ചെക്കിണി ചിരിച്ചു ചിരിച്ചു മണ്ണു കപ്പി. മണ്ണു കപ്പി എന്നു പറഞ്ഞാല്‍ പോരാ മണ്ണു മാന്തി. അയാള്‍ ചുമരു മാന്തിക്കീറി ചിരി തുടങ്ങി. എന്തിനിങ്ങനെ ചിരിക്കുന്നു എന്ന് ചാപ്പുണ്യാര് ചോദിച്ചതൊന്നും ചെക്കിണി കേട്ടില്ല. പണ്ട് സര്‍ക്കുലര്‍ രൂപത്തില്‍ ചിരി നിരോധനം പ്രാബല്യത്തിലുണ്ടായിരുന്ന കാലം കഴിഞ്ഞതിനാല്‍ ചിരിക്കുന്നതില്‍ നിയമ തടസ്സം ഇല്ല എങ്കിലും തനി ബൂര്‍ഷ്വാ രീതിയില്‍ ഇങ്ങനെ ചിരിക്കുന്നത് സൈദ്ധാന്തികമായി ശരിയാണോ എന്നും ചാപ്പുണ്യാര് ചിന്തിക്കാതിരുന്നില്ല. എന്നാലും എന്തിനാണ് ചെക്കിണീ ഇങ്ങനെ വലിയ വായില്‍ ചിരിക്കുന്നത്? ചിരി നില്‍ക്കാതായപ്പോള്‍ മൂസയും ചാപ്പുണ്യാരും അടുത്തുകൂടി.
“ എന്താ ചെക്കിണ്യേട്ടാ കാര്യം?” മൂസ ചോദിച്ചു.
“ ഒന്നുല്യാ..ഹ്...ഹൂയ്......ഹ..ഹ.....” ചെക്കിണിക്ക് ചിരി നില്ക്കുന്നില്ല.
ചെക്കിണിക്ക് എന്തോ തകരാറ് കുടുങ്ങിയിട്ടുണ്ട് എന്ന് തന്നെ ചാപ്പുണ്യാരും മൂസയും മറ്റും കരുതി. അവര്‍ രണ്ടു പേരും ചേര്‍ന്ന് കൂട്ടത്തിലെ ബുദ്ധി ജീവിയായ അയമ്മത് കുട്ടിയെ തിരഞ്ഞു. സംഗതി അയാള്‍ അറിഞ്ഞുകാണില്ല.
“ അല്ല, ഇമ്പളെ ബു.ജി എവിടെ?’ മൂസ ചോദിച്ചു.
“ ഓനെ കാണുന്നില്ല” ചാപ്പുണ്യാര് ഇതു പറഞ്ഞു തീര്‍ന്നതും ചെക്കിണി ഉറക്കെ ചിരി തുടങ്ങി. ചിരിച്ചുകൊണ്ട് ചെക്കിണി തന്റെ കൈ മുന്നോട്ടു ചൂണ്ടി. ചെക്കിണി കൈ ചൂണ്ടിയ ഭാഗത്തേക്ക് ചാപുണ്യാരും മൂസയും നോക്കി.
അവിടെ ഒരു രൂപം നില്ക്കുന്നു. ആളെ മനസ്സിലാകുന്നില്ലെങ്കിലും ഒരു കാര്യം വ്യക്തമായി. ആള് നഗ്നനാണ്. മാത്രമല്ല അയാള്‍ മേലാസകലം ചൊറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതു കണ്ടിട്ടാണോ ചെക്കിണി ചിരിക്കുന്നത്? അതില്‍ എന്തിത്ര ചിരിക്കാന്‍?
“ഇഞ്ഞി അയാളെ കണ്ടിട്ടാ ചിരിക്കുന്നത്? അയാള്‍ ഏതോ പ്രാന്തനല്ലെ ചെക്കിണ്യേ...?”
ചെക്കിണീ ഒറ്റയടിക്ക് ചിരി നിര്‍ത്തി. എന്നിട്ട് ശാന്തനായി തന്റെ ധൈഷണികത വെളിവാക്കുന്ന കഷണ്ടി തടവി പറഞ്ഞു.
‘ഇര......”
‘എന്ത്? എര്യോ” ചാപ്പുണ്യാര്‍ക്ക് ഒന്നും തിരിഞ്ഞില്ല.
മൂസ ആകാശത്തും ഭൂമിയിലും മാറി മാറി നോക്കി സംശയം മാറ്റി.
“ഇര... സ്വത്വബോധം ഉണര്‍ന്നു കഴിഞ്ഞു.... കാത്തിരുന്നു കാണുക...” ചെക്കിണി ഉണര്‍ത്തിച്ചു.
ചെക്കിണിയുടെ നാവില്‍ അനാരതം തുളുമ്പുന്ന വാണീ വിലാസം കണ്ട് ചെക്കിണിയും മൂസയും സ്തബ്ധരായി നിന്നു പോയി. ഏതോ ഭൂതം അല്ലെങ്കില്‍ ജിന്ന് ചെക്കിണിയില്‍ പ്രവേശിച്ചു കഴിഞ്ഞുവെന്നും അതിന്റെ കളിയാണ് ഇതൊക്കെ എന്നും മൂസ പറഞ്ഞു.
‘ ചാപ്പുണ്യാരേ, ഇമ്പളെ അയമ്മത് കുട്ടീനെ നോക്കി...”
