ചെക്കിണി മുങ്ങി നിവര്‍ന്നപ്പോളാണ് മുന്നില്‍ നില്‍ക്കുന്ന രൂപങ്ങളെ ശ്രദ്ധിച്ചത്. ചിരിച്ചുകൊണ്ട് നില്‍ക്കുന്നത് കണ്ടപ്പോഴേ സംഗതി പന്തിയല്ലെന്ന് മൂപ്പര്‍ക്കു തോന്നി. സഖാക്കള്‍ ചിരി വീണ്ടും തുടങ്ങിയതില്‍ ചെക്കിണിക്കു സന്തോഷം തോന്നി. ചെക്കിണീ പകര്‍ച്ചപ്പനി വന്നതില്‍ പിന്നെ കുറെക്കാലമായി പുറത്തിറങ്ങിയിരുന്നേയില്ല. തൈലവും കഷായവുമായി അങ്ങനെ കഴിഞ്ഞു കൂടുകയായിരുന്നു. മരം കയറിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ബ്ലോക്കറ് പണിയും വെള്ളത്തിലായി.
ചെക്കിണീ തല തുവര്‍ത്തി, നനഞ്ഞ ട്രൌസര്‍ ഊരി കല്ലില്‍ കുത്തി തിരുമ്പി പിഴിഞ്ഞു തോളത്തിട്ടു. എന്നിട്ട് അക്ഷമനായി നിന്നു. ഒരു സഖാവു പറഞ്ഞു.
“ചെക്കിണിക്ക് ഒരു പണിണ്ട്.”
“എന്തു പണി? മരം മുറി?”
“അല്ല, രാജ്യസേവനം”
അതു നല്ല പണി. ചെക്കിണിക്കു സന്തോഷം കേമമായി ഊണ്ടായി.
“ഏതു രാജ്യാ സേവിക്കണ്ടത്?”
“മ്പളെ തട്ടകം. കണ്ണൂര്വന്നെ”
“ എത്രേസം ണ്ടാകും?”
“എലക്ഷന്‍ കഴീന്നേസം ഒഴിവാകാം“
“മരം ആരു മുറിക്കും?”
“ആരെങ്കിലും മുറിക്കട്ടെ”
“ബ്ലോക്കറ് പണിയോ”
“അതവിടെ നില്‍ക്കട്ടെ, പാര്‍ട്ടിയാണ് വ്യക്തിയല്ല വലുത്”
ചെക്കിണീ പിന്നെ മിണ്ടിയില്ല. സഖാക്കളുടെ കൂടെ നേരെ കണ്ണൂര്‍ക്ക് വിട്ടു. അവിടെ ചെന്നപ്പോള്‍ ചെക്കിണീക്കു കുളിരു കോരി. വോട്ടര്‍ പട്ടിക കണ്ട് മൂപ്പരുടെ കണ്ണു നിറഞ്ഞു. കുറുക്കന്‍ കുന്നുമ്മല്‍ ചെറൂട്ടി മകന്‍ ചെക്കിണിയുടെ പേരും ഫോട്ടോയും പതിഞ്ഞ വോട്ടര്‍ പട്ടികയില്‍ പക്ഷേ, വീട്ടുപേര്‍ അല്പം മാറിയാണുള്ളത്. കടപ്പുറത്തു താമസിക്കും കുറുക്കന്‍ കുന്നുമ്മല്‍ ചെറൂട്ടി മകന്‍ ചെക്കിണി എന്നാണ് പേര്. കണ്ണൂര് കണ്ട് ഇറങ്ങിപ്പോരാന്‍ നോക്കുമ്പളാണ് ഒരാള് പറഞ്ഞത്. അങ്ങനെ പോകാന്‍ പറ്റില്ല. എലക്ഷന്‍ കഴീന്നവരെ ഇവടെ തന്ന്യങ്ങു കൂടണം.
