എന്നെ തന്നെയാണോ ഫോക്കസ് ചെയ്യുന്നത്...? |
കോവളത്തെ ഒരു സായാഹ്നമാണ്. പടിഞ്ഞാറുനിന്നും നാടു കാണാനെത്തുന്നവരുടെ സ്ഥിരം സങ്കേതമായ കോവളത്ത് സൂര്യസ്നാനം ചെയ്യുന്ന വിദേശികള്‍ മണല്‍പ്പരപ്പില്‍ കസേരകളില്‍ നിരന്ന് ഇരിക്കുകയാണ്. ഇവരുടെ ഇടയിലൂടെ നടക്കുന്ന ‘നമ്മുടെ ആളുകള്‍ക്ക്’ കോവളവും കടലും ഒന്നും ഒരു പ്രശ്നമല്ല. അവര്‍ പ്രധാന്മായും നോക്കി നില്‍ക്കുന്നത് മണലില്‍ അര്‍ദ്ധ നഗ്നരായി ഇരിക്കുന്ന വിദേശി സ്ത്രീകളെയാണ്. ഈ കാഴ്ച്ച അങ്ങോളം ഇങ്ങോളം ഉള്ളതിനാല്‍ വായില്‍ നോക്കികള്‍ക്ക് ഒരു കൊയ്ത്തുത്സവം തന്നെയാണ് ഇവിടങ്ങളില്‍. സാമാന്യം തൊലിക്കട്ടിയുള്ള വിദേശിപ്പെണ്ണുങ്ങള്‍ പോലും ഇവന്മാരുടെ കളി കണ്ട് അറപ്പും മടുപ്പും വന്നിട്ട് എത്രയെത്ര പരാതികളാണ് നല്‍കുന്നത്. നമ്മുടെ നാട്ടില്‍ ഒറ്റക്ക് ജോലിക്കു പോകാന്‍ പോലും സ്ത്രീകള്‍ പേടിക്കുമ്പോള്‍ വിദേശിപ്പെണ്ണുങ്ങള്‍ ഇവിടെ വന്ന് മുട്ടു മറയാത്ത ഉടുപ്പുമിട്ട് ഒറ്റക്ക് നാടൊട്ടുക്കും ചുറ്റിയടിക്കുകയും വേണമെങ്കില്‍ ബാറില്‍ പോയി രണ്ടെണ്ണം വീശുകയും ചെയ്യുന്നത് കാണുമ്പൊള്‍ അവര്‍ അറപ്പുകൊണ്ട് കാര്‍ക്കിച്ചു തുപ്പും. “മാനമില്ലാത്ത ജാതി”യെന്നോ “ഉളുപ്പില്ലാത്തവര്‍” എന്നോ പറഞ്ഞ് നാം നമ്മുടെ കുലീനത കാണിക്കും. നിയമനിര്‍മ്മാണ സഭയില്‍ മുപ്പത്തിമൂന്ന് ശതമാനം സംവരണത്തിന് കൈകാലിട്ടടിച്ച് നമ്മുടെ സ്ത്രീകള്‍ മുന്‍ നിരയിലെത്താന്‍ പെടാപ്പാടു പെടുമ്പോള്‍ പുറം നാട്ടുകാരായ സ്ത്രീകള്‍ നമ്മുടെ പുരുഷന്മാരെക്കാള്‍ മിടുക്കികളായി ധീരത കാണിക്കുന്നു. ചുളുവില്‍ എന്തെങ്കിലും രണ്ട് ‘സീന്‍’ ഒപ്പിച്ചെടുത്ത് ചുറ്റിക്കറങ്ങി നടക്കുന്ന പുരുഷ വര്‍ഗ്ഗത്തില്‍ പെട്ട തദ്ദേശ ടൂറിസ്റ്റുകളെ കാണണോ? ഇവടങ്ങളില്‍ ഒക്കെ ഒന്നു വന്നു നോക്കൂ, ഇതുകൊണ്ടൊക്കെ തന്നെയാണ് ചെക്കിണി പറഞ്ഞത്.
“വെറുതെയാണോ നായരേ, നമ്മള് നന്നാവാത്തത്?” എന്ന്.
(ചെക്കിണി എല്ലാരെയും നായര്‍ എന്നാണു വിളിക്കുന്നത്)
9 comments:
സത്യം മാഷെ. ഇത് തന്നെയാ നമ്മുടെ നാടിന്റെ ശാപവും
Balu,
Thankalude abhipraayaththinu nooru maarku
സത്യം
യു ആർ വെരി കറക്റ്റ്..
എല്ലവര്‍ക്കും നന്ദി.
Thallanda Amaavaaa Njan Nannavoola!
Ithanu Nammude Sthithi.....
angine nannavum masheeeeeee
good one
101 mark
“മാനമില്ലാത്ത ജാതി”യെന്നോ “ഉളുപ്പില്ലാത്തവര്‍” എന്നോ പറഞ്ഞ് നാം നമ്മുടെ കുലീനത കാണിക്കും.
ശരിയാ.
Post a Comment