Tuesday, March 30, 2010

ബ്ലോഗിലെ കമന്റുകള്‍

ഒരു കൗമാര പ്രായക്കാരന്‍ എഴുപതുകളിലോ എണ്പതുകളിലോ സ്വപ്നം കണ്ടിരുന്നത് അധികവും ഒരു സാഹിത്യകാരനായി പേരും പെരുമയും നേടുന്നതായിരുന്നു. അവന്റെ മനസ്സില്‍ ‘കാലം‘ എഴുതിയ എം.ടി.യോ ദേശത്തിന്റെ കഥാകാരനോ തകഴിയോ ദേവോ ചങ്ങമ്പുഴയോ, ഇനി അതുമല്ല, ആധുനികരായ കടമ്മനിട്ടയോ ഒ.എന്‍.വി.യോ ചുള്ളിക്കാടോ ആരെങ്കിലുമൊരാള്‍ ആരാധനാപാത്രമായി നിലകൊള്ളുന്നുണ്ടാവും. അവരെപ്പോലെ എഴുത്തിന്റെ വഴി തേടി പഴയ നോട്ടു ബുക്കില്‍ കുറിച്ചുവെക്കുന്ന വരികള്‍ വെളീച്ചം കാണാന്‍ വേപഥു പൂണ്ട് പത്രമാപ്പീസുകളിലേക്ക് ആരും കാണാതെ സൃഷ്ടികള്‍ അയച്ചുകൊടുത്തും അത് പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നുകാണാന്‍ ഹൃദയമിടിപ്പോടെ വാരികയുടെ താളുകള്‍ മറിച്ച് നിരാശയോടെ സ്വയം ശപിച്ചും പലപ്പോഴും അവരുടെ  സാഹിത്യ സ്വപ്നം പൂവണിയാതെ പോകുന്നു. ഇങ്ങനെ മലയാളത്തിലെ പല പ്രസിദ്ധ സാഹിത്യകാരന്മാരെയും പത്രാധിപന്മാര്‍ വട്ടം കറക്കിയിട്ടുണ്ട്. ചിലരുടെയെങ്കിലും മാസ്റ്റര്‍ പീസുകള്‍ തിരിച്ചയക്കപ്പെട്ട ചരിത്രവും ഉണ്ട്. 


പത്രാധിപന്മാരുടെ സാഹിത്യ സങ്കല്പ്പവും അവരുടെ സങ്കുചിത മനസ്ഥിതിയും  എഴുത്തിന്റെ ശൈലിയെ നിര്വ‍ചിക്കുമ്പോള്‍ അതിനു വഴങ്ങാതെ വരുന്നവ അവര്ക്ക് പഥ്യമല്ലാതാവുന്നു. ഇതു പഴയ കഥയല്ല. ഇന്നും ചിലര്‍ തീരുമാനിക്കുന്നത് അവരാണ് സാഹിത്യകാരമാരെ സ്രുഷ്ടിക്കുന്നത് എന്നാണ്. എന്തായാലും ഒരു കാര്യം ഉറപ്പുതന്നെ. ഒരുപാട് സാഹിത്യ കുതുകികളുടെ എഴുത്തിനോടുള്ള താല്പ്പര്യത്തെ ഇല്ലാതാക്കാന്‍  ഇവര്‍ക്ക്    കഴിഞ്ഞിട്ടുണ്ട്. 


