International Film Festival, Thiruvananthapuram- Visual experiences
തെന്നിന്ത്യന്‍ കമ്പോള സിനിമയിലെ അഞ്ചു മിനുട്ട് ദൈര്‍ഘ്യമാര്‍ന്ന ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിന് ഉദ്ദേശം ആറുന്നൂറാളുകള്‍ വര്‍ണ്ണാഭമായ വസ്ത്രം ധരിച്ച് മൈതാനത്തും ഹൈവേയിലും ചാടിയും മറിഞ്ഞും കളിക്കണം. അതിനു പുറമെ സിംഗപ്പൂരിലോ ബാങ്കോക്കിലോ ആസ്ട്രേലിയയിലോ ചുറ്റിയടിച്ചു കഴിഞ്ഞിരിക്കണം. കോടികള്‍ മുടക്കിയാലേ ഒരു ഗാനം ചിത്രീകരിക്കാനാവൂ. ഒരു സിനിമ കഴിയുമ്പോഴേക്കും മിന്നല്‍ വെഗതയില്‍ എത്രയെത്ര സീനുകള്‍ മാറി മറയുന്നു?
സിനിമ തൊണ്ണൂറു ശതമാനവും ദ്റ്ശ്യകല തന്നെയാണ്. ഭാവനാവിലാസം കൊണ്ട് മനുഷ്യമനസ്സുകളില്‍ ആഘാതമേല്‍പ്പിക്കാന്‍ കഴിയുന്ന ദ്റ്ശ്യവിസ്മയം ഒരുക്കാന്‍ കഴിയുന്ന ഭാവനാശാലികളുണ്ട്. എങ്ങനെ മനുഷ്യമനസ്സുകളില്‍ മുറിപ്പാടുകള്‍ സ്ര്ഷ്ടിക്കാനാവും എന്നതു കാണണമെങ്കില്‍ ലാര്‍സ് വോണ്‍ ട്രയറിന്‍റ്റെ, ആന്‍റ്റി ക്രൈസ്റ്റ് എന്ന ഇംഗ്ലീഷ് സിനിമ കാണണം. ഭാഷയല്ല, സിനിമയുടെ ദ്രിശ്യമാണ് ഭ്രമാത്മകമെന്നോ ഭീതിദമെന്നോ വിളിക്കാവുന്ന സിനിമയെ ആഴത്തിലേക്കു കൊണ്ടുപോകുന്നത്. ഒരു മണിക്കൂര്‍ നാല്‍പ്പത്തിനാലു മിനുട്ട് ദൈര്‍ഘ്യമാര്‍ന്ന ചിത്രത്തില്‍ രണ്ടേ രണ്ട് കഥാപത്രങ്ങള്‍ മാത്രമാണുള്ളത്. അവനും അവളും മാത്രം. അംഗീകരിക്കപ്പെട്ട നിയമങ്ങളെ ലംഘിക്കുന്നവനാണ് ആന്‍റ്റിക്രൈസ്റ്റ്. അവന്‍ മതനിഷേധിയാവാം. ഈ സിനിമയില്‍ ലൈംഗികതയും തിന്മയും മരണവും കെട്ടുപിണഞ്ഞുകിടക്കുന്നു. ഭൌതികമായും വൈകാരികമായും നഗ്നരാക്കപ്പെട്ട കഥാപാത്രങളുടെ വിഹ്വലമായ ജീവിതം മഞ്ഞിന്‍റ്റെയും കാടിന്‍റ്റെയും ഇരുണ്ട പശ്ചാത്തലത്തില്‍ ചുരുളഴിയുന്നു. അഴിയുന്തോറും മുറുകുന്ന കുരുക്കായി ജീവിതം അവരെ ഉലക്കുന്നു.’കത്തുന്ന സീനുകള്‍’ എന്നു വെശേഷിപ്പിക്കാവുന്ന രംഗത്തെ ഒരുക്കുന്ന കലാകാരന്‍ എങ്ങനെ ഓരോ രംഗവും പ്രേക്ഷകന് ആഘാതമാക്കിത്തീര്‍ക്കാമെന്നു തെളിയികുന്നു.
