Tuesday, April 20, 2010

ടെലിവിഷനു മുമ്പും മലയാളി ഉണ്ടായിരുന്നു...




മലയാളി ടെലിവിഷനെ ആരാധിച്ചുപോയ ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു.
1984ല്‍ ശ്രീമതി ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചതിനെ തുടര്‍ന്ന് അവരുടെ മൃതശരീരം ദഹിപ്പിക്കുന്നതുവരെ രണ്ടുമൂന്നു ദിവസം നടത്തിയ ലൈവ് ടെലിക്കാസ്റ്റ്. അതുകാണാന്‍ ടെലിവിഷന്‍ സെറ്റിനുമുമ്പില്‍     ആളുകള്‍ കൂട്ടം  ചേര്‍ന്നു നിന്നു. അന്ന് ഏതെങ്കിലും പണക്കാരന്റെ വീട്ടിലോ പൊതുവായനശാലയിലോ മാത്രം പ്രദര്‍ശനത്തിനു വെച്ച ടെലിവിഷനില്‍ കണ്ട ദൃശ്യങ്ങള്‍ മലയാളി മന്നില്ല.  അതുകാണാന്‍ അന്നത്തെ 75 കോടിയോളം വരുന്ന ജനസംഖ്യയില്‍ ഭാഗ്യമുണ്ടായവര്‍ പക്ഷേ ഒന്നോ രണ്ടോ കോടി മാത്രമായിരിക്കും.  
1984ല്‍ തന്നെ നടന്ന ലോസ് ഏഞ്ചലസ് ഒളിമ്പിക്സില്‍ പി.ടി. ഉഷ കൊണ്ടുവരുമെന്നു കരുതിയ പ്രതീക്ഷാ ഭരിതമായ ഒരു പ്രകടനം തകര്‍ന്ന ടിയുന്നത് കണ്ട് ഉഷയെപ്പോലെ തന്നെ പൊട്ടിക്കരഞ്ഞ കേരളക്കാരുടെ ഹൃദയത്തിലും അറിയാതെ ടെലിവിഷന്‍ കൂടുകൂട്ടുകയായിരുന്നു. 
1986ല്‍ മെക്സിക്കോ ലോകകപ്പ് കര്‍ക്കിടകത്തിലെ തിമര്‍ത്തു പെയ്യുന്ന മഴയത്ത് അര്‍ദ്ധരാത്രിയില്‍ കുടയും പിടിച്ചുനിന്ന് കണ്ടു നിന്നപ്പോള്‍ മറഡോണയോടൊപ്പം ടെലിവിഷനും മലയാളിയെ കീഴടക്കുകയായിരുന്നു.
അങ്ങനെ മലയാളിയുടെ സ്വീകരണ മുറിയില്‍ മേശപ്പുത്ത് ഒരു പെട്ടി സ്ഥാനം പിടിച്ചു.  മലയാളം പ്രക്ഷേപണം എല്ലായിടത്തും ലഭ്യമാകാത്ത കാലത്ത്, ഗതികെട്ട പുല്ലു തിന്നുന്ന പോലെ അന്യ ഭാഷയില്‍ കാണുന്ന പലതും നാം അദ്ഭുതത്തോടെ കണ്ടു നിന്നു.  പയ്യെപ്പയ്യെ ദൂരദര്‍ശന്‍ ന്മ‍ലയാളം പരിപാടി വ്യാപകമാക്കിയപ്പോള്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ വരുന്ന മലയാളം സിനിമ കാണാന്‍ നാട്ടിന്‍ പുറത്തുകാര്‍ ‘ചൂട്ടും പന്തവുമായി’ വയലേലകള്‍ താണ്ടി ടെലിവിഷനില്‍ ലയിച്ചിരുന്നു.
തൊണ്ണൂറില്‍ തുടങ്ങിയ  ഏഷാനെറ്റ് പുതിയ പ്രക്ഷേപണ നയത്തിന്റെ ഭാഗമായി പരിപാടി കേരളത്തില്‍ നിന്നു തന്നെ ടെലിക്കാസ്റ്റ് ചെയ്തപ്പോള്‍ മലയാളിക്ക്  ആദ്യമായി ഒരു സ്വകാര്യ ചാനല്‍ കൂടി വന്നു. അങ്ങനെ മലയാളിക്ക് ഓരോ വര്‍ഷവും പുതിയ രണ്ടും മൂന്നും ചാനല്‍ കൂടി വന്നുകൊണ്ടിരുന്നു. വാര്‍ത്ത വായിച്ചും കേട്ടുംഅറിഞ്ഞ   മലയാളി വാര്‍ത്ത കണ്ടറിയാന്‍ തുടങ്ങി.
ആകാശവാണിയുടെ അക്ഷര ശുദ്ധിയുള്ള ശബ്ദം വീടുകളില്‍ കുറഞ്ഞു വന്നു. പകരം ‘മംഗ്ളീഷ്’ ഭാഷയിലുള്ള കൊഞ്ചലും കുഴയലും കൂടി. ദ്രുശ്യ ഭാഷ തന്നെ ആംഗിക ചലനങ്ങള്‍ കൊണ്ട് വികൃതമായും വാചികാബദ്ധങ്ങള്‍ കൊണ്ട് മലിനവുമായി. ഭാഷയുടെ പ്രശ്നം അങ്ങനെ നില്‍ക്കട്ടെ, മറ്റ് എന്തെല്ലാം കിടക്കുന്നു!
  പതിനഞ്ചോളം ഭാഷാ ചാനലുകള്‍ ഇന്ന് മലയാളിക്ക് സ്വന്തം. അതിലെന്തിരിക്കുന്നു എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. നൂറുകണക്കിനു പത്രമാധ്യമങ്ങള്‍  മലയാളത്തില്‍ ഇങ്ങുന്നില്ലേ? പേടിക്കേണ്ട പന്ത്രണ്ടോളം പുതിയ മലയാളം ചാനലുകള്‍ കൂടി ഈ വര്‍ഷം വരുന്നു. എല്ലാവരും കൂടി ചേര്‍ന്ന് ഭാഷയേയും ജീവിത രീതികളെയും മാറ്റി മറിക്കട്ടെ.. 
ടെലിവിഷന്‍ വരുന്നതിനു മുമ്പുള്ള മലയാളിയും അതിനു ശേഷമുള്ള മലയാളിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നു ചിന്തിച്ചു നോക്കൂ. മലയാളിയെന്നല്ല, ലോകത്തിനെയാകെ ടെലിവിഷന്‍ മാറ്റി മറിച്ചിട്ടുണ്ട്. വിവര സാങ്കേതിക വിദ്യക്ക് ഗുണവും ദോഷവുമുണ്ട് എന്നത് നേര്. 
ടെലിവിഷന്‍ വാര്‍ത്തകള്‍

