ഇന്നു പ്രണതഹസ്തയായ്
പടിയിറങ്ങി നീ.
നിഴലു വീഴുമീ കടലിന്നോരത്ത്
പൊഴിയുകയാണ് നിറവും നേരവും.
കടലുകത്തുന്നു,
കരയിലാരുടെ വിരല്‍ത്തുടിപ്പുകള്‍
തിരകള്‍ മായ്ക്കുന്നു?
ഇരുളിനോടൊപ്പമലിഞ്ഞു തീര്‍ന്ന ഞാന്‍
ഇരവിലേക്കെന്‍റ്റെ രഥം തെളിക്കുന്നു,
ഗതിവിഗതികള്‍, ചലനമൊക്കെയും
പ്രഹതനിശ്ചലം തളര്‍ന്നു നില്‍ക്കുന്നു.
പകലുപോല്‍ നിന്നെയറിഞ്ഞു ഞാന്‍
എന്‍റ്റെ ജ്വലിതകൌമാരം,
തരളമാനസം,
കദനമിറ്റിയ പഴയപുസ്തകം,
പഴയ താളിലെന്‍ വിരലുകോറിയ
ഹ്റ്ദയതാളത്തിന്നരിയ രേഖകള്‍...
പ്രണയ സംത്രാസം കലര്‍ന്നു
നമ്മളാ കുടിലുവിട്ടന്നു പിരിഞ്ഞു പോകുമ്പോള്‍
പകലെരിയുന്ന വിരഹസന്ധ്യ നിന്‍
മിഴിയിലേകാന്തമിരുളു ചേര്‍ത്തുവോ?
കടലിറങ്ങുന്നു-
കരയിലാരുടെ തിരകള്‍ മായ്ക്കാത്ത
വിരല്‍ത്തുടിപ്പുകള്‍?
അകലുകയാണ് തിരകളൊക്കെയും
കടലനാദ്യന്ത സലിലസംഘാത
ചലനമൊക്കെയും നിലച്ചു
നിശ്ചലമുറഞ്ഞു പോകുമ്പോള്‍,
മറവിയില്‍ വീണു പൊലിഞ്ഞുപോയെന്‍റ്റെ
മൊഴിയുണങ്ങിയ
പഴയ താളുകള്‍.
1 comment:
ottayaal pattalam kollam... thudaruka poraattam...
aashamsakal...
Post a Comment