മാതാപിതാക്കളുടെ ലൈംഗികബന്ധം നേരില്‍ കാണേണ്ടിവരുന്ന കുഞ്ഞ് വീണുമരിക്കുന്നതിന്‍റ്റെ ആഘാതം ‘അവളുടെ‘ മനസ്സില്‍ തീര്‍ക്കുന്ന വൈകാരികത(psycho sexual side) ഒരു പേക്കിനാവായി അവളെ വേട്ടയാടുന്നു. അതോടെ മാനസികമായും ലൈഗികമായും തളര്‍ന്ന അവളെ(അവള്‍ക്കും അവനും പേരില്ല) നേരെയാക്കാന്‍ ശ്രമിക്കുന്ന അവന്‍റ്റെ ശ്രമങ്ങള്‍ വെറുതെറുതെയാകുന്നു. വേദനയോടെ സ്വന്തം മരക്കുടിലിലേക്ക് (ഏദന്‍) ആശ്വാസത്തിനായി തിരിച്ചുപോകുന്ന അവനും അവളും നടത്താന്‍ ശ്രമിക്കുന്ന ഓരോ ലൈംഗികബന്ധവും ഒരോ പീഡനമായി മാറുന്നു. ഒരോ ലൈംഗികബന്ധത്തിനിടയിലും മരിച്ചുപോയ കുഞ്ഞിന്‍റ്റെ മുഖം ഓര്‍മ്മയില്‍ വരുന്നതോടെ അവള്‍ ഭ്രാന്തമായ രീതിയില്‍ അവനെ പീഡിപ്പിക്കുന്നു. അയാളുടെ കാലില്‍ കമ്പി തുളച്ചുകയറ്റിയും അയാളുടെ ലിംഗം തകര്‍ത്തുകളഞ്ഞും അവള്‍ ഭീകരമായി പ്രതികരിക്കുന്നു. അവസാനം അയാള്‍ക്ക് അവളെ നിശ്ശബ്ദയാക്കേണ്ടിവരുന്നു.
നഗ്നയും ഉന്മാദിനിയുമായി അവനെ അന്വേഷിച്ച് കാട്ടിലൂടെ അലയുന്ന അവളുടെ ചിത്രം അപാരമായ ദ്ര്ശ്യാനുഭവമായാണ് പ്രേക്ഷകനെ വേട്ടയാടുന്നത്. തന്‍റ്റെ നിശ്ശബ്ദമായ വര്‍ഷങ്ങളെ അനുസ്മരിച്ച് സംവിധായകന്‍ പറഞ്ഞത്, ‘എന്‍റ്റെ ഭാവനയുടെ ഇരുണ്ട ലോകത്തിലേക്കുള്ള ഒരെത്തിനോട്ടമാണ്‘ ഈ ചലച്ചിത്രമെന്നാണ്. 2009ല്‍ നാല് അന്താരാഷ്ട്ര അവാര്‍ഡുകള്‍ ഈ സിനിമ നേടിക്കഴിഞ്ഞു. ഇതില്‍ ‘അവളായി’ വേഷമിട്ട ചാര്‍ലെട്ട് ഗെയിന്‍സ് ബര്‍ഗ് കാന്‍ ഫെസ്റ്റിവലിലെ ഏറ്റവും നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. സ്ത്രീ വിരുദ്ധചിത്രമെന്ന് ആളുകള്‍ പറയുന്നുവെങ്കിലും, തെല്ലഹങ്കാരത്തോടെ സംവിധായകന്‍’ലോകത്തിലെ ഏറ്റവും നല്ല സംവിധായകന്‍ ഞാനാണ്’ എന്നു പറയുന്നുവെങ്കിലും കാണുക, ഈ ചലച്ചിത്രകാവ്യം.
2 comments:
nannayi..
thanks oru awareness nalkiyathinu
ഞാനും ഇ സിനിമ കണ്ടു. ഇ സിനിമയില്‍ നല്ല ക്യാമറ വോര്കും എഫ്ഫെച്റ്സും ഉണ്ട്. പക്ഷേ, ഇതില്‍ anavayshamayi സെക്ഷുമ് violence ഉണ്ട്. ശരിക്കും പറഞ്ഞാല്‍ നമ്മുക്ക് പലതരത്തിലും വ്യക്ക്യനികനിക്കാന്‍ പറ്റിയതരത്തിലാണ് ഇ സിനിമ. സത്യം പറഞ്ഞാല്‍ എനിക്കി ഒന്നും മനസിലായില്ല. ലാര്‍സ് വോണ്‍ ട്രയറിന്‍റ്റെ സിനിമകളില് explicit sex scenes എപ്പൊഴും ഉണ്ടാവും. അതൊരു മാര്‍ക്കറ്റിംഗ് thantharamannennu എനിക്കി thonnunadu . art സിനിമ എന്ന പേരില്‍ അദ്ദേഹം ഒരു porn ഫില്മാണ് eduthadu . അദ്ദേഹത്തിന് ശരിക്ക് ഒരു porn ഫിലംസ് ഉണ്ടാക്കുന്ന ഒരു കമ്പനി ഉണ്ടായിരുന്നല്ലോ (zentropa or puzzypower).
Post a Comment