നിലവിലുള്ള പതിനഞ്ചോളം ചാനലും വരാനിരിക്കുന്ന പന്ത്രണ്ടോളം ചാനലും കൂടി ചേര്‍ന്ന് സൃഷ്ടിക്കാന്‍ പോകുന്നത് എന്താണ്? അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ പത്തിരുന്നൂറോളം പത്രമാധ്യമങ്ങളും ഒന്നര ഡസനോളം ചാനലുകാരും ഉറക്കമിളിച്ചിരുന്നിട്ടും കേരളം ധാ ര്‍മ്മികമായും സദാചാര പരമായും അധപ്പതിച്ചുകൊണ്ടിരിക്കുന്നു. ആശുപത്രികള്‍  വര്‍ദ്ധിക്കും തോറും രോഗികളുടെ എണ്ണം പെരുകുന്ന അതേ അവസ്ഥ. ഇന്ന് ഒരാള്‍ പണം കൊടുത്തു വരിക്കാരനാകുന്ന പത്രം കണ്ടാലും അയാള്‍ സ്ഥിരമായി കാണുന്ന ചാനലു കണ്ടാലും അയാളുടെ മതവും രാഷ്ട്രീയവും വെളിവാകുമെന്നതല്ലേ സത്യം?  വാര്‍ത്തകള്‍ തമസ്ക്കരിക്കപ്പെടുകയും അത് സെന്‍സേഷണല്‍ ചെയ്യപ്പെടുകയും ചെയ്യുന്നതിനാല്‍ സത്യം കണ്ടെത്തുക പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്ന പണി തന്നെ. ‘ഫോര്‍ത്ത് എസ്റ്റേറ്റ്’ എന്ന ജനാധിപത്യത്തിലെ നീതിയുടെ പടവാളായി നില്ക്കേണ്ട പത്രാധിപരുടെ   ധാര്‍മ്മിക ബോധം ഇന്ന് എവിടെ നില്ക്കുന്നു?  

