്കുറിപ്പ് കൊടുക്കുന്ന പണീ ഏമാനില്ല.അഛനെപ്പറ്റി മകനും മകനെപ്പ്റ്റി അഛനും സപ്ലിമെന്റില്‍ എഴുതുന്നത് വേറെ കാര്യം. പറഞ്ഞു വന്നത് ചെക്കിണിയുടെ കാര്യമാണ്. ചെക്കിണീ നാരദകേരളത്തിന്റെ പ്രാദേശിക ലേഖകന്‍ ഉത്പലാക്ഷനെ അടിച്ചതിനു പിന്നില്‍ ഒരു കൈയ്യേറ്റത്തിന്റെ കഥയുണ്ട്. കൈയ്യേറ്റമെന്നു കേട്ടാല്‍ പണ്ടേ ചെക്കിണിക്കു രോമാഞ്ചമുണ്ടാകും. പത്ര ഏമാന്റെ പറമ്പില്‍ റോഡു വക്കത്ത് പുറമ്പോക്കില്‍ ഒരു കൈനോട്ടകാരന്‍ കുടുംബ സമേതം താമസമാക്കി. പറമ്പു വേലികെട്ടാന്‍ വന്ന പണിക്കാര്‍ അയാളെ പിടിച്ചു പുറത്താക്കി. കാലാ കാലങ്ങളായി അവിടെ താമസിക്കുന്ന കൈനോട്ടകാരന്റെ അവസ്ഥ കണ്ട് അലിവു തോന്നിയ ചെക്കീണി അയാളുടെ കഥ അടിയന്തിര പ്രമേയമായി പാര്‍ട്ടിയില്‍ അവതരിപ്പിച്ചു. ഏമാനെ അടിക്കന്‍ കിട്ടിയ വടിയുമായി സഖാക്കള്‍ കുതിച്ചെത്തി. (ജെ.സി.ബി കാരന്‍ ദൌത്യ സേനയെ അയക്കാതെ മൌനം പാലിച്ചു). ഏമാന്റെ പത്രധര്‍മ്മം സടകൂടഞ്ഞെഴുന്നേറ്റു. പ്രാദേശിക ലേഖകന്‍ ഉല്‍പ്പലാക്ഷനെ മുറിയില്‍ വിളിച്ചു വരുത്തി കുപ്പി പൊട്ടിച്ച് അയാള്‍ക്ക് ആവേശം നല്‍കി. കൂലിയെഴുത്തുകാരന്‍ കുടിയേറ്റക്കാരിലെ നേതാക്കന്മാരുടെ സ്വത്തു വിവരം വരെ വിവരാവകാശ നിയമം കൂടാതെ കണ്ടെത്തി തുടരന്‍ ലേഖനം കാച്ചി. അങ്ങനെയാണ് ചെക്കീണി ഉല്‍പ്പലാക്ഷനെ തല്ലിയത്. ചെക്കീണിക്ക് എന്തു പത്രം? അടികിട്ടിയ ലേഖകന്‍ പേനയുമെടുത്തുകൊണ്ട് അകത്തേക്ക് പാഞ്ഞപ്പോള്‍ ചെക്കിണി ഉറക്കെ ചിരിച്ചു.
5 comments:
സഖാവ് ചെക്കിണീ..നീ ആള്‍ ഒരു പുലി...
നന്ദി, ശ്രീ റ്റോംസ്.
nannaayittundu...... aashamsakal.......
നന്ദി, ശ്രീ ജയരജ്
യഥാർത്ഥ പത്രത്തിന്റെ ശക്തി... വാക്കുകൾ കിട്ടാതെ ഞാൻ മനസ്സിലിട്ട അതേ കാര്യം...
ഭാവ മാറ്റത്തിന്റെ ഈ കഥ പറഞ്ഞതിനു നന്ദി
വാക്കുകൾക്ക് നർമ്മത്തിലൂടെ മൂർച്ച കൂടുന്നുണ്ട്....
Post a Comment