Sunday, March 14, 2010

മുപ്പത്തിമൂന്ന് ശതമാനം സംവരണംകൊണ്ട് മഞ്ജു വാര്യര്‍ക്ക് എന്തുകാര്യം?



സ്ത്രീകള്‍ മോശക്കാരാണെന്ന് അവര്‍ക്കു തോന്നുന്നുണ്ടെങ്കിലും കേരളത്തിലെ ആണ്‍പിറന്നോന്മാര്‍ക്കു തോന്നുന്നില്ല. അതുകൊണ്ടാണല്ലോ ഇത്ര കഷ്ടപ്പെട്ടും ലാലു മുലായം ദളിത നേത്രിത്വത്തെ ചൊടിപ്പിച്ചും പെണ്ണുങ്ങളെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങി അവസാനം അങ്കം ജയിച്ചു കയറിയത്. സ്ത്രീകള്‍ എന്തുകൊണ്ട് ഇത്ര പിന്നാക്കം പോയി? ആര്‍ക്കറിയാം? എല്ലാത്തിലും അവര്‍ പിന്നിലായിപ്പോയതില്‍ ജനിതകപരമായ സവിശേഷതകളുണ്ട്. അടിമത്തം അനുഭവിച്ച് മനസ്സില്‍ സ്ഥായിയായിപ്പോയ അപകര്‍ഷതാ ബൊധത്തിന്റെ ജന്മാന്തരങ്ങളായി പേറുന്ന അടിസ്ഥാന ഭാവമുണ്ട്. എന്നാല്‍ ഇതൊക്കെ ഇന്ത്യ പോലുള്ള മൂനാം ചേരി(പഴയ)കളിലെ പെണ്ണുങ്ങളിലാണ് കൂടുതലായി കണുന്നത്. വിദേശത്തെ പെണ്ണുങ്ങള്‍ കപ്പലോ വിമാനമോ കയറി വന്ന് ഒറ്റക്ക് നാടുനാടാന്തരം സൈക്കിളില്‍ ചുറ്റിയടിക്കുന്നുണ്ട്. അവര്‍ അനായാസം ആളുകളോട് സംസാരിക്കുകയും എന്തിനും ഏതിനും മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നു. അപ്പോള്‍ തകരാറ് ആര്‍ക്കാണ്? നമ്മള്‍ അറുപതു വര്‍ഷത്തിലേറയായി നേടിയ സ്വാതന്ത്ര്യം കൊണ്ടും സ്ത്രീകള്‍ സ്വതന്ത്രരായിട്ടില്ല. ഇന്ത്യയില്‍ ഏതു കര്യം എടുത്തു നോക്കിയാലും സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ എത്രയോപിന്നിലാണെന്നുകാണാം. കായിക രംഗം, കലാസാഹിത്യരംഗം എന്നു തുടങ്ങി രാഷ്ട്രീയ രംഗത്തുവരെ സ്ത്രീകള്‍ ഇപ്പോഴും പിന്നില്‍ നില്‍ക്കുന്നു. ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ജാഥ നോക്കൂ. അതില്‍ എത്ര സ്ത്രീകള്‍ കാണും? എന്തിനേറെ? കേരളത്തിലെ കവികളുടെ ചിത്രകാരന്മരുടെ, നോവലിസ്റ്റുകളുടെ കണക്ക് എടുത്തു നോക്കൂ. അതില്‍ എത്രപേര്‍ സ്ത്രീകള്‍ ഉണ്ടാകും. എന്തായാലും സര്‍ഗാത്മകത ആവശ്യമുള്ള രംഗങ്ങളില്‍ സംവരണം കൊണ്ട് ആരെയും മുന്നാക്കക്കാരാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത് രാഷ്ട്രീയത്തില്‍ മാത്രമേ നടക്കുകയുള്ളൂ. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ സ്ത്രീകളുടെ ദയനീയമായ പ്രകടനത്തിന് ഉത്തരവാദികള്‍ ആരാണ്? അടുക്കളയില്‍ നിന്ന് അരംഗത്തേക്കുവരാന്‍ ഇന്നും മടികാണിക്കുന്ന ഒരുപാടു സ്ത്രീകള്‍ ഇന്നുമുണ്ട്. ഒരു ഇന്ദിരഗാന്ധിയെയോ,മഹാശ്വേതാദെവിയെയോ അരുന്ധതി റോയിയെയോ പി.ടി.ഉഷയെയോ ബ്രിന്ദ കാരാട്ടിനെയോ മറന്നുകൊണ്ടല്ല ഇതു പറയുന്നത്. എന്നാല്‍ എല്ലാ കാര്യത്തിലും സ്ത്രീകള്‍ അങ്ങനെയങ്ങു പിന്നിലാണെന്നു പറയാനും കഴിയുമോ? സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ രംഗത്തേക്കു വരുന്ന ഒരു മേഖല സിനിമയുടേതാണ്. വെള്ളിത്തിരയുടെ മായിക ലോകത്ത് എത്താന്‍ സാമ്പത്തിക സാമൂഹിക രംഗത്തൊന്നും സ്ത്രീകള്‍ തടസ്സം കാണുന്നില്ല. ഒരു