ടെലിവിഷന്റെ ഒരു ദിവസം

നമ്മുടെ മലയാളം ചാനല്‍ നല്കുന്ന ഒരു ദിവസത്തെ പരിപാടി ‍നമുക്കൊന്ന് ശ്രദ്ധിക്കാം.

              പുലര്‍ച്ചെ ഒരു മണി മുതല്‍ കാലത്ത് ആറുമണി വരെ സിനിമാ ഗാനങ്ങള്‍ അല്ലെങ്കില്‍ സിനിമ. പ്രഭാത പരിപാടിയില്‍ ഒരു സിനിമാതാരമോ അല്ലെങ്കില്‍ അത്തരത്തില്‍ പ്രസിദ്ധി നേടിയ ഒറാളുമായി ഇന്റര്‍വ്യൂ. പിന്നീട് സിനിമാ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഫോണ്‍ ഇന്‍ പരിപാടി. ഉച്ച വരെ സിനിമ. ഉച്ച്ക്കു ശേഷം സീരിയല്‍ വൈകുന്നേരം സിനിമ. പിന്നീട് സിനിമാ ഗാനങ്ങള്‍ കൊണ്ടുള്ള റിയാലിറ്റി ഷോ. പിന്നെ സിനിമാ താരങ്ങളെ അനുകരിച്ചുള്ള കോമഡി ഷോ. രാത്രി സിനിമ. പിന്നെ സിനിമയിലെ ഹാസ്യ സീനുകള്‍  കോര്‍ത്തിണക്കിയ ഹാസ്യ പരിപാടി. സിനിമ....സിനിമ.... വാര്‍ത്തകള്‍ ഒരു ദിവസം ആകെ രണ്ടു മണിക്കൂറോളം. വാര്‍ത്തകള്‍ അറിയിക്കുക എന്ന കേവല ധര്‍മ്മമല്ല ഇവിടെ നിര്‍വ്വഹിക്കപ്പെടുന്നത്. വാര്‍ത്തകള്‍ കൊണ്ട് കോളിളക്കം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. വാര്‍ത്തകളിലൂടെ വാര്‍ത്ത സ്ര്ഷ്ടിക്കാന്‍ ശ്രമിക്കുന്ന ‘പാപ്പരാസികളുടെ’ പണി. ഇവിടെ പത്ര ധര്‍മ്മം പോയിട്ട് ഒരു ‘മണ്ണാങ്കട്ടയുമില്ല, സുഹൃത്തുക്കളേ. ഒരു ‘ഫുള്‍’ കിട്ടിയാല്‍ വേണ്ടതുപോലെ എഴുതിക്കൊടുക്കുന്ന പത്രധര്‍മ്മം ഉണ്ടെന്നും നിങ്ങള്‍ക്ക് അറിയാമല്ലോ?.

   പരസ്യങ്ങള്‍                                                                                                       മലയാളിയുടെ ജീവിതരീതി മാറിപ്പോയതിനു കാരണം ഇതുമാത്രമാവണമെന്നില്ല. ഗീബല്ണ്ടത്സണ്‍ ഒരു കള്ളം പലശ്യം പഞ്ഞ് അതിനെ സത്യമെന്നു ധരിപ്പിച്ചതുപോലെ പരസ്യങ്ങളില്‍ പയുന്ന കളവു മുഴുവന്‍ നമ്മള്‍  അറിയാതെ സത്യമെന്നു കരുതി വാങ്ങിയും തിന്നും ഉപയോഗിച്ചും ഇരിക്കുന്നു.  നമ്മുടെ കുട്ടികള്‍ പരിപാടികളെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് പരസ്യമാണെല്ലോ. തടിവെക്കാനും ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാനും സൗന്ദര്യം കൂട്ടാനും ആസ്ത്മ മാറ്റാനും എന്നു തുടങ്ങി സകലതും വാങ്ങി ഉപയോഗിച്ചും പരസ്യങ്ങളില്‍ കാണുന്ന പോലെ കൊഴുപ്പു നിഞ്ഞ ഭക്ഷണം ഉണ്ടാക്കി തിന്നും ജീവിതത്തെ നാം എത്ര മാറ്റിക്കളഞ്ഞു? ഒന്നു തിരിഞ്ഞു നോക്കു, എണ്‍പതുകളിലെ നമ്മളെ....  നമ്മള്‍ അന്നും ഉണ്ടായിരുന്നു എത്ര വിചിത്രം!