പറഞ്ഞത് മറ്റാരുമല്ല, ചെക്കിണി തന്നെ. ചെക്കിണി ഇപ്പോള്‍ സാക്ഷാല്‍ ചെക്കിണീയായി തന്നെയാണ് പറയുന്നത്. ചെക്കിണിയുടെ ഭാവ മാറ്റത്തില്‍ അദ്ഭുതം പൂണ്ട് അവര്‍ അയാള്‍ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഒന്നു കൂടി നോക്കി. അപ്പോഴാണ് അവര്‍ക്ക് സംഗതിയുടെ ഗുട്ടന്‍സ് പിടി കിട്ടിയത്.
ഭ്രാന്തന്റെ വേഷത്തില്‍ നിന്നും നിന്ന് മേലാസകലം ചൊറിയുന്നത് മറ്റാരുമല്ല. ബുദ്ധി ജീവിയായ അയമ്മത് കുട്ടി തന്നെ. ചെക്കിണി ചിരി നിര്‍ത്തി ആ കഥ ചുരുക്കത്തില്‍ പറഞ്ഞു.
അയമ്മത് കുട്ടിയെ കുറെ കാലമായത്രേ ഒരു എലി ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട്. രാത്രി കിടക്കുമ്പോള്‍ എലി ശരീരത്തില്‍ വന്ന് ഇക്കിളി ആക്കും. ആദ്യം അയാള്‍ അത്ര കര്യമാക്കിയില്ല. പിന്നെ എലി അയാളെ നക്കാന്‍ തുടങ്ങി. അതും അയാള്‍ കാര്യമാക്കിയില്ല. പിന്നെ ഗുജറാത്തില്‍ പോയപ്പോള്‍ എലികള്‍ കൂട്ടമായി ആക്രമിച്ച് പ്ലേഗ് ബാധിച്ച ഒരു പാട് മനുഷ്യരെയും കണ്ടു. തിരിച്ച് വീട്ടില്‍ വന്ന് കിടന്ന് ഉറങ്ങിയ ഒരു രാത്രിയില്‍ എലി വയറ്റില്‍ പോയി എന്നാണ് അയമ്മത് കുട്ടി പറയുന്നത്. പിന്നെ ഇക്കിളിയോട് ഇക്കിളിയാണ്. എവിടെ ചെന്നാലും അയാള്‍ ഇക്കിളി കൊണ്ട് ചിരിക്കും. സ്വത്വ ബോധം സട കുടഞ്ഞ് എഴുന്നേറ്റ അയമ്മത് കുട്ടി (ബു.ജി) തന്റെ പഴയ സ്വത്വം നില നിര്‍ത്തിയ താടി തടവി വിളിച്ചു പറഞ്ഞു.
“കൂട്ടമായി ഒറ്റതിരിഞ്ഞുള്ള ഈ ആക്രമണം മതപരമാണ്. അതിനെ നേരിടണമെങ്കില്‍ സ്വത്വബോധം വളരണം. ബുദ്ധി ജീവി ആയതിനാല്‍ അദ്ദേഹം മാര്‍ക്സിന്റെയും മറ്റ് മൂന്ന് ബുദ്ധിജീവികളുടെയും നാലഞ്ച് ഉദ്ധരണികള്‍ കൂടി ക്വോട്ട് ചെയ്ത് ഒരു കിടിലന്‍ പ്രസംഗം ചെയ്തു. ദാര്‍ശനികനായ ചെക്കിണി അനന്തതയില്‍ കുറെ നേരം നോക്കി നിന്നതിനു ശേഷം അയാള്‍ ചിരി തുടങ്ങി. ചിരി എഞിനാണെന്ന് ചെക്കിണിക്ക് അറിയില്ല.
പീടികത്തിണ്ണയില്‍ ഉടുമുണ്ട് അഴിച്ച് തലയില്‍ കെട്ടി നില്ക്കുന്ന അയമ്മത് കുട്ടിയെ കണ്ട് സാവകാശം മൂസയും ചാപ്പുണ്യാരും ചിരി തുടങ്ങി. ഓറ് മൂന്നാളും കൂടി ചിരിയോചിരി തന്നെ.
9 comments:
njanum othiri chirichu........ aashamsakal.......
ചെക്കിണി.. നന്നായി. ചിന്തകള്‍ ചെക്കിണിയിലൂടെ തന്നെ വിടരട്ടെ.
എനിക്ക് ഒന്നും മനസ്സിലായില്ലാ.. :(
മനസ്സിലാകാന്‍ ഒന്നുമില്ല. കൂതറ അത്ര ഗഹനമായൊന്നും ചിന്തിക്കണ്ട. മനുഷ്യനിലെ സ്വത്വബോധം അപകടകരമായി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കാണിക്കാന്‍ ശ്രമിച്ചതാണ്.
ചെക്കിണിയുടെ ശ്രഷ്ട്ടവിനെങ്കിലും ചെക്കിണിയ തിരിച്ചറിയണം
chekkini chiri nirthu, ayamad(boo.jee)erayakilla
എല്ലാ പോസ്റ്റും വളരെ വ്യത്യസ്ഥം. നല്ല ഹെഡിങ്ങുകളും. ഭാഷാപരിജ്ഞാനം നല്ലവണ്ണമുണ്ട്. ബ്ലോഗ് ശ്രദ്ധിക്കപ്പെടും.
നന്ദി.എല്ലവര്‍ക്കും. പ്രത്യേകിച്ച് കുമാരേട്ടന്
chekkiniye nannayi ishtapettu.kathakalillellaam nanma niranha kathaapaathrangal thanne.nanmayulla manass kathakarantethu koodiyano?
Post a Comment