പിക്കറ്റിങ്ങിനു പോകാന്‍ മടിക്കുന്ന പെണ്‍കുട്ടിയോട് അതിനെപ്പറ്റി ചോദിച്ചാല്‍ അവള്‍ ഒരു പക്ഷെ പറയുന്നത് സാമൂഹിക വിലക്കുകളെപ്പറ്റിയാവും. എന്നാല്‍ സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ ക്ഷണം കിട്ടിയാല്‍ അവളുടെ പ്രതികരണം എന്താവും? അപ്പോള്‍ സാമുഹിക വിലക്കുകള്‍ ഉണ്ടെങ്കില്‍ പോലും അത് ലംഘിക്കാന്‍ അവള്‍ സന്നദ്ധയാവും. അഭിനയ രംഗമാണ് ഇന്ത്യയില്‍ ഇന്ന് സ്ത്രീകള്‍ അടക്കി വാഴുന്ന രംഗം. അഭ്യസ്ത വിദ്യയായ ഇടത്തരക്കാരിയായ ഒരു പെണ്‍കുട്ടി തെരുവില്‍ സമരം ചെയ്യാന്‍ പോകുന്നത് അപൂര്‍വമാണ്. സിനിമയില്‍ അഭിനയിക്കാനാണെങ്കില്‍ സ്വന്തം തന്തമാര്‍ തന്നെ അവളെ അനുഗമിക്കുകയും അവ്ലെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. യഥാര്‍ഥത്തില്‍ ഇത് കലയോടൂള്ള പ്രേമം കൊണ്ടല്ല. പണത്തോടുള്ള ആര്‍ത്തികൊണ്ടാണ്. സ്ത്രീ സ്വതന്ത്രയല്ലെങ്കില്‍ അല്‍പ്പം അപകടം പിടിച്ചത് എന്നു വേണമെങ്കില്‍ പറയാവുന്ന ഈ പണി അവള്‍ക്ക് എങ്ങനെ ചെയ്യാന്‍ കഴിയും? സ്വന്തം ശരീര ഭംഗി വിറ്റു കാശാക്കാന്‍ സാമൂഹിക വിലക്കുകള്‍ ബാധകമല്ലെങ്കില്‍ അതിനര്‍ഥം മറ്റൊന്നിനും മനസ്സില്ലാ എന്നല്ലേ? യതാര്‍ഥ പ്രശ്നം സംവരണമില്ലായ്മയുടേതാണോ? സ്ത്രീകള്‍ മനസ്സിനിട്ട ചങ്ങല പൊട്ടിച്ചെറിയാന്‍ തയ്യാറാവുന്നില്ല എന്നുള്ളതല്ലേ? ഇനി മറ്റൊരു കാര്യം. പുരുഷനു വേണ്ടിയാണ് താന്‍ ജീവിക്കുന്നത് എന്ന മിഥ്യാ ബോധം വെച്ചു പുലര്‍ത്താത്ത എത്ര സ്ത്രീകള്‍നമ്മുടെനാട്ടിലുണ്ട്? അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സിനിമാ രംഗത്തെ സ്ത്രീകളുടെ വിവാഹം. അഭിനയ മികവു തെളിയിച്ച എത്ര വിഖ്യാതരായ നടികള്‍ പുരുഷമേധാവിത്വത്തിന് വശം വദരായി സ്വന്തംകഴിവു കുഴിച്ചു മൂടിക്കളഞ്ഞു? അഭിനയം ഒരു കലയാണെന്നും അത് അപൂര്‍വമായി ലഭ്യമാകുന്ന ഒരു വരദാനമാണെന്നും മനസ്സിലാക്കാത്ത മഞ്ജു വാര്യര്‍മാരും സംയുക്തമാരും അടുപ്പില്‍ തീ കൂട്ടിയും വിഴുപ്പലക്കിയും ഭര്‍ത്രു സേവ നടത്തുമ്പോള്‍ ആനന്ദലബ്ധിയില്‍ ആറാടുകയാണ് ആണ്‍ താരങ്ങള്‍. തനിക്ക് ഏതു പെണ്ണിന്റെ കൂടെയും ആടിക്കുഴഞ്ഞ് അഭിനയിക്കാം എന്നാല്‍ തന്റെ ഭാര്യയായ മുന്‍ താരം പുരുഷനെ കണ്ണുകൊണ്ട് നോക്കാന്‍ കൂടിപ്പാടില്ല എന്ന പ്രാക്രിത നിയമത്തെ അനുസരിച്ച് അണിയറയില്‍ പോയി ഒളിച്ച നടികള്‍ ഇത്തരം സമൂഹിക അടിമത്തത്തെ സ്വയം ഏറ്റു വാങ്ങുമ്പോള്‍ മുപ്പത്തിമൂന്നു ശതമാനം സം വരണം കൊണ്ട് മഞ്ജു വാര്യര്‍ക്ക് കാര്യമൊന്നുമില്ല.

5 comments:

Unknown said...

വായിക്കാന്‍ സാധിക്കുന്നില്ല

jayanEvoor said...

യെസ്.
ദാറ്റ് ഈസ് എ പോയിന്റ് സർ!

Balu puduppadi said...

നന്ദി. ശ്രീ ജയന്‍ ഏവൂര്‍. റ്റോംസ്, വായിക്കന്‍ കഴിയാത്തത് എന്ത്?

കൂതറHashimܓ said...

അതെ ഞാനും അനുകൂലിക്കുന്നു

priyag said...

അതെ ഞാനും അനുകൂലിക്കുന്നു

My Blog List

Subscribe Now: Feed Icon