ഓര്‍മ്മയുടെ ഒരു ഹരിത കാവ്യം. |
ചില കവികളും കലാകാരന്മരും തന്റെ നാടും വീടും ഉപേക്ഷിച്ച് നഗരത്തില്‍ പോയി ഫ്ലാറ്റ് എടുത്ത് താമസിക്കും. അത് എന്തിനാണെന്നു ചോദിച്ചാല്‍, ‘പ്രസംഗപ്പണിക്ക്’ പോകാനും വരാനും ഉള്ള എളുപ്പമാണ് എന്നായിരിക്കും മറുപടി. അത് എന്തുമാകട്ടെ, ഇക്കൂട്ടരുടെ വിലാപമാണ് അസഹനീയം. ‘എന്റെ നാടു പോയീ... എന്റെ കാടു പോയീ ‘(പ്രസിദ്ധ പ്രക്ഷേപകന്‍ ഖാന്‍ കാവിലിനോട് കടപ്പാട്) എന്ന് ഉറക്കെ വിലപിച്ച് ഇവര്‍ കാവ്യം രചിച്ചു കളയും. ഗ്രാമത്തിന്റെ വിശുദ്ധിയില്‍ നിന്ന് ആരാനും ഇവരെ അടിച്ചിറക്കിയതാണെന്ന് തോന്നും. സുഹ്ര് ത്തുക്കളേ, ഇത് എന്റെ ഗ്രാമമാണ്. എന്നെ ആരും അടിച്ചിറക്കിയതല്ലെങ്കിലും എന്റെ നൊസ്റ്റാള്‍ജിയയാണ് ഇത്. ഞാനെടുത്ത പടമാണ്. കണ്ടു നോക്കൂ.
13 comments:
കണ്ടു ഞാനിതിലെന്‍ ബാല്യത്തിലന്നു
നോക്കിനോക്കികൊതിച്ചപച്ചപ്പുകള്‍
ഇന്നവയെക്കവെട്ടിമാറ്റി , കൂറ്റന്‍
ഫ്ളാറ്റുകള്‍ നീളെ നട്ടു മുളപ്പിച്ചു
ഷോക്കടിപ്പിച്ച ചിത്രം
ഷോക്കടിപ്പിച്ച ചിത്രം
ഷോക്കടിപ്പിച്ച ചിത്രം
മഞ്ഞുകൊഴിഞ്ഞുവീണ പുൽനാമ്പുകൾ തലോടിയ ഈ വയൽ വരമ്പിലൂടെ കുറേ നടന്നു... എന്റെ കുട്ടിക്കാലത്തേക്ക്...പച്ചപ്പ് ഒരിക്കലും മായാതിരുന്ന എന്റെ ആ പഴയ ഗ്രാമത്തിലേക്ക്... ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുടെ താഴ്വാരങ്ങളിലേക്ക്...
നന്ദി, ബാലു...
ഈ ചിന്തകൾക്ക്,
ഈ കാഴ്ചകൾക്ക്.
We skykisscostr, wants to materialise a flat here, named "Hil vue" please help us to get land here for the project. you will be suitably rewarded.
എനിക്കു ശരിക്കും പ്രണയം തോന്നുന്നു ആ ചിത്രം കണ്ടിട്ട്. നാട്ടിന്‍പുറം എത്ര സുന്ദരമാണു. ഞാനും ഒരു നാട്ടിന്‍പുറത്തുകാരന്‍ തന്നെ. ഏലാപ്പുറം എന്ന ഗ്രാമക്കാരന്‍
മനോഹരമായ പ്രകൃതി....
സുന്ദരമായ നാടിന്‍റെ ചിത്രം!
കുറിപ്പ് ചിരിപ്പിച്ചു...വാസ്തവം!
Thank you friends.
കുളിരുന്നു.
ഗൃഹാതുര ചിന്തകള്‍ മനസ്സില്‍ കാത്തു വെക്കുന്നവര്‍ക്ക് ഇത് കാഴ്ചയുടെ അനുപമമായ വിരുന്ന്.ചിന്തകളിലെ സൌന്ദര്യം വാക്കുകളിലൂടെയും പിന്നെ ചിത്രങ്ങളിലൂടെയും പകര്‍ത്താമെന്ന്. ഏറെ നേരം നോക്കിയിരിക്കാന്‍ പോന്ന ഹൃദ്യമായൊരു കാഴ്ച.
ഒരുപാടിഷ്ടായി. മനസ്സില്‍ പതിഞ്ഞു ഫോട്ടോ.
Post a Comment