അങ്ങനെയാണ് മുനിസിപ്പലിറ്റി കക്കൂസിനടുത്ത് ഒരു കൂരകെട്ടി മൂപ്പര് താമസം തുടങ്ങിയത്. വെറുതെ വൈകുന്നേരം ഒന്നുകൂരക്കു പുറത്തിറങ്ങി ഒരു ബീഡി വലിച്ചു രസിക്കുമ്പൊഴുണ്ട് മുന്നില്‍ ഒരു കല്യാണത്തിന്‍റ്റെ ആളുകള്‍.. അതിശയത്തോടെ ചുറ്റും നോക്കിയപ്പോള്‍ പുറമ്പോക്കില്‍ നിറയെ കൂരകള്‍!
“എന്താപ്പത് കത?” ചെക്കിണി സ്വയം ചോദിച്ചു പോയി. അപ്പോഴുണ്ട് അയല്‍ വാസി നാണുവും കുടുംബവും വഴി വക്കില്‍. അതിശയം കയറി ചെക്കിണി അയല്‍ വാസി നാണുവിനോട് ചോദിച്ചു.
“മുത്തപ്പന്‍ കാവില്‍ പോയതാ?”
നാണു ഒന്നു വിളറി. “അതെ, ഇഞ്ഞി എന്താ ഇവിടെ?”
“ഞ്ഞാള് വോട്ട് ചെയ്യാന്‍ വന്നതാ” മറ്റേ പാര്‍ട്ടിക്കാരനാണെങ്കിലും ചെക്കിണീ പറഞ്ഞു പോയി.
“ഞാളും.“ നാണുവും പറഞ്ഞുപോയി.
പാര്‍ട്ടി വേറെയാണെങ്കിലും ലക്ഷ്യം ഒന്നായതിനാലും ഒരേ നാട്ടുകാരായതിനാലും അവര്‍ കമ്പനി കൂടി. വൈകുന്നേരം ഒരുമിച്ച് റാക്കു കൂടിച്ചു. പൂഴിയില്‍ കിടന്നുരുണ്ടു. തിരിച്ച് കക്കൂസിനടുത്തുള്ള കൂരയിലെത്തിയപ്പോള്‍ സമയം ഒരുപാടു വൈകി.
കൂരക്കടുത്ത് കുപിതരായി സഖാക്കള്‍ നില്‍ക്കുന്നതുകണ്ട് ചെക്കിണി ഒന്നു വിരണ്ടു.
“സഖാവേ, അതാരാ?” നാണു വിനെ ചൂണ്ടി സഖാക്കള്‍ ചോദിച്ചു.
അത്രയേഉള്ളൂ? ചെക്കിണീ ചിരിച്ചു പോയി.
“അത് ഇമ്പളെ നാട്ടുകാരനാ, നാണു. ഓന്‍ കോണ്‍ഗ്രസ്സാ.. ഓനൂണ്ട് ഇവിടെ വോട്ട്. കൂട്ടത്തില്‍ ഓന്‍റ്റെ കുടുമ്പോണ്ട്.”
അതുപറഞ്ഞതേ ചെക്കിണിക്ക് ഓര്‍മ്മയുള്ളൂ. മൂന്നാം ദിവസമാണ് അയാള്‍ക്കു സംഗതി തിരിഞ്ഞത്.
5 comments:
Angane chekkinikkum kannooril vottayi lle.......
പ്രിയ ബാലു നല്ല ബ്ലോഗ്..നല്ല വര..
നല്ല കവിതകൾ..എല്ലാം ഇഷ്ടമായി..ഈ ബ്ലോഗ് എന്തേ ഇതുവരെ എന്റെ കണ്ണിൽപ്പെടാതെ മറഞ്ഞു കിടന്നത്..?
ഒരുപാട് സ്നേഹത്തോടെ,
സുനിൽ പണിക്കർ
Hi mashe,
Kollam,, nannayittundu.. :)
expecting more from you in future with nice pictures.
Thanks,
Jithin
valare nallath . Enikkum venam Ithupolorenam . Nhan enthu kuthrandama cheyyande?
ബാലുവെട്ടാ....
നല്ല വരികള്‍. ആനുകാലിക രാഷ്ട്രീയം നന്നായി പച്ചയായി പറഞ്ഞിരിക്കുന്നു.
അങ്ങിനെ എത്ര ചെക്കിണിമാര്‍ നമ്മുടെ നാട്ടില്‍ ??????
Post a Comment