ഇപ്പോള്‍ ഇത് പറയുന്നതിനു ഒരു കാര്യമുണ്ട്. സ്വയം എഴുതാനും അത് പരസഹായമില്ലാതെ പ്രസിദ്ധീകരിക്കാനും ബ്ളോഗ് വന്നതോടെ എളുപ്പമായിരിക്കയാണ്.  മലയാളത്തില്‍ ബ്ലോഗുകളുടെ എണ്ണം ക്രമാതീതമായി കൂടി വരികയാണ്. എഴുതാനറിയാവുന്നവര്‍ക്ക് ആത്മപ്രകാശനത്തിന് ഇത്രനല്ലൊരവസരം ലഭിക്കാനില്ല. ആനുകാലികങ്ങളിലെ സൃഷ്ടികളെ വെല്ലുന്ന ഒരുപാട് കഥകളും കവിതകളും ലേഖനങ്ങളും ഇതില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതോടെ മാധ്യമശ്രദ്ധ ഇപ്പോള്‍ ഇങ്ങോട്ടു തിരിഞ്ഞിരിക്കയാണ്.  ഏറ്റവും നല്ല രീതിയില്‍ ആനുകാലിക സംഭവങ്ങളെ വിലയിരുത്തുന്ന ബ്ലോഗുകള്‍ ഉണ്ട്. എന്നാല്‍ ഇന്നുകണ്ടുവരുന്ന തീരെ ശരിയല്ലാത്ത ഒരു പ്രവണത കമന്റുകള്ക്കാ‍യുള്ള നെട്ടോട്ടമാണ്.  കമന്റുകള്‍ ലഭിക്കാനുള്ള ഏറ്റവും നല്ല മാര്ഗം‍ കിട്ടാവുന്ന ബ്ലോഗുകളില്‍ എല്ലാം കയറി ചെന്ന് ‘ഉഗ്രനായിരിക്കുന്നു’, ‘ഗംഭീരം’, ‘കലക്കി’ മുതലായ ചില പ്രയോഗങ്ങള്‍   നടത്തുക എന്നുള്ളതാണ്. ഇത് എഴുതാന്‍ ആരുടെയും ബ്ലോഗ് വായിക്കണം എന്നു തന്നെയില്ല. ഇത്തരം കമന്റുകള്‍ നടത്തുന്നതിനു പിന്നില്‍ തനിക്കും “വാരിധി തന്നില്‍ തിരമാലകളെന്ന പോലെ” കമന്റുകള്‍ വരണേ  ദൈവമേ എന്ന ഒരു അപേക്ഷ മാത്രമാണ്. ഇത്തരം ‘ബ്ലോഗിങ്ങുകള്‍’ വെറും പബ്ലിസിറ്റി ലാക്കാക്കിയുള്ളതാണെന്നും അത് നിരുല്സാ‍ഹപ്പെടുത്തേണ്ടതാണെന്നും നാം മനസ്സിലാക്കണം. ‘മാത്രുഭൂമി’യിലും മറ്റും ലഭിക്കുന്ന കത്തുകളുടെ നിലവാരം തന്നെ ബ്ലോഗിലെ കമന്റുകള്‍ക്കു     വേണം.  ബ്ലോഗിലെ എഴുത്തിന്റെ നിലവാരം പ്രത്തികരണങ്ങള്‍ക്ക്     ലഭിക്കാത്തത് ഇത്തരം“ആര്‍ത്തി” ഒന്നുകൊണ്ട് മാത്രമാണ്. എന്നാല്‍ ഇതിനു വിപരീതമായി നല്ല കമന്റുകള്‍ നല്‍കുന്ന ഒരുപാട് ബ്ലോഗര്മാ‍രെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. 

നമുക്ക് കാര്യങ്ങള്‍ ഒന്നുകൂടി ഭംഗിയാക്കാം അല്ലേ, സുഹൃത്തുക്കളേ?     

20 comments:

pottichiri paramu said...

തീര്‍ച്ചയായും ....മലയാളം ബൂലോകം വളരട്ടെ ....

ബാവ താനൂര്‍ said...

നന്നായി ക്യതിയെ വായിച്ചു സത്യസസന്ധമായ വിലയിരുത്തലുകളാവണം കമന്റുകള്‍
എങ്കില്‍ മലയാളബ്ളോഗെഴുത്തു രക്ഷപ്പെടും ..

CKLatheef said...

രണ്ടുദിവസമായിട്ടും ആരും കമന്റിടാത്തത്. എങ്ങനെ ഒരു കമന്റിടും എന്ന് കരുതിയാകും. മാത്രമല്ല. എന്തെങ്കിലും പറഞ്ഞാല്‍ അത് കമന്റ് തിരിച്ചുകിട്ടാനുള്ള ആര്‍ത്തിയായും വ്യാഖ്യാനിച്ചിരിക്കുകയാണല്ലോ. എതായാലും എന്നെക്കുറിച്ച് അങ്ങനെ വിചാരിക്കില്ലെന്ന് കരുതുന്നു. ഒന്നു പറയട്ടേ നന്നായിരിക്കുന്നു. മറ്റെന്താണ് പറയേണ്ടതന്നറിയില്ല.

Sulthan | സുൽത്താൻ said...

ബാലു ചേട്ടാ,

പത്രമാധ്യമ രംഗത്ത്‌ വൻകുതിച്ച്‌ ചാട്ടം സംഭവിച്ച പോലെ, ബ്ലോഗ്‌ രംഗത്തും വമ്പൻ മാറ്റങ്ങൾ വരും. കമന്റുകൾക്ക്‌ നിലവാരം വേണമെന്ന ആശയത്തോട്‌ യോജിക്കുമ്പോൾ തന്നെ, അതെ പാടുള്ളൂ എന്നത്‌ അർഥശൂന്യമല്ലെ.

ഗ്രൂപ്പ്‌ കളികൾ, മലയാള ബ്ലോഗിൽ ഉണ്ടെന്നത്‌ സമ്മതിച്ച്‌കൊണ്ട്‌തന്നെ, വീനീതമായി ചോദിക്കട്ടെ.

