Saturday, May 29, 2010

അതൊക്കെ ഒരു കാലമായിരുന്നു നായരേ...

ആധുനിക കാലത്തെ രണ്ടു പോഴത്തക്കാര്‍....
മുകളിലെ ചിത്രത്തില്‍ കാണുന്ന ‘സംഗതി’ നേരിട്ടു കാണാത്ത എത്രയോ വിദ്വാന്മാര്‍ നമ്മുടെ നാട്ടിലുണ്ട്.  ഇതെഴുതുന്നയാളുടെ നഗരവാസിയായ കൂട്ടുകാരന്‍ നെല്‍ച്ചെടി കണ്ട് ഒരിക്കല്‍ ചോദിച്ചു. “എന്താണ്ടാ ഈ സാധനം? പശൂന് തിന്നാനുണ്ടാക്കുന്ന പുല്ലാ?” ഞാന്‍ പറഞ്ഞു, “അല്ലെടാ പന്നീ (ക്ഷമിക്കണം) നിനക്കൊക്കെ തിന്ന് തൂറാനുള്ള നെല്ലാ”  ഇപ്പറഞ്ഞ കാര്യം നടന്നിട്ട് ഇപ്പോള്‍ പത്തിരുപത് കൊല്ലം ആയി. ഇപ്പോഴത്തെ സ്ഥിതി പറയേണ്ടി വരില്ലല്ലോ. യന്ത്രവത്ക്രിതമായ ലോകത്തില്‍ ചെളിയിലുരുണ്ട് രാവിലെ മുതല്‍ വൈകുന്നേരം വരെ വയലില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കണ്ടാല്‍ ഒരു പക്ഷേ, ചിലര്‍ക്കു തോന്നുക ‘ആധുനിക കാലത്തെ രണ്ടു പോഴത്തക്കാര്‍‘ എന്നായിരിക്കും.  എന്തായാലും ചെക്കിണി പറയുന്നത് ഇതാണ്. “അതൊക്കെ ഒരു കാലമായിരുന്നു നായരേ...“

10 comments:

കൂതറHashimܓ said...

ഇല്ലാ.... മണ്ണിനെ മറന്നതിനാല്‍ വന്ന് ചേര്‍ന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കി വരും തലമുറ മണ്ണിലേക്ക് ഇറങ്ങും, തീര്‍ച്ച

പട്ടേപ്പാടം റാംജി said...

സത്യം മുഖത്ത്‌ നോക്കി കൊഞ്ഞനം കുത്തുന്നു...!!

ഒരു യാത്രികന്‍ said...

എനിക്കുമുണ്ട് കൂതറയുടെ പ്രതീക്ഷ.....സസ്നേഹം

ഒരു യാത്രികന്‍ said...

എനിക്കുമുണ്ട് കൂതറയുടെ പ്രതീക്ഷ.....സസ്നേഹം

Naushu said...

എന്തായാലും ഫോട്ടോ അസ്സലായിട്ടുണ്ട്.

അലി said...

നഷ്ടസ്വപ്നങ്ങൾ!

അലി said...

ഈ കമന്റ് അപ്രൂവൽ ഒക്കെ ഒന്നെടുത്തുകളഞ്ഞൂടെ? എങ്കിലേ ആളുകൾ ഈ വഴിയൊക്കെ വരു...
(ഈ കമന്റ് വായിച്ച് ഡിലിറ്റിയേരെ)

Balu puduppadi said...

അലി, താങ്കള്‍ പരഞ്ഞത് തന്നെ ഞാന്‍ ചെയ്തു.

Nileenam said...

മണ്ണിന്റെ ചുവയുള്ള ഈ പോസ്റ്റിന് നന്ദി

Anonymous said...

സത്യം ...എല്ലാം ഒരു കാലം ...

My Blog List

Subscribe Now: Feed Icon