ഊരുതെണ്ടുമ്പോള്‍ കണ്ടത്.- കോവളത്ത് ഏതാണ്ട് എല്ലാ വൈകുന്നേരങ്ങളും ഇങ്ങനെ യായിരിക്കും. ഇതില്‍ പ്രത്യേകത ഒന്നുമില്ല. മാത്രമല്ല, ഇതുപോലെ എത്ര ചിത്രങ്ങള്‍ നമ്മള്‍ കണ്ടിരിക്കുന്നു! എന്നാല്‍ ഈ ബ്ലോഗര്‍ സ്വന്തം ക്യാമറയും സ്വന്തം കണ്ണും കൊണ്ട് എടുത്ത ചിത്രമായതിനാല്‍ നാലാള് കാണട്ടെ എന്നു കരുതി. പത്തും നാല്‍പ്പതും കമന്റുകള്‍ വരുമെന്ന വ്യാമോഹം ഇല്ല. ഏറിയാല്‍ രണ്ട്, അല്ലെങ്കില്‍ മൂന്ന്. ബ്ലോഗര്‍മാരല്ലാത്ത ചിലര്‍ നേരിട്ട് മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഈ ചിത്രത്തിന് ആരാനും അഭിപ്രായം എഴുതിയാല്‍ എഴുതുന്നവര്‍ കുടുങ്ങി. കാരണ. ഇത്തരം സ്റ്റോക്ക് ഫോട്ടോസ് ഒരു പാട് ഉണ്ട്.
4 comments:
ഭാഗ്യത്തിന് ആരും ഇതുവരെ ഒരക്ഷരം പറഞ്ഞുകാണുന്നില്ല. ആളുകള്‍ക്ക് എന്തെല്ലാം പണി കിടക്കുന്നു? അതിനിടക്ക്, വേറെ പണിയൊന്നുമില്ലാത്ത എന്നെപ്പോലെയുള്ളവര്‍ ഓരോന്ന് ഉണ്ടാക്കി വിടുന്നു.
ബാലു. ആദ്യമേ ഒരു നാട്ടുകാരനെ ഈ ബ്ലോഗില്‍ കണ്ടെത്തിയതിലുള്ള സന്തോഷം അറിയിക്കട്ടെ.
ഞാനും താങ്കളുടെ പഞ്ചായതുകാരനാണ്.
ഏതായാലും കമന്റിനെക്കാള്‍ ഇത്രയും കഴിവുള്ള ഒരു എഴുത്തുകാരന്‍ എന്റെ പഞ്ചായതിലുണ്ടല്ലോ എന്നഭിമാനിക്കുന്നു.
വായിച്ചു തുടങ്ങുന്നു ഞാന്‍. (പിന്തുടര്ചാവകാശം നേടിയിട്ടുണ്ട്) വിടാതെ പുറകെയുണ്ട്. ഇനിയും കാണും. കണ്ടു കൊണ്ടിരിക്കാം.
അഭിനന്ദനങ്ങള്‍ അഡ്വാന്‍സ് ആയി.
ബാലേട്ടാ....... എന്തായാലും ഞാന്‍ തുടങ്ങി. അഭിപ്രായം പറയാന്‍. നമ്മള്‍ നാടുകാര്‍ക്ക് നാട്ടുകാര്‍ തന്നെയല്ലേ കൂടിനു. അത് മറക്കരുതേ.
ഫോട്ടോ നന്നായി.
valare manoharamayirikkunnu.... aashamsakal............
Post a Comment