ആയിരകണക്കിന്‌ പ്രസിദ്ധികരണങ്ങൾ പുറത്തിറങ്ങുന്ന മലയാള ഭാഷക്ക്‌, അവയുടെ ബാഹുല്യംകൊണ്ട്‌ ഇത്‌വരെ എന്തെങ്കിലും സംഭവിച്ചോ?

പുതുബ്ലോഗറുടെ ജീവാജലമാണ്‌ കമന്റുകൾ. ഒരു പോസ്റ്റ്‌ എഴുതുന്ന പോലെ, അത്രയും സമയമെടുത്ത്‌, ഒരു കമന്റെഴുതണം എന്നത്‌, എന്തോ സുഖകരമായി തോന്നുന്നില്ല.

എന്റെ അഭിപ്രായങ്ങൾ മാത്രമാണിവ.

കൂടുതൽ ചർച്ച ആവശ്യമായ ഒരു വിഷയം. നന്ദി.

SHAIJU :: ഷൈജു said...

yes you are right

Balu puduppadi said...

പൊട്ടിച്ചിരി പരമു, ബാവ,ലത്തീഫ്, സുല്‍ത്താന്‍,ഷൈജു... രണ്ടു ദിവസം ക്ര്ത്യാന്തര ബാഹുല്യം കൊണ്ട് ബ്ലൊഗ് നോക്കാന്‍ കഴിഞ്ഞില്ല. അമ്പതിലധികം പേര്‍ ബ്ലോഗ് സന്ദര്‍ശിച്ചുവെങ്കിലും അഞ്ചു പ്രതികരണം മാത്രമാണ് വന്നത്. പലപ്പോഴും കമന്റുകള്‍ സ്വന്തമാക്കാന്‍ വേണ്ടി മാത്രം ബ്ലോഗ് എഴുതി വലിയവരാകുന്നവര്‍ ഉണ്ട്. ഈ സത്യം പലരും പതുക്കെ പറയുന്നുണ്ടെങ്കിലും അത് ആരും തുറന്നു പറഞ്ഞതായി കണ്ടിട്ടില്ല. ഇത്തരം ഒരു ‘കമന്റ് ലോബി’യെ തുറന്നു കാട്ടേണ്ടത് അനിവാര്യം. ഗ്രൂപ്പ് കളീ അസാരം കേമമായി ഉള്ളതായി അറിയാമല്ലോ. ഒരു തുറന്ന ചര്‍ച്ച ആവാം

Sujithwayanad said...

comentukal arthavathavanamennu parayuvaan vayya blogile suhruthukkalkk enthum thurannu parayuvaanulla swathantryamundu jaathiyo nathamo raashtreeyamo athinue svaatheenikkunnilla.
palarum ishtappedum , chilar ishtapedilla athukondu comentukalude kaaryathilulla ee charch arthavathaanennu thonunnilla......

കെ.പി.സുകുമാരന്‍ said...

മാതൃഭുമിയിലെ വായനക്കാരുടെ കത്തുകളുടെ നിലവാരത്തിലെത്താന്‍ കഴിയുന്ന ബ്ലോഗ് പോസ്റ്റുകള്‍ തന്നെ വിരളമാണ് ബ്ലോഗില്‍ എന്നെനിക്ക് തോന്നാറുണ്ട്. എന്നാല്‍ ബ്ലോഗില്‍ മികച്ച നിലവാരവും സൃഷ്ടിപാടവവുമുള്ള രചനകളും എഴുതപ്പെടാറുണ്ട്. ആര്‍ക്കും പരിധികളില്ലാത്ത ആത്മപ്രകാശനത്തിനുള്ള വേദിയാണല്ലൊ ബ്ലോഗ് ഒരുക്കുന്നത്. പണ്ഡിതനും പാമരനും തുല്യമായ അവസരം നല്‍കുന്ന വേറൊരു വേദി ബ്ലോഗല്ലാതെ മറ്റെന്തുണ്ട്. പോസ്റ്റുകളായാലും കമന്റുകളായാലും അവയ്ക്കെല്ലാം ഒരു നിലവാരം നിഷ്ക്കര്‍ഷിക്കുന്നത് പ്രായോഗികമാവുകയില്ല. അത് പോലെ ബ്ലോഗ് എഴുതുന്നതില്‍ നിന്ന് ആരെയും തടുക്കാനും കഴിയില്ല.

