തിളക്കുന്നൂ, പകല്‍-
ഉടലിലൊക്കെയും നിറയെയുഷ്ണത്തിന്
മുറിവുമായി നീ നിഴലുപറ്റുമ്പോള്,
കൊഴിയും ഗ്രീഷ്മത്തിന്നിതളുകള്
വീണവഴികളിലഗ്നിച്ചിറകുകള്
കൊഴി-ഞ്ഞമരുമ്പോള്,
പൂത്തുകൊഴിഞ്ഞ വാക്കിന്റെ
പിടക്കും ചേതന മറവിയില്‍ വീണു
മറഞ്ഞുപോകുമ്പോള്‍,
പഴയ വീടിന്റെ ചുമരില്‍
ഞാനെന്റെ പ്രണയ കാവ്യത്തിന് വരികള്‍
കോറുമ്പോള്‍, കിളിച്ചുണ്ടന്‍ മാവില്‍
ഉടലുചുറ്റിക്കൊണ്ടൊരു കാറ്റിന്
കൈകളിലകള് തല്ലുമ്പോല്
മറവിയില്‍ വീണ പഴയകാലത്തിന്
ശിഥിലജാലകം തുറന്നു നീ വീണ്ടും
കവിതയും കൂര്‍ത്ത ചരല്ക്കല്ലും
കൊണ്ടെന്മനസ്സിലുഷ്ണത്തി-
ന്നെരിവു പാകുമ്പോള്‍
സമയം മധ്യാഹ്നം,
ഒഴുകും ലാവയില്‍
വിരിയുന്നൂ ശത ദള സുരഭിയാം
ഒരുപുഷ്പം-
നിന്റെ വിരലിലാളുന്ന
വിരഹ വഹ്നിയില്‍
തിളക്കുന്നൂ പകല്‍.
3 comments:
ബാലൂ,
തലക്കെട്ട് മനോഹരമാക്കി അല്ലെ.എനിക്ക് പഴയതാണിഷ്ടം
ഒരു ചേഞ്ജ്ജ് അത്രമാത്രം
നന്നായിട്ടുണ്ട്..
Post a Comment