9 comments:

Unknown said...

വാര്‍ത്തകള്‍ക്കായി ഇപ്പോള്‍ മുഴു നീളെ വാര്‍ത്താചാനലുകള്‍ ഇഷ്ടം പോലെയല്ലേ...?
ലേഖനം അസ്സലായി

ഒരു യാത്രികന്‍ said...

എന്പതുകളിലെ നമ്മള്‍.....സുഖമുള്ള ഓര്‍മ്മ....ഇവരുടെ ഒടുക്കത്തെ മത്സരം മലയാളിയുടെ ചിന്തകളില്‍ നഞ്ചു കലക്കി......സസ്നേഹം

അലി said...

“അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ പത്തിരുന്നൂറോളം പത്രമാധ്യമങ്ങളും ഒന്നര ഡസനോളം ചാനലുകാരും ഉറക്കമിളിച്ചിരുന്നിട്ടും കേരളം ധാ ര്‍മ്മികമായും സദാചാര പരമായും അധപ്പതിച്ചുകൊണ്ടിരിക്കുന്നു.“

നല്ല ചിന്തകൾ...
നന്ദി.

Balu puduppadi said...

റ്റോംസ്, യാത്രികന്‍, അലി, നന്ദി.

(റെഫി: ReffY) said...

ആവശ്യമില്ല, ഇത്രയധികം ചാനലുകള്‍. എല്ലാ ചാനലുകളും കൂടി ഒരു നാള്‍ മലയാലീസിനെ വിഴുങ്ങും.

Anonymous said...

വളരെ നല്ല ലേഖനം.
നമ്മുടെ നാട്ടില്‍ മാത്രമല്ല, ലോകം മുഴുവനും ഈ സാമൂഹ്യ ദ്രോഹികളുടെ സ്വഭാവം ഇതു തന്നെയാണ്. അതുകൊണ്ടാണ് tv free week ആചരിക്കുന്നത്.
3 വയസില്‍ താഴെയുള്ള കുട്ടികള്‍ ഒരു കാരണവശാലും ടെലിവിഷന്‍ കാണരുത്. അത് അവരുടെ മാനസിക വളര്‍ച്ചയെ തടസപ്പെടുത്തും. പല വീടുകളിലും അമ്മമാര്‍ കുട്ടികളുടെ 'ശല്യം' ഒഴുവാക്കാന്‍ ടെലിവിഷന്‍ വെച്ച് കുട്ടികളെ അതിന് മുമ്പില്‍ ഇരുത്തുക പതിവാണ്. കുട്ടികളുടെ നല്ല ഭാവി ആഗ്രഹിക്കുന്നവര്‍ ഒരിക്കലും ഇത് ചെയ്യരുത്.

കൂതറHashimܓ said...

സത്യം!!

Sujithwayanad said...

puthu thakamurakal kuttikal ulppede ullavarkk sambavicha maattangale kurichu koodi cherkkamaayirunnu

Balu puduppadi said...

ഒരു നല്ല ചര്‍ച്ച പ്രതീക്ഷിച്ച് തുടങ്ങിയതാണ്. പക്ഷേ, കാര്യമായ പുരോഗതി കാണുന്നില്ല. പ്രതീക്ഷിക്കാതെ പലപ്പോഴും അപ്രധാനമായ കാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്നു. ആളുകള്‍ കുറെ വായിച്ചതായി കാണുന്നു. അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്ക് നന്ദി.

My Blog List

Subscribe Now: Feed Icon