കമന്റുകള്‍ പ്രതീക്ഷിക്കുന്നു എന്നത് തന്നെയാണ് ബ്ലോഗെഴുത്തുകാരനെ മറ്റുള്ള എഴുത്തുകാരനില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. കാരണം മറ്റൊരു തരത്തിലുള്ള പ്രശസ്തിയും ബ്ലോഗെഴുത്തുകാരന് ലഭിക്കാനില്ലല്ലൊ. അത്കൊണ്ട് കമന്റ് പ്രതീക്ഷിക്കുന്നതില്‍ തെറ്റ് പറയാനാവില്ല. തന്റെ ബ്ലോഗിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനോ അതല്ലെങ്കില്‍ ആ ബ്ലോഗറുടെ പരിഗണനയോ സൌഹൃദമോ കിട്ടാനോ കമന്റുകള്‍ എഴുതുന്നതിനെയും എങ്ങനെ കുറ്റം പറയും. ഈ പ്രത്യേകതകള്‍ എല്ലാം ചേര്‍ന്നതാണല്ലൊ ബ്ലോഗ്.

എന്നാല്‍ മലയാളികള്‍ക്ക് പൊതുവേയുള്ള സൂപ്പര്‍ ഈഗോ ബ്ലോഗിലും കാണാം. എന്റെ ബ്ലോഗില്‍ വന്ന് കമന്റിടട്ടെ, മറ്റുള്ളവരുടെ ബ്ലോഗുകളില്‍ കമന്റ് ഇടാന്‍ ഞാന്‍ അത്ര കുറഞ്ഞവനാണോ എന്നാണ് ചിലര്‍ ധരിക്കുന്നത് എന്ന് തോന്നുന്നു. കുറഞ്ഞ പക്ഷം ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ വായിച്ചു പോകുമ്പോള്‍ ഒരു രണ്ട് വരി എന്തെങ്കിലും അവിടെ കുറിച്ചിട്ടേച്ചു പോകുന്നത് തീര്‍ച്ചയായും ഒരു പ്രോത്സാഹനമായും പ്രതിഫലമായും കാണാവുന്നതാണ്.

അമ്പത് പേര്‍ വായിച്ചു പോയിട്ട് വെറും അഞ്ച് പേര്‍ മാത്രം കമന്റ് എഴുതുന്നത് സത്യത്തില്‍ നിരാശ ഉണ്ടാക്കുന്നതാണ്. ആ അമ്പത് പേരും ഞാ‍ന്‍ വായിച്ചിരുന്നു എന്നെങ്കിലും കുറിച്ചിരുന്നുവെങ്കില്‍ അതെത്ര സന്തോഷപ്രദമായേനേ? ഇവിടെ കമന്റ് എന്നാല്‍ അത് ചര്‍ച്ചയാണെന്നാണ് അഥവാ ചര്‍ച്ച മാത്രമാണ് എന്നാണ് എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത്. ഗസ്റ്റ് ബുക്ക് എന്ന നിലയിലും കമന്റ് പേജിനെ കാണാമെന്ന് എനിക്ക് തോന്നുന്നു. ചര്‍ച്ചകളായി ബ്ലോഗ് പോസ്റ്റുകളെ കാണുകയും അങ്ങനെ ആ ചര്‍ച്ചകളില്‍ രൂക്ഷമായി പ്രതികരിക്കുകയും ഗ്രൂപ്പുകളായി വന്ന് ബ്ലോഗറെ ആക്രമിക്കുന്ന കാഴ്ചയും കണ്ടിട്ടുണ്ട്. അതിന് അനോനിമിറ്റിയും ഉപയോഗപ്പെടുത്താറുണ്ട്. അത്തരം ദുഷ്പ്രവണതകളില്‍ ബ്ലോഗെഴുത്ത് അനാവശ്യസംഘര്‍ഷങ്ങള്‍ക്ക് വേദിയുമായിട്ടുണ്ട്.

ഇന്നത്തെ പ്രശ്നം ബ്ലോഗിന് വായനക്കാരെ കിട്ടുന്നില്ല, വായിക്കുന്നവര്‍ തന്നെ പ്രതികരണം അറിയിക്കാന്‍ പിശുക്ക് കാട്ടുന്നു എന്നൊക്കെയാണ്. ഇത്രമാത്രം സൌകര്യങ്ങളും സജ്ജീകരണങ്ങളും സൌജന്യമായി ലഭികുമ്പോള്‍ രണ്ട് വാക്ക് ടൈപ് ചെയ്യാനുള്ള സന്മനസ്സ് കാട്ടാതിരിക്കുന്ന വായനക്കാരന്റെ നിസ്സംഗത നീതീകരിക്കാവുന്നതല്ല തന്നെ. ആദ്യകാലത്ത് ബ്ലോഗില്‍ കുറച്ചു പേരേയുണ്ടായിരുന്നുള്ളൂ. അപ്പോള്‍ ബ്ലോഗര്‍മാര്‍ തമ്മില്‍ ഒരു പരസ്പര ഐക്യമുണ്ടായിരുന്നു. ഇന്ന് ബ്ലോഗില്‍ സൊഹൃദവും ശ്രദ്ധയും കിട്ടാന്‍ പ്രയാസമാണ്. ധാരാളം പേര്‍ ബ്ലോഗില്‍ കടന്നു വന്നു. കഴമ്പില്ലാത്ത പോസ്റ്റുകളാണ് മിക്കതും. എന്നാല്‍ പറയാനെന്തെങ്കിലും ഉണ്ടാവുകയും അത് തന്റെ കഴിവിനനുസരിച്ചു ആത്മാര്‍ത്ഥമായി പറയുകയും ചെയ്താല്‍ അല്പം താമസിച്ചാലും ബ്ലോഗ് ആരെയും നിരാശപ്പെടുത്തുകയില്ല എന്നെനിക്ക് തോന്നുന്നു.

