കഷ്ടം, ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും? |
പാവം കുരങ്ങത്താനാണ്, എന്തു ചെയ്യാം കയ്യാങ്കളിയില്‍ തകര്‍ന്നത് സ്വന്തം പ്രതിച്ഛായയാണ്. ചുണ്ടും പല്ലും മൂക്കും തകര്‍ന്ന് ഗ്ലാമര്‍ പോയ ഈ വിദ്വാന്‍ ആരോടു സങ്കടം പറയാന്‍? ആള്‍ വല്ലാത്ത ഒരു കോമ്പ്ലക്സിലാണ്. ആരെ കണ്ടാലും ആദ്യം ദയനീയമായി ഒന്നു നോക്കും. ആ നോട്ടം പക്ഷേ നമുക്ക് തോന്നുന്നത് ഒരു ഭീകര സത്വം നോക്കുന്നതു പോലെയാണ്. നമ്മള്‍ അടുക്കാന്‍ ശ്രമിച്ചാല്‍ ആള്‍ വയലന്റ് ആകുമോ എന്ന് നമ്മില്‍ സംശയം ജനിക്കും. ഞാന്‍ പേടിച്ച് പേടിച്ച് എടുത്ത ചിത്രമാണ്. സ്ഥലം കോഴിക്കോട് ജില്ലയിലെ വള്ളിക്കാട്ടു കാവ്. ഒരു പാട് വാനരന്മാരെ സംരക്ഷിക്കുന്ന സ്ഥലമാണ്. പണ്ട് സീതയെ തിരഞ്ഞുള്ള യാത്രാമധ്യേ, ഹനുമാന്‍ ഉള്‍പ്പെടുന്ന സംഘത്തില്‍ നിന്നും കൂട്ടം തെറ്റിയ വാനരന്മാരാണ് അവിടെ കഴിയുന്നത് എന്ന് സങ്കല്‍പ്പം. എന്തായാലും ഈ കാവും അവിടുത്തെ സുഖകരമായ കുളിരും മനോഹരം. കുരങ്ങന്മാര്‍ തമ്മിലുള്ള കശപിശയില്‍ മുഖം നഷ്ടമായ വാനരനാണ് ചിത്രത്തില്‍.
4 comments:
മുറിഞ്ഞ ചുണ്ടുകളും ചോരയും ഒക്കെ കാണുമ്പോ സങ്കടാവുന്നു, എത്ര വേദനിക്കുന്നുണ്ടാവും അതിന്‍..!!!
ഹേയ്യ്, ചമ്മി ചപ്പിപോയ മുഖമാണെങ്കിലും പൊന്ന് പോലെ അവള്‍ നോക്കിക്കോളും, വിഷമിക്കണ്ടാട്ടോ. മുറിവില്‍ മരുന്നു പുരട്ടി ഒരു മുത്തോം തന്ന് സുഖാക്കിക്കോളും..
കഷ്ട്ടം ..പാവം കുരങ്ങച്ചാര്‍....
ഇത്തരം ചിത്രങ്ങള്‍ കൊടുക്കാതിരിക്കുന്നതല്ലെ നല്ലത്.
മുഖത്തെ ദൈന്യ ഭാവം. സങ്കടം തോന്നുന്നു. ഏത് ദുഷ്ട വാനരന്‍ ആണാവോ?
Post a Comment