ചുരുക്കത്തില്‍ ബ്ലോഗിന് വായനക്കാരെ കണ്ടെത്തുകയും, ഈഗോ മാറ്റി വെച്ചു പരസ്പരം ഐക്യം ബ്ലോഗര്‍മാരിടയെ ഉണ്ടാവുകയും ചെയ്താല്‍ ബ്ലോഗ് നമുക്ക് മറ്റേത് മാധ്യമത്തേക്കാളും ആത്മസംതൃപ്തി നല്‍കുക തന്നെ ചെയ്യും. ഒരാളുടെ എഴുത്ത് വേറെ, അയാള്‍ വേറെ. എഴുത്തിനെ വെറുക്കുകയോ വെറുക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ എഴുതിയ എഴുത്തുകാരനെ വെറുക്കാതിരിക്കാനുള്ള പക്വതയും പാകതയും ബ്ലോഗര്‍മാര്‍ക്കുണ്ടായാല്‍ ബ്ലോഗിനെ പോലെ നല്ലൊരു മാധ്യമം നമുക്ക് ലഭിക്കുകയില്ല.

ബാലുവിന് ആശംസകളോടെ,

shaji-k said...

കമന്റുകള്‍ക്കു പോസ്റ്റിന്റെ നിലവാരം വേണമെന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല.എല്ലാ വായനകാരും നല്ല എഴുത്ത്കാരന്‍ ആവണമെന്നില്ലലോ, ചിലപ്പോള്‍ വെറും വായനക്കാരന്‍ മാത്രമാവും അപ്പോള്‍ നന്നായി കലക്കി എന്നൊക്കെയുള്ള കമന്റുകള്‍ അയാളില്‍, അവളില്‍ നിന്നും കിട്ടുന്നത് പ്രോത്സാഹജനകമല്ലേ.

ഷാജി ഖത്തര്‍.

Balu puduppadi said...

സുകുമാരന്‍ സര്‍, താരതമ്യേന ദീര്‍ഘമായ തങ്കളുടെ കമന്റ് വായിച്ചു. അനുവാചകനില്ലാത്ത ഒരുസ്ര്ഷ്ടിക്കും നിലനില്‍പ്പില്ല എന്ന സത്യം എല്ലാവരെയും പോലെ ഞാനും ഉള്‍ക്കൊള്ളുന്നു. ‘നന്നായിരിക്കുന്നു’ എന്ന പ്രതികരണം എഴുത്തുകാരനെ സന്തോഷിപ്പിക്കും എന്ന കാര്യത്തിലും സന്ദേഹമില്ല. എന്നാല്‍ ബ്ലോഗില്‍ കമന്റുകള്‍ നല്‍കുന്നത് വെറും വായനക്കാര്‍ മാത്രമല്ല. ഏതാണ്ട് അധികവും ബ്ലോഗര്‍മാര്‍ തന്നെയാണ്. അതിലും തെറ്റ് കാണാന്‍ കഴിയില്ല. താങ്കള്‍ക്ക് മലയാളത്തിലെ ചില ബ്ലോഗുകള്‍ പരിശൊധിച്ചാല്‍ ഒരുകാര്യം മനസ്സിലാകും. ഒരുകൂട്ടര്‍ എഴുതിവിടുന്നു, ഉടന്‍ തന്നെ അവരുടെ ‘ഗ്രൂപ്പില്‍’ പെടുന്നവര്‍ കൂട്ടമായി കമന്റ് ഇറക്കും.തിരിച്ചും ഇങ്ങനെ തന്നെ നടന്നു കൊണ്ടിരിക്കും. എന്നാല്‍ ഒന്നില്‍ പോലും ക്രിതി മോശമായി പോയി എന്നൊരു കമന്റ് കാണാ‍നേ കഴിയില്ല. ഇത്തരം പരിപാടികള്‍ കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് ഒന്നാം നമ്പര്‍ ബ്ലോഗ്ഗര്‍ മാരായി നിലനില്‍ക്കുക് എന്നത് ആവാം. ഗൌരവമുള്ള പ്രതികരണങ്ങള്‍ വരണം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. നന്ദി

Balu puduppadi said...

ശ്രീ. ഷാജി, കമന്റുകള്‍ അങ്ങനെയൊക്കെ തന്നെ നടക്കട്ടെ. എന്നാല്‍ ഇത്തരം കമന്റുകള്‍ എഴുതുന്നത് വായനക്കാരല്ല, ബ്ലോഗര്‍മാര്‍ തന്നെയാണെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും

CKLatheef said...

സുകുമാരന്‍ സാര്‍ പറഞ്ഞ മുഴുവന്‍ കാര്യത്തോടും യോജിക്കുന്നു. ഇതായിരുന്നു എനിക്കും ബാലുവിനോട് പറയാനുണ്ടായിരുന്നത്. പിന്നെയും ബാലു പഴയ കൊമ്പില്‍ തന്നെയാണുള്ളതെന്ന് തോന്നുന്നു. ബാലു ഇതിനിടയില്‍ എത്ര പേരുടെ ബ്ലോഗ് വായിച്ചു. താങ്കള്‍ പ്രതീക്ഷിച്ച നിലവാരത്തില്‍ എത്ര ബ്ലോഗില്‍ കമന്റിട്ടു. ചുരുങ്ങിയത് താങ്കളുടെ പോസ്റ്റ് വായിക്കുകയും കമന്റിടുകയും ചെയ്ത ബ്ലോഗെങ്കിലും താങ്കള്‍ സന്ദര്‍ശിച്ചുവോ. കെ.പി.എസ് പറഞ്ഞ പ്രകാരം വായിച്ചു എന്നെങ്കിലും അറിയിച്ചുവോ. ഇല്ലെങ്കില്‍ ഓര്‍ക്കുക ഇപ്പോഴെങ്കിലും ഇവിടെ ചിലര്‍ വന്ന് കമന്റിട്ടത്. 'ബ്ലോഗിലെ കമന്റുകള്‍' എന്ന ബ്ലോഗര്‍മാരെ ആകര്‍ശിക്കുന്ന ഒരു ടൈറ്റില്‍ നല്‍കിയത് കൊണ്ടാകാനെ വഴിയുള്ളൂ.

Balu puduppadi said...

ശ്രീ ലത്തീഫ്, ബ്ലോഗിന്റെ ഒരു സവിശേഷ സ്വഭാവം സുകുമാരന്‍ സര്‍ പറഞു കഴിഞ്ഞു. ആര്‍ക്കും എപ്പോഴും അത് തുടങ്ങാം. അതിന്റെ നിലവാരം പരിശോധിക്കാന്‍ ഒരു പത്രാധിപ സമിതിയില്ല. അതുകൊണ്ട് സ്വന്തം ചിന്തകളെ മൌലികതയോടെ ആര്‍ക്കും പ്രകാശിപ്പിക്കാം. ഈയര്‍ഥത്തില്‍ അതു നല്ലതു തന്നെ. എന്നാല്‍ ഗൌരവത്തോടെ രചനകളെ സമീപിക്കുന്ന ഒരാള്‍ക്ക് ലഭിക്കേണ്ടതും അയാള്‍ നല്‍കുന്നതുമായ കമന്റുകള്‍ക്ക് നിലവാരം വേണ. ദീപസ്തംഭം മഹാശ്ചര്യം... എന്നു പറഞ്ഞപോലെ സ്വന്തം കോളത്തിനടിയില്‍ പത്ത് കമന്റ് അധികം കിട്ടണം എന്ന ചിന്തയില്‍ ‘കമന്റു കളി’ നടത്തുന്നതിന് എതിരെയാണ് ഞാന്‍ പറഞ്ഞത്. പിന്നെ, ബ്ലോഗുകള്‍ സന്ദര്‍ശിക്കുന്നില്ല എന്ന അഭിപ്രായം തെറ്റ്. ഞാന്‍ മുമ്പേ പറഞ്ഞതു പോലെ കമന്റിനായി കമന്റിടുന്ന സ്വഭാവം ഇത് എഴുതുന്നയാള്‍ക്ക് ഇല്ല. ഉണ്ടായിരുന്നെങ്കില്‍ താങ്കള്‍ക്ക് എന്റെ ബ്ലോഗിലും കുറെ ഏറെ കമന്റുകള്‍ കാണാന്‍ കഴിയുമായിരുന്നു. ഏതായാലും ഇത്തരം ഒരു ചര്‍ച്ച തൂടങ്ങി വെച്ച്തിന് നന്ദി.

kochikkaran said...

ശ്രി ബാലു,
ബ്ലോഗില്‍ കംമെന്റ്കള്‍ എഴുതുന്നത്‌ വായനക്കരല്ല ബ്ലോഗരന്മാരനെന്ന താങ്കളുടെ
അഭിപ്രായം വായിച്ചു. എനിക്ക് അതിനോട് പൂര്‍ണമായി യോജിക്കാന്‍ സാധിക്കുന്നില്ല.
താങ്കള്‍ ശ്രീ ഷാജിക്ക് എഴുതിയ മറുപടിയിലേക്കു ശ്രദ്ധ ക്ഷണിക്കട്ടെ.
എന്നാല്‍ ഇത്തരം കമന്റുകള്‍ എഴുതുന്നത് വായനക്കാരല്ല, ബ്ലോഗര്‍മാര്‍ തന്നെയാണെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും
ബ്ലോഗില്‍ വായനക്കാരെന്നോ എഴുതുകാരെന്നോ വേര്‍തിരിവുണ്ടോ?.
ആര്‍കും എഴുതാവുന്ന, ആര്‍ക്കും വായിക്കാവുന്ന തുറന്ന സംവേധനത്തിന്റെ വേദിയല്ലേ ബ്ലോഗ്‌.പിന്നെയെന്ധിനാണ് എഴുത്തുകാരനെന്നും വായനക്കാരനെന്നും ഉള്ള വേര്‍തിരിവ്.
അതോ ബ്ലോഗിലെ കില്ലാടികള്‍ മറ്റു (അ) സാംസ്‌കാരിക നായകന്മാരെപോലെ ചമയങ്ങള്‍ എടുത്തണിയാന്‍ ആഗ്രഹിക്കുന്നുവെന്നാണോ?

kochikkaran said...

ശ്രി ബാലു,
ബ്ലോഗില്‍ കംമെന്റ്കള്‍ എഴുതുന്നത്‌ വായനക്കരല്ല ബ്ലോഗരന്മാരനെന്ന താങ്കളുടെ
അഭിപ്രായം വായിച്ചു. എനിക്ക് അതിനോട് പൂര്‍ണമായി യോജിക്കാന്‍ സാധിക്കുന്നില്ല.
താങ്കള്‍ ശ്രീ ഷാജിക്ക് എഴുതിയ മറുപടിയിലേക്കു ശ്രദ്ധ ക്ഷണിക്കട്ടെ.
എന്നാല്‍ ഇത്തരം കമന്റുകള്‍ എഴുതുന്നത് വായനക്കാരല്ല, ബ്ലോഗര്‍മാര്‍ തന്നെയാണെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും
ബ്ലോഗില്‍ വായനക്കാരെന്നോ എഴുതുകാരെന്നോ വേര്‍തിരിവുണ്ടോ?.
ആര്‍കും എഴുതാവുന്ന, ആര്‍ക്കും വായിക്കാവുന്ന തുറന്ന സംവേധനത്തിന്റെ വേദിയല്ലേ ബ്ലോഗ്‌.പിന്നെയെന്ധിനാണ് എഴുത്തുകാരനെന്നും വായനക്കാരനെന്നും ഉള്ള വേര്‍തിരിവ്.
അതോ ബ്ലോഗിലെ കില്ലാടികള്‍ മറ്റു (അ) സാംസ്‌കാരിക നായകന്മാരെപോലെ ചമയങ്ങള്‍ എടുത്തണിയാന്‍ ആഗ്രഹിക്കുന്നുവെന്നാണോ?

ജോയ്‌ പാലക്കല്‍ said...

ബ്ലോഗിലെ കമന്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ബ്ലോഗിന്റെ നിലവാരമളക്കാതിരുന്നാല്‍..പ്രശ്നം തീര്‍ന്നില്ലെ..
ആശംസകള്‍.

Balu puduppadi said...

കൊച്ചിക്കാരന്‍, ജോയ് പാലക്കല്‍, നന്ദി. ആടിനെ പട്ടിയാക്കിയ കഥ പോലെയാണ് ഇപ്പോള്‍ സംഗതി വന്നു ചേര്‍ന്നിരിക്കുന്നത്. ബ്ലോഗില്‍ കമന്റ് വേണ്ടെന്നോ അതെല്ലാം എഴുതുന്നത് നൂറുശതമാനവും ബ്ലോഗര്‍മാരാണെന്നോ ഞാന്‍ അര്‍ഥമാക്കിയിട്ടില്ല. ബ്ലോഗില്‍ നല്‍കുന്ന കമന്റുകള്‍ക്ക് അര്‍ഥവ്യാപ്തിയുണ്ടാവണമെന്നും അത് പകരത്തിനു പകരമെന്ന നിലയില്‍ ആയിപ്പോകരുതെന്നുമാണ് ഞാന്‍ ഉദ്ദേശിച്ചത്. അമ്പതു കമന്റെങ്കിലും കിട്ടിയില്ലെങ്കില്‍ ഉറക്കം വരാത്ത ഒരു ബ്ലോഗറെ എനിക്ക് അറിയാം. പണ്ടത്തെക്കാള്‍ സുഗമമായ രീതിയില്‍ ആരെയും നോക്കതെ സ്വന്തം ക്രുതികള്‍ ല്പ്രസിദ്ധീകരികാനുളള മാര്‍ഗം ഇന്ന് ബ്ലോഗിലൂടെ കൈവന്നിരിക്കുന്നു എന്ന സത്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഞാന്‍ ഈ പോസ്റ്റ് ആരംഭിച്ച്തു തന്നെ. അതുകൊണ്ട് ഈ വിവാദം നമുക്ക് ഇവിടെ അവസാനിപ്പിക്കം

ശ്രീ said...

മാഷേ...

ബ്ലോഗ് എന്ന മാധ്യമത്തിനെ പത്രമാധ്യമങ്ങളുമായി വേര്‍തിരിപ്പിയ്ക്കുന്നത് പ്രധാനമായും വായനക്കാരുടെ അഭിപ്രായം നേരിട്ട് രേഖപ്പെടുത്താന്‍ ഇവിടെ സാധിയ്ക്കും എന്നുള്ളത് തന്നെയാണ്. പക്ഷേ വായിയ്ക്കുന്ന ഓരോ ബ്ലോഗുകളിലും വിശദമായി ബ്ലോഗ് പോസ്റ്റ് പോലെ തന്നെ വലിയ കമന്റുകള് വിശദമായി ഇടുക എന്നത് പ്രായോഗികമാണ് എന്നും തോന്നുന്നില്ല. (അങ്ങനെയെങ്കില്‍ കമന്റിടാതിരുന്നാല്‍ പോരേ എന്നായിരിയ്ക്കും ചിലപ്പോള്‍ മറു ചോദ്യം. അതിനുള്ള മറുപടി കെ.പി.എസ്. പറഞ്ഞിട്ടുണ്ട്).

ബ്ലോഗ് എഴുതുന്നയാള്‍ കമന്റുകള്‍ കിട്ടിയാലേ എഴുതൂ എന്നോ കമന്റില്ലെങ്കില്‍ ബ്ലോഗെഴുത്തില്‍ അര്‍ത്ഥമില്ല എന്നോ കരുതുന്നതിലും കാര്യമില്ല. പല നല്ല പോസ്റ്റുകളിലും വളരെ തുച്ഛമായ കമന്റുകളേ കാണാറുള്ളൂ.

അപ്പോഴും ഒരു പോസ്റ്റ് വായിയ്ക്കുന്ന വായനക്കാരന് ചിലപ്പോള്‍ ആ പോസ്റ്റ് വായിച്ചു കഴിയുമ്പോഴുള്ള സന്തോഷം/ വിമര്‍ശനം ചിലപ്പോള്‍ രേഖപ്പെടുത്തണം എന്ന് തോന്നിയേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ രണ്ടു വരിയെങ്കില്‍ രണ്ടു വരി അവിടെ എഴുതിയിട്ട് പോകാന്‍ തോന്നുന്നുവെങ്കില്‍ അതിലെന്താണ് തെറ്റ്?

കാക്കര - kaakkara said...

പോസ്റ്റ് പബ്ലിഷ് ചെയ്തതിന്‌ ശേഷം ബ്ലോഗിൽ വന്ന്‌ ഞാൻ വായിക്കും, അപ്പോൾ എനിക്ക്‌ “ആത്മസംപ്തൃത്തി” ലഭിക്കുന്നു. കൂടുതൽ പേർ ഒരേ ദിവസവും ഒരേ സമയവും വായിക്കുന്നത്‌ കാണുമ്പോൽ “സന്തോഷം” ലഭിക്കുന്നു. കൂടുതൽ കമന്റുകൾ കാണുമ്പോൾ കൂടുതൽ സന്തോഷം. പക്ഷെ അനുകൂലവും പ്രതികൂലവുമായി ചർച്ച നടക്കുമ്പോൾ എന്റെ പോസ്റ്റ്‌ വായനകാർക്കിടയിലേക്ക്‌ എത്തിയെന്ന ഒരു വിശ്വാസവും. ഇതെല്ലാം കൂടിചേരുമ്പോൽ, പുതിയ പോസ്റ്റുമായി കാക്കര!

ഉമേഷ്‌ പിലിക്കൊട് said...

ഞാനിവിടെ വന്നു വായിച്ചു എന്നറിയിക്കുവാന്‍ വേണ്ടിയാണീ കമന്റ്‌

My Blog List

Subscribe Now: Feed Icon